twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോഹന്‍ലാല്‍- ശ്രീനിവാസന്‍ കൂട്ടുകെട്ടിന് കരിനിഴല്‍ വീഴ്ത്തിയ സംഭവം അതായിരുന്നുവെന്ന് ആലപ്പി അഷ്റഫ്

    |

    മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട കൂട്ടുകെട്ടുകളിലൊന്നാണ് മോഹന്‍ലാല്‍-ശ്രീനിവാസന്‍. തൊട്ടതെല്ലാം പൊന്നാക്കിയ ഹിറ്റ് ജോഡികള്‍ ബ്രേക്കെടുത്തപ്പോള്‍ പ്രേക്ഷകര്‍ക്കും അത് വലിയ നഷ്ടമായിരുന്നു. ഇവര്‍ ഇരുവരും എന്നാണ് ഒരുമിച്ചെത്തുകയെന്ന് ആരാധകര്‍ എല്ലായപ്പോഴും ചോദിക്കാറുണ്ട്. എന്താണ് ഇവരുടെ പ്രശ്‌നമെന്ന തരത്തിലുള്ള ചോദ്യങ്ങളും ഉയര്‍ന്നുവരാറുണ്ട്. ഞാന്‍ ഓര്‍ക്കുന്നത് അയാള്‍ എനിക്ക് വേണ്ടി നെഞ്ചുരുകി എഴുതിയ എത്രയോ സിനിമകളാണ്. അതില്ലായിരുന്നുവെങ്കില്‍ ഞാനിവിടെ ഇരിക്കില്ലായിരുന്നു, ശ്രീനിവാസനുമായുള്ള പ്രശ്നത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ മോഹന്‍ലാലിന്‍റെ മറുപടി ഇതായിരുന്നു. ഇവരെക്കുറിച്ചുള്ള കുറിപ്പുമായെത്തിയിരിക്കുകയാണ് ആലപ്പി ഷെരീഫ്.

    തനിയാനാലും തലപോനാലും, പറയാനുള്ളത് പറയുന്നാളാണ് നടൻ ശ്രീനിവാസൻ. ശ്രീനി നല്ലൊരു അഭിനേതാവും കഥാകൃത്തും മത്രമല്ല, നല്ലൊരു ഡബ്ബിംഗ് ആർട്ടിസ്റ്റ് കൂടിയാണ്. സാക്ഷാൽ മമ്മൂട്ടിക്ക് ഒരു മാടപ്രാവിന്റെ കഥ എന്ന ചിത്രത്തിൽ ശബ്ദം നല്കിയത് ശ്രീനിവാസനാണ്. ഞാൻ നിർമ്മിച്ച് പ്രിയദർശൻ സംവിധാനം ചെയ്ത "ഒരു മുത്തശ്ശി കഥ" യിൽ തമിഴ് നടൻ ത്യാഗരാജനും ശ്രീനിയായിരുന്നു ശബ്ദം നല്കിയത്.
    കഥാപ്രസംഗ കുലപതി സംബശിവൻ നായകനായ പല്ലാങ്കുഴി എന്ന സിനിമയിൽ സംബശിവൻ ശ്രീനിയിലൂടെയാണ് സംസാരിച്ചത്.

     മോഹൻലാൽ - ശ്രീനിവാസൻ കൂട്ട്കെട്ട്

    മോഹൻലാൽ - ശ്രീനിവാസൻ കൂട്ട്കെട്ട്

    ക്ഷുഭിത യവ്വനത്തിന്റെ ഹിന്ദി സിനിമാ കാലഘട്ടത്തിൽ , നിസ്സഹായ നിർദ്ധന
    യൗവ്വനത്തിന്റെ പ്രതീക്ഷകളുടെ കഥ പറഞ്ഞ ഒരു കൂട്ടുകെട്ടായിരുന്നു മോഹൻലാൽ ശ്രീനിവാസൻ കൂട്ട്കെട്ട്. മലയാള ചലച്ചിത്രലോകം കണ്ട ഏറ്റവും മികച്ച രാഷ്ട്രീയ ആക്ഷേപഹാസ്യ സിനിമ ശ്രീനിവാസന്റെ തൂലികതുമ്പിൽ നിന്നും ജന്മം കൊണ്ടതാണ്.

    സ്വന്തം മേൽവിലാസം

    സ്വന്തം മേൽവിലാസം

    കൂട്ടുകെട്ടിന് അപ്പുറം സ്വന്തം മേൽവിലാസം സ്വയം രൂപപ്പെടുത്തിയെടുത്ത ആൾകൂടിയാണ് ശ്രീനി. ഒറ്റക്കെത്തിയപ്പോൾ പിന്നീട് മോഹൻലാൽ ശ്രീനി കൂട്ടുകെട്ടിന് കരിനിഴൽ വീണു. ഉന്നത വിജയം കൈവരിച്ച ഉദയനാണ് താരത്തിലെ സൂപ്പർ സ്റ്റാർ സരോജ് കുമാറിന്റെ യാത്ര തനിച്ചാക്കിയപ്പോൾ... ബാക്കി ഞാൻ പറയണ്ടതില്ലല്ലോ.

    അന്തര്‍ധാര സജീവമല്ലായിരുന്നു

    അന്തര്‍ധാര സജീവമല്ലായിരുന്നു

    പ്രഥമദൃഷ്ട്യ അവർ തമ്മിലുള്ള സൗഹൃദം ഊഷ്മളമായിരുന്നെങ്കിലും അന്തർധാര അത്ര സജീവമായിരുന്നില്ലെന്നു എന്നുവേണം കരുതാൻ. ഒരിക്കൽ അവസരം ലഭിച്ചപ്പോൾ ഞാന്‍ ഇക്കാര്യം ശ്രീനിയോട് തുറന്നു പറഞ്ഞു. സരോജ് കുമാറിന് കേണൽ പദവി ലഭിക്കുന്ന ഭാഗം മാത്രം ഒഴിവാക്കിയിരുന്നെങ്കിൽ ആ ചിത്രം ആരെയും വേദനിപ്പിക്കില്ലായിരുന്നു. എന്റെ അഭിപ്രായത്തോട് ശ്രീനി പ്രതികരിച്ചത് ദീർഘമായ മൗനത്തിലൂടെയായിരുന്നു.

    കൈവെക്കാത്ത മേഖലകളില്ല

    കൈവെക്കാത്ത മേഖലകളില്ല

    ആരോഗ്യം ഭക്ഷണം രാഷ്ട്രീയം സാമ്പത്തികം. ശ്രീനി കൈവെക്കാത്ത മേഖലകൾ ഇനി ബാക്കിയില്ല. അണികളെ ബലി കൊടുത്ത് സ്വന്തം മക്കളെ ആദർശത്തിന്റെ വേലിക്കപ്പുറത്തേക്ക് പറത്തി വിടുന്ന ആധുനിക നേതാക്കളെ വരെ ശ്രീനി ഒളിയമ്പെയ്തിട്ടുണ്ട്. സമത്വ മേഖലകളെയും ആക്ഷേപഹാസ്യത്തിന്റ മധുരത്തിൽ ചാലിച്ചവതരിപ്പിച്ചതിനാൽ,ശ്രീനിയോട് നീരസം കാട്ടുന്നവരുമുണ്ട്. ഒന്നു പറയാതെ വയ്യ സ്വന്തം അഭിപ്രായങ്ങൾ ഒളിയമ്പായി തൊടുത്തുവിടുന്ന ശ്രീനിയുടെ മികവ് ഒന്നുവെറെതന്നെ.

    ഇനിയും ഒരുമിച്ചൂടേ?

    ഇനിയും ഒരുമിച്ചൂടേ?

    സിനിമയിലെ കുതികാൽ വെട്ട്, പാര പണിയൽ ,അസൂയ, കുശുമ്പ്, അങ്ങിനെയൊന്നും ശ്രീനിയുടെ ഡിക്ഷനറിയിൽ പോലും കാണാൻ പറ്റില്ല. ചുരുക്കത്തിൽ ശ്രീനിയെ ഇങ്ങിനെ വിശേഷിപ്പിക്കാം. നല്ല നടൻ, നല്ല സംവിധായകൻ, നല്ല തിരക്കഥാകൃത്ത്, നല്ല ഡബ്ബിംഗ് ആർട്ടിസ്റ്റ്, നല്ല ഒളിയമ്പെയ്ത്ത്കാരൻ അതാണ് നമ്മുടെ ശ്രീനി. അവസാനമായ് മലയാളികൾ ആഗ്രഹിക്കുന്ന ഒന്നുകൂടി സ്നേഹപൂർവ്വം ചോദിക്കട്ടെ. മോഹൻലാലും ശ്രീനിവാസനും ഒന്നിക്കുന്ന ഒരു പുതിയ ചിത്രം ഇനിയും മലയാളികൾക്ക് പ്രതീക്ഷിക്കാമോ?

    English summary
    Alleppey Ashraf facebook post about Mohanlal and Sreenivasan
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X