പ്രമുഖ നടന്റെ നാല് പെണ്‍മക്കളുടെ ഫോട്ടോയുടെ താഴെ വന്ന കമന്റ് കണ്ട് എനിക്ക് വിഷമമായി! അവരുടെ മറുപടിയിങ്ങനെ

വസ്ത്രധാരണത്തിന്റെ പേരിലും ബോഡി ഷെയിമിംഗ് നേരിടേണ്ടി വന്നതിലും നടി ഹണി റോസ് പരാതിയുമായി വരികയും അതില്‍ നടപടി എടുക്കുകയും ചെയ്തിരിക്കുകയാണ്.

ഹണി റോസ് മാത്രമല്ല പലര്‍ക്കും ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്മ ഒരു പ്രമുഖ നടന്റെ നാലുമക്കളുടെ ഫോട്ടോയ്ക്ക് താഴെ വന്ന കമന്റിനെക്കുറിച്ചും നടിമാരുടെ വസ്ത്രത്തെക്കുറിച്ചും സംവിധായകന്‍ ആലപ്പി അഷ്‌റഫ് പങ്കുവെച്ച് കാര്യങ്ങള്‍ വൈറല്‍ ആവുകയാണ്.

alleppy-ashraf

പണ്ടൊക്കെ കീറിയ വസ്ത്രം തുന്നി വീണ്ടും ഇടുമായിരുന്നു. ഇന്നാണെങ്കില്‍ ഫാഷന്റെ പേരില്‍ നല്ല വസ്ത്രങ്ങള്‍ കീറി പറിച്ചാണ് ഇടുന്നത്. അടുത്തിടെ ഒരു പ്രമുഖ നടന്റെ നാല് പെണ്‍മക്കള്‍ അവര്‍ക്ക് ഇഷ്ടപ്പെട്ട വസ്ത്രം ധരിച്ച് ഫോട്ടോഷൂട്ട് നടത്തി. അത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. അതിന്റെ അടിയില്‍ വന്ന ചില കമന്റുകള്‍ ഞാന്‍ കണ്ടു.

നിന്റെ അമ്മയെ കൂടി ഷട്ടിയും ബ്രായും ഇടിച്ചിട്ട് നിര്‍ത്തി കൂടെ എന്നായിരുന്നു ചില വിവരദോഷികളുടെ കമന്റ്. സത്യത്തില്‍ അത് കണ്ടപ്പോള്‍ എനിക്ക് വേദന തോന്നി. അവരത് മൈന്‍ഡ് ചെയ്യാതെ തള്ളിക്കളഞ്ഞിട്ടുണ്ടാവും. ഇത്തരം കമന്റുകളെക്കുറിച്ച് ആ കുട്ടികളോട് ചോദിച്ചപ്പോള്‍ പറഞ്ഞത് ഇത്തരം കമന്റിടുന്നവര്‍ അവരുടെ സമയം കളയുന്നു ഞങ്ങള്‍ ഞങ്ങളുടെ ജോലി നോക്കുന്നു എന്നാണ്. ഇത്തരം വിട്ടുവീഴ്ചകളാണ് ഞരമ്പന്മാര്‍ക്ക് വളമായത്.

അവര്‍ അവര്‍ക്ക് ഇഷ്ടമുള്ള വസ്ത്രങ്ങള്‍ ധരിക്കും. അത് അവരുടെ സ്വാതന്ത്ര്യം ആണെന്നും ഇത്തരം കമന്റുകള്‍ ബാധിക്കില്ലെന്നും പറഞ്ഞിരുന്നു. ഇതുപോലുള്ള സ്വാതന്ത്ര്യം അനുഭവിക്കുന്ന അമ്മച്ചിമാരെ കാണണമെങ്കില്‍ ചില മാളുകളിലേക്ക് കയറിയാല്‍ മതി. എന്റെയൊക്കെ ചെറുപ്പകാലത്ത് ആര്‍ക്കും അങ്ങനെയൊരു വസ്ത്രധാരണത്തെപ്പറ്റി ചിന്തിക്കാന്‍ പോലും സാധിക്കില്ലായിരുന്നു.

honey-rose

പണ്ടൊക്കെ കല്യാണങ്ങള്‍ക്ക് ഡാന്‍സും ഒപ്പനയുമൊക്കെ പുറത്തുനിന്ന് ആളുകളെ വിളിച്ച് ചെയ്യിപ്പിക്കും. അന്ന് വധു നാണിച്ച് തലകുനിച്ചു കടന്നു വരും. ഇപ്പോള്‍ നവവധു തന്നെ തുള്ളിച്ചാടി രംഗത്ത് വന്നു ഡാന്‍സ് കളിച്ചതിന് ശേഷമാണ് താലി കെട്ടുക.

അടുത്തിടെ ഒരു ബിഗ് ബോസ് താരം വിവാഹിതനായി. ഒരു വലിയ സദസ്സിന് മുന്നില്‍ വരനും വധുവും ലിപ്ലോക് ചെയ്തു നിന്നത് പത്ത് മിനുറ്റോളമാണ്. ഈ രംഗങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയിലൂടെ ലോകത്തിന് കാണിച്ചു കൊടുത്തു. അതുവരെ എത്തി നില്‍ക്കുകയാണ് നമ്മുടെ പുതിയ തലമുറ. അപ്പോഴാണ് ഹണി റോസിന്റെ വസ്ത്രധാരണം ശരിയല്ലെന്ന് പറഞ്ഞ് ചിലരെത്തുന്നത്. ഹണി റോസ് നഗ്‌നത പ്രദര്‍ശിപ്പിച്ചു കൊണ്ട് ഒരു ഉദ്ഘാടനങ്ങള്‍ക്കും പോകുന്നത് ഞാന്‍ കണ്ടിട്ടില്ലെന്നും അഷ്‌റഫ് പറയുന്നു.

Read more about: honey rose
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X