എല്ലാവരുടെയും നിഗമനങ്ങള്‍ നീ തെറ്റിച്ച് കളഞ്ഞല്ലോ! ഷെയ്ന്‍ നിഗത്തോട് ആലപ്പി അഷ്‌റഫ്

By Midhun Raj

ഷെയ്ന്‍ നിഗവും വെയില്‍ അണിയറക്കാരും തമ്മിലുളള പ്രശ്‌നം വിവാദത്തിലേക്ക് വഴി മാറിയിരുന്നു. കഴിഞ്ഞ ദിവസം മുടിയും താടിയും വടിച്ച് നടന്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടതാണ് പ്രശ്‌നങ്ങള്‍ വീണ്ടും വഷളാകുന്നതിന് കാരണമായത്. തുടര്‍ന്ന്‌ നടനെതിരെ വലിയ രീതിലുളള വിമര്‍ശനങ്ങളുമായാണ് പ്രേക്ഷകര്‍ എത്തിയത്. ഇതില്‍ എറ്റവുമൊടുവിലായി ഷെയ്‌നെ വിമര്‍ശിച്ചുകൊണ്ട് സംവിധായകന്‍ ആലപ്പി അഷ്ഫറും രംഗത്തെത്തിയിരുന്നു.

എല്ലാവരുടെയും നിഗമനങ്ങള്‍ നീ തെറ്റിച്ച് കളഞ്ഞല്ലോ എന്ന് പറഞ്ഞുകൊണ്ടാണ് ആലപ്പി അഷ്‌റഫിന്റെ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്, നമുക്ക് മുന്‍പ് സഞ്ചരിച്ച മഹത് വ്യക്തിത്വങ്ങള്‍ ഏസിയും കാരവനൊന്നും ഇല്ലാത്ത കാലത്ത്, കഷ്ടപാടുകളുടെയും വേദനയുടെയും ത്യാഗത്തിന്റെയും ഫലമായ് അവര്‍ കെട്ടിപടുത്ത ആ പടികളിലൂടെയാണ് നീ കയറി വന്നതെന്ന് മറക്കരുത്. എന്നും ആലപ്പി അഷ്ഫഫ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ആലപ്പി അഷ്റഫിന്റെ പോസ്റ്റ്

ആലപ്പി അഷ്റഫിന്റെ പോസ്റ്റ്

എല്ലാവരുടെയും നിഗമനങ്ങള്‍ നീ തെറ്റിച്ച് കളഞ്ഞല്ലോ മോനേ നിഗമേ...നിന്റെ പിതാവ് അഭിയുടെ ക്ഷമയും, സഹനശക്തിയും, മുതിര്‍ന്നവരോടുള്ള ബഹുമാനവും, സ്‌നേഹവും തുടങ്ങിയ നല്ല വശങ്ങളൊന്നും എന്തേ നീ കണ്ടു പഠിച്ചില്ല. മോനേ... നമുക്ക് മുന്‍പ് സഞ്ചരിച്ച മഹത് വ്യക്തിത്വങ്ങള്‍ ഏസിയും കാരവനൊന്നും ഇല്ലാത്ത കാലത്ത് കഷ്ടപാടുകളുടെയും വേദനയുടെയും ത്യാഗത്തിന്റെയും ഫലമായ് അവര്‍ കെട്ടിപടുത്ത ആ പടികളിലൂടെയാണ് നീ കയറി വന്നതെന്ന് മറക്കരുത്.

മോനേ

മോനേ... പ്രേംനസീര്‍ ഫൗണ്ടേഷന്‍ പ്രസിദ്ധീകരിച്ച ' നിത്യഹരിതം ' എന്നൊരു പുസ്തകമുണ്ട് നസീര്‍ സാറിനെക്കുറിച്ച്. ചുരുങ്ങിയത് അതെങ്കിലും നീ ഒന്നു വാങ്ങി വായിക്കണം. ഒരു പക്ഷേ നിനക്കതൊരു പാഠപുസ്തകമായി സൂക്ഷിക്കാം. നീ പറയുന്നു. ഓക്കെയായ ഷോട്ടുകള്‍ വീണ്ടും വീണ്ടും സംവിധായകന്‍ എടുപ്പിച്ചെന്ന്. ഷോട്ട് ഓക്കെ എന്നു തീരുമാനിക്കുന്നത് നടനാണോ സംവിധായകനാണോ...?

ഒരു സംവിധായകന്‍

ഒരു സംവിധായകന്‍ 60 വരെ പ്രാവിശ്യം വീണ്ടും വീണ്ടും എടുത്തിട്ടുള്ള സൂപ്പര്‍ താരത്തിന്റെ സഹകരണം ഞാന്‍ നേരിട്ടു കണ്ടിട്ടുള്ളവനാ. സംവിധായകന്‍ ഒകെ എന്നു പറഞ്ഞിട്ടും, ഇത് മതി എന്നു പറഞ്ഞിട്ടും ഇനിയും കുറച്ചുകൂടി നന്നാക്കാം സാര്‍ എന്നു പറഞ്ഞു് തൊഴിലിനെ സ്‌നേഹിച്ച്, ഓടുന്ന മോട്ടോര്‍ സൈക്കിളിന്റെ പിന്‍സീറ്റില്‍ നിന്നും പറക്കുന്ന ഹെലികോപ്റ്ററിലേക്ക് ചാടിക്കയറി ജീവന്‍ വരെ ത്യജിച്ച ചരിത്രമുള്ള ഒരിടമാണ് ഇവിടമെന്നു നീ ഓര്‍ക്കുന്നത് നന്നായിരിക്കും.

ഒത്തുതീര്‍പ്പു വ്യവസ്ഥയുടെ

ഒത്തുതീര്‍പ്പു വ്യവസ്ഥയുടെ 15 ദിനങ്ങളില്‍ 10 ദിവസം കഴിഞ്ഞപ്പോള്‍ ഒരഞ്ചു ദിവസം കൂടി നിനക്ക് ക്ഷമിച്ച് സഹകരിച്ച് കൂടാമായിരുന്നില്ലേ. ഒരു പാട് ചെറുപ്പക്കാര്‍ മോഹിക്കുന്ന ഈ നടന സ്ഥാനം നീയായിട്ട് സ്വയം നശിപ്പിച്ചു കളയുന്നത് കണ്ടു വേദനയോടെ പറഞ്ഞു പോയതാ. ആലപ്പി അഷറഫ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X