50 ലക്ഷം ലൈക്ക് നേടുന്ന ആദ്യ തെന്നിന്ത്യന്‍ താരം അല്ലു അര്‍ജുന്‍

By Gokul

ഹൈദരാബാദ്: കമല്‍ഹാസനും മോഹന്‍ലാലും മമ്മൂട്ടിയും നസ്രിയയുമൊക്കെ ലക്ഷങ്ങളുടെ ലൈക്കുകളുമായി ഫേസ്ബുക്കില്‍ മുന്നേറുമ്പോള്‍ 50 ലക്ഷം ലൈക്ക് നേടിയ ആദ്യ തെന്നിന്ത്യന്‍താരമെന്ന ബഹുമതി അല്ലു അര്‍ജുന്‍ സ്വന്തമാക്കി. തെലുങ്ക് സിനിമകളിലെ നിറസാന്നിദ്ധ്യമാണ് ഈ സൂപ്പര്‍സ്റ്റാറെങ്കിലും അന്യഭാഷകളിലേക്ക് മൊഴിമാറ്റിയെത്തുന്ന അല്ലു സിനിമകളാണ് താരത്തെ തെന്നിന്ത്യയില്‍ താരങ്ങളില്‍ താരമാക്കി മാറ്റിയിരിക്കുന്നത്.

തെലുങ്കു താരങ്ങളായ പ്രഭാസിന് 19 ലക്ഷം ലൈക്കും, രാം ചരണ്‍ തേജയ്ക്ക് 17 ലക്ഷം ലൈക്കും, കമല്‍ഹാസന് 25 ലക്ഷം ലൈക്കും, മോഹന്‍ലാലിന് 24 ലക്ഷം ലൈക്കും, മമ്മൂട്ടിക്ക് 22 ലക്ഷം ലൈക്കും, പൃഥിരാജിന് 17 ലക്ഷം ലൈക്കുമാണുള്ളത്. തെന്നിന്ത്യയിലെ പ്രമുഖ താരങ്ങളെ അപേക്ഷിച്ച് ഇരട്ടിയോളമാണ് അല്ലു അര്‍ജുന്റെ ലൈക്ക്.

Allu Arjun
ആരാധകര്‍ തനിക്ക് നല്‍കുന്ന ഈ അംഗീകാരം ഏറെ സന്തോഷം തരുന്നതാണെന്ന് അല്ലു പ്രതികരിച്ചു. ലോകമെമ്പാടുമുള്ള തെലുങ്കു പ്രേക്ഷകരോട് പ്രത്യേക നന്ദിയുണ്ടെന്നും മറ്റു ഭാഷകളിലെ ആരാധകരും തന്നെ അംഗീകരിക്കുന്നതില്‍ അഭിമാനം കൊള്ളുന്നുവെന്നും അല്ലു പറഞ്ഞു.

2014 അല്ലുവിനെ സംബന്ധിച്ച് നല്ല വര്‍ഷമായാണ് കണക്കാക്കുന്നത്. ഏപ്രിലില്‍ റിലീസ് ചെയ്ത റേസ് ഗുരം തെലുങ്കു സിനിമകളിലെ എക്കാലത്തെയും മികച്ച സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്കൊപ്പം സ്ഥാനം പിടിച്ചുകഴിഞ്ഞു. 60 കോടി രൂപയാണ് ഈ ചിത്രം ഇതുവരെയായി കലക്ട് ചെയ്തത്. ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടിയ തെലുങ്കു ചിത്രങ്ങളില്‍ നാലാം സ്ഥാനത്താണ് റേസ് ഗുരം ഇപ്പോള്‍.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X