അല്ലു അര്‍ജുന്റെ സഹോദരന്‍ അല്ലു ബോബി വീണ്ടും വിവാഹിതനായി!! ചിത്രങ്ങൾ കാണൂ
തെന്നിന്ത്യൻ നടൻ അല്ലു അർജുന്റെ സഹോദരൻ അല്ലു ബോബി വിവാഹിതനായി. മുംബൈ സ്വദേശിനി നീല ഷായാണ് വധു. എംബിഎ ബിരുദധാരിയായ നീല യോഗ പരിശീലകയാണ്. മുംബൈ സ്വദേശിയാണെങ്കിലും നീല ഹൈദരാബാദിൽ സ്ഥിര താമസക്കാരിയാണ്. അല്ലു ബോബിയുടെ രണ്ടാം വിവാഹമാണിത്.

വിവാഹ കാര്യം അല്ലു ബോബി തന്നെയാണ് പ്രേക്ഷകരുമായി പങ്കുവെച്ചത്. ഞാൻ വിവാഹിതനായി. ഇതെനിക്ക് പുതിയ തുടക്കമാണ്. എന്നെ അനുഗ്രഹിക്കണം. താൻ ആദ്യം 2005 ലാണ് വിവാഹിതനായത്. അത് 2016 അവസാനിപ്പിക്കുകയും ചെയ്തു. ദൈവം എന്നെ മുന്നോട്ട് പോകാനും സന്തോഷമായി ജീവിക്കാനും പഠിപ്പിച്ചിട്ടുണ്ട്. എല്ലാത്തിനും പിന്തുണയായി എന്റെ കൂടെ കുടുംബമുണ്ടെന്നും ഇദ്ദേഹം വിവാഹ ചിത്രത്തിനോടൊപ്പം ഫേസ്ബുക്കിൽ കുറിച്ചു.
നീലിമയാണ് അല്ലു ബോബിയുടെ ആദ്യ ഭാര്യ. ഈ ബന്ധത്തിൽ അൻവിത എന്നൊരു മകളുണ്ട്. നിരവധി പേർ അല്ലു ബോബിയ്ക്കും നീല ഷായ്ക്കും ആശംസയുമായി എത്തിയിട്ടുണ്ട്.


Click it and Unblock the Notifications











