»   » മകളുടെ അച്ഛന്‍, കുഞ്ഞിന്‍റെ ആദ്യചിത്രം പുറത്തുവിട്ട് അല്ലു അര്‍ജുന്‍

മകളുടെ അച്ഛന്‍, കുഞ്ഞിന്‍റെ ആദ്യചിത്രം പുറത്തുവിട്ട് അല്ലു അര്‍ജുന്‍

Posted By: Nihara
Subscribe to Filmibeat Malayalam

താരങ്ങളുടെ കുടുംബ വിശേഷം അറിയാന്‍ ആരാധകര്‍ക്കെന്നും ആകാംക്ഷയാണ്. ഇക്കാര്യമറിയാവുന്ന താരങ്ങള്‍ ജീവിതത്തിലെ പ്രധാന സംഭവങ്ങളുടെ ഫോട്ടോ, വിഡിയോ ഒക്കെ നവമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യാറുമുണ്ട്. നിമിഷ നേരം കൊണ്ടാണ് അവ വൈറലാവുന്നത്.

തിരശ്ശീലയിലെ താരങ്ങളുടെ കുടുംബ ജീവിതത്തെക്കുറിച്ച് അറിയുന്നതിന് ആരാധകര്‍ക്ക് ആകാംക്ഷ ഏറെയാണ്. ഇന്ത്യയിലെമ്പാടും ആരാധകരുള്ള അല്ലു അര്‍ജുന്റെ മകളുടെ ഫോട്ടോ ഇപ്പോള്‍ നവമാധ്യമങ്ങളില്‍ വൈറലാണ്.

കുഞ്ഞതിഥിയുടെ പേരും ഫോട്ടോയും

കമിഴ്ന്നു കിടന്നുറങ്ങുന്ന കുഞ്ഞതിഥിയുടെ ക്യൂട്ട് ചിത്രവും മകളുടെ പേരും പുറത്തുവിട്ട് അല്ലു അര്‍ജുന്‍. ഫേസ് ബുക്ക് പേജിലാണ് ഫോട്ടോയും കുറിപ്പും പോസ്റ്റ് ചെയ്തിട്ടുള്ളത്.

മകളുടെ പേര്

നവംബര്‍ 21 നാണ് അല്ലു അര്‍ജുന്‍- സ്‌നേഹ റെഡ്ഡി ദമ്പതികള്‍ക്ക് പെണ്‍കുഞ്ഞു ജനിച്ചത്. കുഞ്ഞിന്റെ പേരും ചിത്രവും ഇപ്പോഴാണ് താരം പുറത്തുവിട്ടത്. അല്ലു അര്‍ഹ എന്നാണ് കുഞ്ഞുമാലാഖയുടെ പേര്.

പേരിന്റെ അര്‍ത്ഥം

ഹിന്ദു വിശ്വാസ പ്രകാരം ശിവനെന്നും ഇസ്ലാം മതവിശ്വാസപ്രകാരം ശാന്തം, തെളിമയുള്ളത് എന്നുമാണ് പേരിന്റെ അര്‍ത്ഥമെന്നും അല്ലു വിശദീകരിക്കുന്നു.

ഭാഗ്യവാനായ അച്ഛന്‍

രണ്ടു വയസ്സുള്ള മകന് ശേഷമാണ് അല്ലു അര്‍ജുന് പെണ്‍കുഞ്ഞിനെ ലഭിച്ചത്. മകനെയും മകളെയും ലഭിച്ചതില്‍ താന്‍ ഏറെ സന്തുഷ്ടനാണെന്ന് മകള്‍ ജനിച്ച വേളയില്‍ അല്ലു ട്വീറ്റ് ചെയ്തിരുന്നു.

അല്ലു അര്‍ഹയെ കാണാം

English summary
Allu arjun introduces his little angel in social media. Our newly arrived angel Allυ Arhα. Hindu meaning : Lord Shiva . Islamic meaning : Calm& Serene. "AR" jun & Sne "HA" together ARHA.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam