ഇവരില്‍ ആര്‍ക്കാണ് ഫേസ്ബുക്ക് പേജില്‍ 1 കോടി ലൈക്കുള്ളത് എന്നറിയാമോ?
ഫേസ്ബുക്ക് പേജില്‍ ആക്ടീവ് അല്ലാത്ത നടന്മാരും നടിമാരും ഇല്ല. പ്രേക്ഷകര്‍ക്ക് മുന്നിലെത്താല്‍ ഏറ്റവും നല്ല മാര്‍ഗം സോഷ്യല്‍ മീഡിയ ആണല്ലേ. ദക്ഷിണേന്ത്യന്‍ നയന്മാരില്‍ ഫേസ്ബുക്ക് പേജില്‍ ഏറ്റവും കൂടുതല്‍ ലൈക്കുള്ള നടന്‍ ആരാണെന്ന് ചോദിച്ചാല്‍ പറയാന്‍ പറ്റുമോ?
വിയജ്, സൂര്യ, പ്രഭാസ്, വിക്രം, അജിത്ത് കുമാര്‍ എന്നിങ്ങനെ താര നിരകള്‍ ഒരുപാടുള്ളപ്പോഴും ഒരു കോടി ലൈക്ക് കിട്ടിയത് ഒരേ ഒരു നടന് മാത്രമാണ്. മറ്റാരുമല്ല അല്ലു അര്‍ജുന്‍.

തമിഴ്, കന്നട, തെലുങ്ക്, മലയാളം സിനിമാ ലോകത്ത് ആരാധകരുള്ള താരമാണ് അല്ലു അര്‍ജുന്‍. ആദ്യമായി ദക്ഷിണേന്ത്യയില്‍ നിന്നും ഒരു കോടി ലൈക്ക് വാങ്ങിയ നടന്‍ അല്ലു അര്‍ജുനാണ്. ആരാധകര്‍ക്ക് ഫേസ്ബുക്ക് പേജിലൂടെ താരം നന്ദി പറയുകയും ചെയ്തു.
ബോയപട്ടി ശ്രീനു സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രം ശറെനോടുവില്‍ എന്ന പുതിയ ചിത്രത്തില്‍ അഭിനയിച്ചുക്കൊണ്ടിരിക്കുകയാണ് അല്ലു ഇപ്പോള്‍. ചിത്രം ഏപ്രിലില്‍ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു.


Click it and Unblock the Notifications