ശക്തിമാൻ ആകാൻ അല്ലു അർജുൻ ഇല്ല; ബേസിൽ ജോസഫ് പ്രോജെക്ടിന് പിന്നിലെ സത്യമിതാണ്

അല്ലു അർജുൻ അടുത്തിടെയായി തന്റെ പുതിയ പ്രൊജെക്ടുകൾ തിരഞ്ഞെടുക്കുന്ന തിരക്കിലാണ്. പ്രശസ്ത സംവിധായകൻ അറ്റ്ലീയ്ക്കൊപ്പം ഒരു ബിഗ് ബജറ്റ് ഫാന്റസി ചിത്രത്തിനായി കൈകോർക്കുന്ന തെലുങ്ക് സൂപ്പർസ്റ്റാർ, തന്റെ സ്ഥിരം ഫോർമുലയിലുള്ള ചിത്രങ്ങൾക്ക് ഇടവേള നൽകുകയാണെന്നാണ് കേൾക്കുന്നത്. ഇതിനിടെ, മലയാള സിനിമയിലെ പ്രശസ്ത സംവിധായകനും നടനുമായ ബേസിൽ ജോസഫുമായി കൈകോർക്കാൻ ഒരുങ്ങുകയാണ് അല്ലു അർജുൻ എന്നും റിപോർട്ടുകൾ ഉണ്ട്.

ബേസിലിന്റെ ശക്തിമാനിൽ അല്ലു അർജുൻ ഇല്ല

അടുത്തിടെ ചില റിപോർട്ടുകൾ, ബേസിൽ ജോസഫ് സംവിധാനം ചെയ്യാനിരിക്കുന്ന ശക്‌തിമാനിൽ ബോളിവുഡ് താരം രൺവീർ സിംഗിന് പകരം അല്ലു അർജുൻ എത്തുമെന്ന് സൂചിപ്പിച്ചിരുന്നു. സംവിധായകൻ തെലുങ്ക് സൂപ്പർസ്റ്റാറുമായി പുതിയ പ്രോജക്ടിന്റെ ചർച്ചയിലാണെന്ന വിവരം പുറത്തു വന്നതോടെയാണ് ഈ റൂമറുകൾ സോഷ്യൽ മീഡിയ കീഴടക്കിയത്. എന്നാൽ ഈ വിവരം തെറ്റാണെന്നാണ് പിങ്ക് വില്ലയുടെ പുതിയ റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. അല്ലു അർജുനെ ശക്‌തിമാൻ പ്രോജക്ടിന്റെ ഭാഗമാവാനല്ല ബേസിൽ ക്ഷണിച്ചിരിക്കുന്നത് എന്നാണ് അറിയാൻ കഴിയുന്നത്.

Basil Joseph and Allu Arjun
Photo Credit: Basil Joseph / Allu Arjun, Instagram

പുതിയ റിപോർട്ടുകൾ അനുസരിച്ച്, പുഷ്പ നടൻ മലയാളം സിനിമയിലെ പ്രശസ്ത സംവിധായകനും നടനുമായ ബേസിൽ ജോസഫുമായി ഒരു സിനിമയ്ക്കായി ചർച്ചകൾ നടത്തിവരികയാണ്. ചർച്ചകൾ പുരോഗമിക്കുന്നുണ്ടെങ്കിലും ഇരുവരും ഇതുവരെ ഔദ്യോഗികമായി കരാറിൽ ഒപ്പിട്ടിട്ടില്ല. പിങ്ക് വില്ലയുടെ റിപോർട്ടുകൾ അനുസരിച്ച്, ഇരുവരും ഒന്നിക്കുന്നത് ശക്തിമാൻ പ്രോജെക്ടിന് വേണ്ടിയല്ല എന്നാണ് അറിയാൻ കഴിയുന്നത്. ഇരുവരും ഒന്നിക്കുന്നുണ്ടെങ്കിൽ, അത് ഒരു സൂപ്പർഹീറോ പ്രൊജക്റ്റ് ആയിരിക്കില്ല, മറിച്ച് മറ്റൊരു കഥയായിരിക്കും എന്നാണ് സൂചന. എന്തായാലും, ബേസിൽ ജോസഫ് ഇതുവരെ ഈ വാർത്തകളോടൊന്നും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Basil Joseph and Allu Arjun
Photo Credit: Basil Joseph, Allu Arjun / Instagram

ബേസിലിന്റെ ശക്‌തിമാൻ പ്രോജെക്ടിന് എന്ത് സംഭവിച്ചു?

മുൻപ്, ബേസിൽ ജോസഫ് ഉടനെ ഹിന്ദി സിനിമയിൽ അരങ്ങേറ്റം കുറിക്കുമെന്നും, സംവിധായകന്റെ ആദ്യ സംരംഭത്തിൽ ബോളിവുഡ് താരം രൺവീർ സിംഗ് നായകനാകുമെന്നും റിപോർട്ടുകൾ ഉണ്ടായിരുന്നു. പിന്നീട്, സോണി പിക്ചേഴ്സ് നിർമ്മിക്കുന്ന ഈ ചിത്രം, പ്രശസ്തമായ ശക്തിമാൻ സീരിയലിന്റെ ചലച്ചിത്ര ആവിഷ്കാരം ആവും എന്നും ഉറപ്പായി. എന്നാൽ, ഇന്ത്യൻ സിനിമ പ്രേക്ഷകർ വളരെയധികം കാത്തിരുന്ന ശക്തിമാൻ പ്രൊജക്റ്റ് ഉപേക്ഷിച്ചു എന്നാണ് പുതിയ വിവരങ്ങൾ. ഈ സൂപ്പർഹീറോ കഥയുടെ സൃഷ്ടാവും, നായകനുമായ നടൻ മുകേഷ് ഖന്നയുടെ കടുത്ത എതിർപ്പിനെ തുടർന്നാണ് ചിത്രം നടക്കാതെ പോയത്. സീനിയർ നടനെ പറഞ്ഞ് സമ്മതിപ്പിക്കാൻ നായകനായ രൺവീർ സിംഗും പ്രൊഡക്ഷൻ കമ്പനി സോണി പിക്‌ചേഴ്‌സിന്റെ പ്രതിനിധികളും ഒരുപാട് ശ്രമിച്ചിരുന്നു എന്നാണ് റിപോർട്ടുകൾ പറയുന്നത്.

രൺവീർ സിംഗ് ശക്തിമാനായി അഭിനയിക്കുന്നതിൽ മുകേഷ് ഖന്ന കടുത്ത എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. "രൺവീർ ശക്തിമാൻ ചെയ്യാൻ അത്യധികം ആഗ്രഹിച്ചിരുന്നു. ഞാൻ അദ്ദേഹത്തെക്കുറിച്ച് ധാരാളം നല്ല കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. പക്ഷേ അവസാനം, എനിക്ക് വ്യക്തമാക്കേണ്ടി വന്നു: അദ്ദേഹം ശക്തിമാൻ ആണെന്ന് ഞാൻ ഒരിക്കലും പറഞ്ഞിട്ടില്ല. അദ്ദേഹത്തിന്റെ പ്രകടനത്തെയും ഊർജ്ജസ്വലതയെയും ഞാൻ പ്രശംസിച്ചു - അദ്ദേഹം മൂന്ന് മണിക്കൂർ എന്നോടൊപ്പം ചെലവഴിച്ചു, ആ കഥാപാത്രത്തെക്കുറിച്ച് വളരെ അഭിനിവേശമുള്ളവനായിരുന്നു. പക്ഷേ എനിക്ക് ശക്തിമാനെ ശക്തിമാൻ ആയി കാണാൻ ആഗ്രഹമുണ്ട്. 30 വർഷമായി ഞാൻ ആ കഥാപാത്രത്തോടൊപ്പം ജീവിക്കുന്നു. അതുകൊണ്ട് ഇന്ന്, ശക്തിമാൻ വരുമോ അതോ വരണമോ എന്ന് എനിക്ക് നിങ്ങളോട് പറയാൻ കഴിയില്ല," സീനിയർ നടൻ പറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X