ജയറാമും അല്ലു അര്‍ജുനും ആദ്യമായി! ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ ദീപാവലി സ്‌പെഷ്യല്‍ പോസ്റ്റര്‍

By Midhun Raj

തെലുങ്കില്‍ അനുഷ്‌ക ഷെട്ടി കേന്ദ്രകഥാപാത്രമായി എത്തിയ ബാഗ്മതിയില്‍ വില്ലനായി തിളങ്ങിയ താരമാണ് ജയറാം. ഒരിടവേളയ്ക്ക് നടന്‍ വീണ്ടും തെലുങ്കില്‍ തിരിച്ചെത്തുന്ന ചിത്രം റിലീസിങ്ങിനൊരുങ്ങുകയാണ്. അല്ലു അര്‍ജുന്‍ നായകനാവുന്ന അല വൈകുന്തപുരംലോ എന്ന സിനിമയിലൂടെയാണ് ജയറാം എത്തുന്നത്. അടുത്ത വര്‍ഷം സംക്രാന്തി റിലീസായിട്ടാണ് സിനിമ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. അവസാന ഘട്ട ജോലികള്‍ പുരോഗമിക്കവേ സിനിമയുടെ പുതിയ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു.

ala vaikundhapuramlo

ദീപാവലി ദിനത്തിലാണ് അല്ലു അര്‍ജുന്‍ ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ വന്നിരിക്കുന്നത്. തെലുങ്ക് ചിത്രത്തില്‍ അല്ലുവിന്റെ പിതാവിന്റെ വേഷത്തിലാണ് ജയറാം അഭിനയിച്ചിരിക്കുന്നത്. സിനിമയ്ക്ക് വേണ്ടി ജയറാം നടത്തിയ മേക്കോവര്‍ ചിത്രങ്ങള്‍ നേരത്തെ സമൂഹ മാധ്യമങ്ങളില്‍ തരംഗമായി മാറിയിരുന്നു. ടോളിവുഡിലെ പ്രശസ്ത സംവിധായകന്‍ ത്രിവിക്രം ശ്രീനിവാസാണ് സിനിമ സംവിധാനം ചെയ്യുന്നത്.

പൂജ ഹെഗ്‌ഡെ നായികയാവുന്ന ചിത്രത്തില്‍ തബു, നിവേദ,നവദീപ്, സുശാന്ത്, സത്യരാജ്, സമുദ്രക്കനി, സുനില്‍, രാജേന്ദ്രപ്രസാദ്, ബ്രഹ്മാജി,ഹര്‍ഷ വര്‍ധന,സച്ചിന്‍ കടേക്കര്‍, നാസ്സര്‍, വെണ്ണില കിഷോര്‍ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ഐറ്റംഡാന്‍സുമായി കാജല്‍ അഗര്‍വാളും സിനിമയില്‍ എത്തുന്നുണ്ടെന്ന് അറിയുന്നു. ജനുവരി പന്ത്രണ്ടിന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മ്മാണം അല്ലു അരവിന്ദ്, എസ് രാധാകൃഷ്ണ തുടങ്ങിയവര്‍ ചേര്‍ന്നാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X