ഏത് മാടമ്പി, എന്തോന്ന് പരുന്ത്...?

By Staff

മാടമ്പിയാണോ പരുന്താണോ ആദ്യവാര കളക്ഷനില്‍ മുന്നില്‍ എന്ന് സൂപ്പര്‍താരങ്ങളുടെ ആരാധകര്‍ തീര്‍ത്താല്‍ തീരാത്ത തര്‍ക്കത്തിലാണ്. ഓരോ ചിത്രവും ആദ്യ ആഴ്ചയില്‍ ഏതാണ്ട് മൂന്നു കോടി വീതം കൈക്കലാക്കിയെന്നാണ് കണക്കുകള്‍.

എന്നാല്‍ കേള്‍ക്കുക, അല്ലു അര്‍ജുന്‍ എന്ന പുതുമുഖ സെന്‍സേഷന്റെ ഏറ്റവും പുതിയ തെലുങ്കു ചിത്രം പരുഗു (ക്ഷമിക്കണം, പരുന്തെന്ന് വായിക്കരുത്) ആദ്യ ആഴ്ച വാരിക്കൂട്ടിയത് വെറും 40 കോടി രൂപ.

കാര്യം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തീയേറ്ററുകള്‍ ഉളള സംസ്ഥാനമാണ് ആന്ധ്ര. ജനസംഖ്യയും കൂടുതല്‍. അനുകൂല ഘടകങ്ങള്‍ ഏറെയുണ്ടെന്നതല്ല അല്ലു അര്‍ജുനെ ശ്രദ്ധേയനാക്കുന്നത്. തെന്നിന്ത്യയില്‍ ഭാഷാഭേദമെന്യെ യുവാക്കളുടെ ഹരമാവുകയാണ് ഈ താരം.

വയസ് വെറും 25. പുറത്തിറങ്ങിയ ആകെ ചിത്രങ്ങളുടെ എണ്ണം എട്ട്. അതിലേറെയും മലയാളമുള്‍പ്പെടയുളള ഭാഷകളില്‍ മൊഴിമാറിയെത്തിയപ്പോഴും സൂപ്പര്‍ഹിറ്റ്. ആര്യയും ബണ്ണിയും ഹാപ്പിയുമൊക്കെ ഡിവിഡി പോലും കിട്ടാനില്ലെന്നാണ് അവസ്ഥ.

കൃഷ്ണയെന്ന പേരില്‍ പരുഗു മലയാളത്തില്‍ മൊഴിമാറിയെത്തുന്നുണ്ട്. മൂന്നാറും വാഗമണ്ണുമായിരുന്നു ഈ ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. ഭാസ്കര്‍ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ മലയാള രൂപം തയ്യാറാക്കിയിരിക്കുന്നത് ഖാദര്‍ ഹസ്സനാണ്. ഷീലയാണ് നായിക. മികച്ചൊരു വേഷത്തില്‍ പ്രകാശ് രാജും അഭിനയിക്കുന്നുണ്ട്.

ഭാഷാഭേദമെന്യെ സൂപ്പര്‍താരങ്ങള്‍ക്ക് ഭീഷണിയായി വളരുകയാണ് തെലുങ്ക് സൂപ്പര്‍താരം ചിരഞ്ജീവിയുടെ അനന്തരവനായ ഈ ചെറുപ്പക്കാരന്‍.

ബന്ധപ്പെട്ട വാര്‍ത്തകള്‍






മാടമ്പിയിലെ ചിത്രങ്ങള്‍
പരുന്തിലെ ചിത്രങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X