വിജയ് ദേവരകൊണ്ടയുടെ ഉയര്‍ച്ചയില്‍ ആദരവ് തോന്നുന്നു! നടനെ പ്രശംസിച്ച് അല്ലു അര്‍ജുന്‍
Recommended Video

വിജയ് ദേവരകൊണ്ടയുടെതായി റീലിസിങ്ങിനൊരുങ്ങുന്ന പുതിയ ചിത്രമാണ് ടാക്‌സിവാല. ഗീതാ ഗോവിന്ദം,നോട്ട എന്നീ ചിത്രങ്ങള്‍ക്കു ശേഷമാണ് വിജയുടെ പുതിയ സിനിമയെത്തുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ട്രെയിലറിന് മികച്ച പ്രതികരണമായിരുന്നു സമൂഹ മാധ്യമങ്ങളില്‍ നിന്നും ലഭിച്ചിരുന്നത്.
ടാക്‌സിവാലയുടെ പ്രൊമോഷന്‍ ചടങ്ങിനിടെ അല്ലു അര്‍ജുന്‍ വിജയ് ദേവരകൊണ്ടയെ പ്രശംസിച്ചത് ശ്രദ്ധേയമായിരുന്നു. പ്രതിഭാധനനായ നടനാണ് വിജയ് ദേവരകൊണ്ടയെന്നാണ് ചടങ്ങില്‍ അല്ലു പറഞ്ഞത്. മികച്ച പെര്‍ഫോമര്‍ കൂടിയാണ് വിജയ്. ഞാനൊക്കെ കുറച്ചുകൂടി എളുപ്പത്തിലാണ് സിനിമയിലേക്ക് എത്തുന്നത്.

എന്നാല്‍ വിജയ് ദേവരകൊണ്ട സ്വന്തം പ്രയത്‌നം കൊണ്ട് വളര്‍ന്ന താരമാണ്. വിജയുടെ വിജയത്തില്‍ ആദരവ് തോന്നുന്നു. ചടങ്ങില്‍ അല്ലു അര്‍ജുന്‍ പറഞ്ഞു. അതേസമയം ഹൊറര്‍ പശ്ചാത്തലത്തിലുളള ചിത്രം രാഹുല്‍ സംകൃതനാണ് സംവിധാനം ചെയ്തിരിക്കുന്നത്. പ്രിയങ്ക ജവാള്‍ക്കറാണ് ചിത്രത്തിലെ നായിക. ധ്രുവങ്കള്‍ പതിനാറ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സുജിത് സാംരംഗ് ചായാഗ്രഹണവും ജേക്ക്‌സ് ബിജോയ് സിനിമയുടെ സംഗീത സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നു. നവംബര്‍ 16നാണ് വിജയ് ദേവരകൊണ്ടയുടെ ടാക്‌സിവാല തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.


Click it and Unblock the Notifications