കൃഷ്‌ണയുമായി അല്ലു വീണ്ടും മോളിവുഡിലേക്ക്‌

By Staff

മൊഴി മാറ്റ ചിത്രങ്ങളിലൂടെ കേരളത്തിലെ യുവപ്രേക്ഷകരുടെ ഹരമായ ടോളിവുഡ്‌ താരം അല്ലു അര്‍ജ്ജുന്‍ നായകനായ കൃഷ്‌ണ കേരളത്തില്‍ പ്രദര്‍ശനത്തിനെത്തുന്നു.

മുന്പ് മലയാളത്തില്‍ മൊഴി മാറ്റിയെത്തിയ അന്യഭാഷ ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി അല്ലു അര്‍ജ്ജുന്‍ നായകനായ ചിത്രങ്ങള്‍ കേരളത്തില്‍ ഒരു തരംഗം തന്നെ സൃഷ്ടിച്ചിരുന്നു.

അല്ലു അര്‍ജ്ജുന്‍ നായകനായി അഭിനയിച്ച ആര്യ, ഹാപ്പി, ഹീറോ, ബണ്ണി തുടങ്ങിയ ചിത്രങ്ങള്‍ മലയാളത്തിലേക്ക്‌ ഡബ്‌ ചെയ്‌ത്‌ പ്രദര്‍ശനത്തിനെത്തിച്ചപ്പോള്‍ വമ്പന്‍ സ്വീകരണമാണ്‌ ഇവിടത്തെ തിയറ്ററുകളില്‍ നിന്നും ലഭിച്ചത്‌. ഇതില്‍ ആര്യ, ഹാപ്പി എന്നീ ചിത്രങ്ങള്‍ ചില കേന്ദ്രങ്ങളില്‍ നൂറ്‌ ദിവസം പൂര്‍ത്തിയാക്കുകയും ചെയ്‌തു.

തെലുങ്കില്‍ റെക്കോര്‍ഡ്‌ കളക്ഷന്‍ നേടിയ അല്ലുവിന്റെ പരവുഗു എന്ന ചിത്രമാണ്‌ മലയാളത്തില്‍ മൊഴി മാറ്റി കൃഷ്‌ണയായി എത്തുന്നത്‌.

ജൂലായ്‌ ആദ്യം ഖാദര്‍ ഹസ്സന്റെ രഥക്‌ ആര്‍ട്സ് കൃഷ്‌ണ പ്രദര്‍ശനത്തിനെത്തിയ്‌ക്കും.

ആന്ധ്രയില്‍ മെയ്‌ ആദ്യം റിലീസ്‌ ചെയ്‌ത പരവുഗു രണ്ടാഴ്‌ചയ്‌ക്കുള്ളില്‍ 35 കോടിയാണ്‌ വാരിക്കൂട്ടിയത്‌. ഭാസ്‌ക്കര്‍ സംവിധാനം നിര്‍വഹിച്ചിരിയ്‌ക്കുന്ന ചിത്രത്തില്‍ ഷീല, പ്രകാശ്‌ രാജ്‌ തുടങ്ങിയവര്‍ അഭിനയിക്കുന്നുണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X