അല്ലു അര്‍ജുനും ജയറാമിനുമൊപ്പം ഗോവിന്ദ് പത്മസൂര്യ! അല വൈകുണ്ഠപുരംലോ ടീസര്‍
തെലുങ്ക് സൂപ്പര്‍ താരം അല്ലു അര്‍ജുന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് അല വൈകുണ്ഠപുരംലോ. ചിത്രത്തില്‍ ജയറാമും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. അല്ലു അര്‍ജുന്റെ പിതാവായിട്ടാണ് നടന്‍ എത്തുന്നത്. ജനുവരിയില്‍ തിയ്യേറ്ററുകളിലേക്ക് എത്തുന്ന ചിത്രത്തിന്റെ കിടിലന്‍ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു.

മലയാളി താരം ഗോവിന്ദ് പത്മസൂര്യയും സിനിമയിലുണ്ട്. പൂജ ഹെഗ്ഡ നായികയായി എത്തുന്ന ചിത്രത്തില്‍ നടി തബുവും അഭിനയിച്ചിട്ടുണ്ട്. തെലുങ്കിലെ മുന്‍നിര സംവിധായകരില്‍ ഒരാളായ ത്രിവിക്രം ശ്രീനിവാസാണ് സിനിമ സംവിധാനം ചെയ്യുന്നത്. തമന്‍ എസ് ചിത്രത്തിന് സംഗീതമൊരുക്കുന്നു.
നിവേദ പേതുരാജ്, നവ്ദീപ്, സുശാന്ത്, സുനില്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. സംക്രാന്തി റീലിസായിട്ടാണ് അല വൈകുണ്ഠപുരംലോ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. മലയാളത്തില്‍ അങ്ങ് വൈകുണ്ഠപുരത്ത് എന്ന പേരിലും സിനിമ റിലീസ് ചെയ്യും. നേരത്തെ അല്ലു അര്‍ജുന്‍ ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പാട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. സിദ് ശ്രീറാം പാടിയൊരു പാട്ട് 100 മില്യണിലധികം പേരാണ് യൂടൂബില്‍ കണ്ടത്.


Click it and Unblock the Notifications