മാമാങ്കത്തിന്റെ തെലുങ്ക് വിതരണാവകാശം സ്വന്തമാക്കി അല്ലു അര്‍ജുന്റെ കമ്പനി! ആകാംക്ഷയോടെ ആരാധകര്‍

By Midhun Raj

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മാമാങ്കം ചരിത്ര റിലീസിനായിട്ടുളള തയ്യാറെടുപ്പുകളിലാണ്. നവംബര്‍ 21ന് ലോകമെമ്പാടുമുളള തിയ്യേറ്ററുകളിലായി വമ്പന്‍ റിലീസായിട്ടാണ് ചിത്രം എത്തുന്നത്. മലയാളത്തിനൊപ്പം തന്നെ തമിഴ്,തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം എത്തുന്നു. അതേസമയം ചിത്രത്തിന്റെ തെലുങ്ക് വിതരണാവകാശം വിറ്റുപോയതായി പുതിയ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സൂപ്പര്‍ താരം അല്ലു അര്‍ജുന്റെ പിതാവിന്റെ ഉടമസ്ഥതയിലുളള ഗീതാ ഫിലിം ഡിസ്ട്രിബ്യൂട്ടേര്‍സാണ് തെലുങ്ക് മാമാങ്കം തിയ്യേറ്ററുകളിലേക്ക് എത്തിക്കുന്നത്.

mamangam

300ഓളം ചിത്രങ്ങളുടെ വിതരണം നിര്‍വ്വഹിച്ചിട്ടുളള കമ്പനി തെലുങ്കിലെ മുന്‍നിരക്കാര്‍ കൂടിയാണ്. അതിനാല്‍ തന്നെ തെലുങ്കിലും വമ്പന്‍ റിലീസ് മാമാങ്കത്തിനുണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. റെക്കോര്‍ഡ് തുകയ്ക്കാണ് ഗീതാ ആര്‍ട്‌സ് ബ്രഹ്മാണ്ഡ ചിത്രം സ്വന്തമാക്കിയതെന്നും അറിയുന്നു. അതേസമയം റിലീസിങ്ങിനൊരുങ്ങുന്നതിനിടെ മാമാങ്കത്തിന്റെ പ്രൊമോഷന്‍ പരിപാടികളെല്ലാം തകൃതിയില്‍ നടന്നുകൊണ്ടിരിക്കുകയാണ്.

കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിളളിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. എം പദ്കുമാര്‍ സംവിധാനം ചെയ്ത സിനിമയുടെ അവലംബിത തിരക്കഥ ശങ്കര്‍ രാമകൃഷ്ണന്റെതാണ്. ഉണ്ണി മുകുന്ദന്‍, സിദ്ധിഖ്, മാസ്റ്റര്‍ അച്യുത്, പ്രാചി ടെഹ്ലാന്‍, സുദേവ് നായര്‍, അനു സിത്താര, കനിഹ തുടങ്ങിയവരാണ് ബ്രഹ്മാണ്ഡ ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.

Read more about: mammootty mamangam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X