അല്ലുവിന്റെ കിടിലന്‍ ആക്ഷനുമായി'നാ പേര് സൂര്യ നാ ഇല്ലു ഇന്ത്യ'യുടെ ട്രെയിലര്‍! വീഡിയോ കാണാം

By Midhun

തെലുങ്കിലെന്ന പോലെ മലയാളത്തിലും നിരവധി ആരാധകരുളള താരമാണ് അല്ലു അര്‍ജുന്‍. സുകുമാര്‍ സംവിധാനം ചെയ്ത ആര്യ എന്ന ചിത്രമായിരുന്നു അല്ലുവിന്റെ കരിയറില്‍ വഴിത്തിരിവുണ്ടാക്കിയിരുന്നത്. ക്യാമ്പസ് പശ്ചാത്തലത്തില്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ മികച്ചൊരു വേഷത്തിലായിരുന്നു അല്ലു എത്തിയിരുന്നത്. ആര്യയുടെ മെഗാഹിറ്റ് വിജയത്തിനു ശേഷമാണ് കേരളത്തിലും അല്ലുവിന് നിരവധി ആരാധകരെ ലഭിച്ചിരുന്നത്. ആര്യയ്ക്കു ശേഷമാണ് ഹാപ്പി,ബണ്ണി എന്നീ അല്ലു ചിത്രങ്ങള്‍ പുറത്തിറങ്ങിയിരുന്നത്. ആര്യയുടെ വിജയം ഈ ചിത്രങ്ങളിലും ആവര്‍ത്തിക്കാന്‍ അല്ലുവിന് സാധിച്ചിരുന്നു. അനായാസ അഭിനയവും നന്നായി ഡാന്‍സ് കളിക്കാനുളള കഴിവും കാരണമാണ് അല്ലു ആരാധകരുടെ ഇഷ്ടതാരമായി മാറിയിരുന്നത്.

allu arjun

ക്രിഷ് സംവിധാനം ചെയ്ത വേദം എന്ന സിനിമ അല്ലുവിന്റെ കരിയറില്‍ പുറത്തിറങ്ങിയ ശ്രദ്ധേയ ചിത്രങ്ങളിലൊന്നായിരുന്നു. അല്ലുവിന് ഫിലിംഫെയര്‍ അടക്കമുളള പുരസ്‌കാരം നേടിക്കൊടുത്തത് ചിത്രത്തിലെ പ്രകടനത്തിനായിരുന്നു. ബദ്രിനാഥ്, റോമിയോ ആന്‍ഡ് ജൂലിയറ്റ്, സണ്‍ ഓഫ് സത്യമൂര്‍ത്തി,യോദ്ധാവ് തുടങ്ങിയ ചിത്രങ്ങളെല്ലാം തന്നെ അല്ലുവിന്റെ കരിയറില്‍ പുറത്തിറങ്ങിയ ശ്രദ്ധേയ ചിത്രങ്ങളാണ്. അല്ലുവിന്റെ റിലിസിങ്ങിനൊരുങ്ങുന്ന പുതിയ ചിത്രമാണ് നാ പേര് സൂര്യ നാ ഇല്ലു ഇന്ത്യ എന്ന ചിത്രം. ചിത്രത്തില്‍ ആര്‍മി ഓഫീസറായാണ് അല്ലു എത്തുന്നത്. മലയാളി താരം അനു ഇമ്മാനുവലാണ് ചിത്രത്തില്‍ അല്ലുവിന്റെ നായികയായി എത്തുന്നത്. ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ പോസ്റ്ററുകളും ടീസറുകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. അല്ലു ആരാധകര്‍ക്കിഷ്ടപ്പെടുന്ന രീതിയിലുള മാസ് ചേരുവകള്‍ ചേര്‍ത്താണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ടീസറില്‍ അല്ലുവും അനുവുമായിരുന്നു കൂടുതല്‍ തിളങ്ങയിരുന്നത്. ഇവര്‍ക്ക് പുറമേ തമിഴ് താരം അര്‍ജുനും ശരത്കുമാറും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. റൊമാന്റിക്ക് ആക്ഷന്‍ വിഭാഗത്തില്‍പ്പെടുന്നൊരു ചിത്രമായിട്ടാകും അല്ലു ചിത്രം പുറത്തിറങ്ങുക എന്നാണ് അറിയുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ സമൂഹമാധ്യമങ്ങളില്‍ പുറത്തിറങ്ങി. പ്രേക്ഷകരെ ചിത്രം കാണാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുളള ആകാംക്ഷ നിറയ്ക്കുന്ന രംഗങ്ങളാണ് ചിത്രത്തിന്റെ ട്രെയിലറില്‍ അണിയറപ്രവര്‍ത്തകര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മെയ് നാലിനാണ് ചിത്രം ലോകമെമ്പാടുമുളള തിയ്യേറ്ററുകളിലായി റിലീസ് ചെയ്യുന്നത്. അല്ലുവിന്റെ പതിവ് ചിത്രങ്ങള്‍ പോലെ ഇത്തവണയും ഈ ചിത്രവും മലയാളത്തില്‍ മൊഴിമാറ്റി പ്രദര്‍ശിപ്പിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X