അല്ലു അര്‍ജുന്‍ ആരാധകന്‍ ചെയ്ത പ്രവൃത്തി കണ്ട് ഞെട്ടി സോഷ്യല്‍ മീഡിയ: വീഡിയോ വൈറല്‍! കാണൂ

By Midhun

അനായാസ അഭിനയവും ഡാന്‍സും കൊണ്ട് തെലുങ്കിലെ സൂപ്പര്‍ താരങ്ങളിലൊരാളായി മാറിയ നടനാണ് അല്ലു അര്‍ജുന്‍. ആര്യ എന്ന മെഗാഹിറ്റ് ചിത്രമിറങ്ങിയതിനു ശേഷമാണ് അല്ലുവിന് തെലുങ്കിലെന്ന പോലെ കേരളത്തിലും നിരവധി ആരാധകരെ ലഭിച്ചിരുന്നത്. ഒരു പ്രണയ ചിത്രമായി പുറത്തിറങ്ങിയ ആര്യ യുവഹൃദയങ്ങളുടെ മനസ് കീഴടക്കിയ ചിത്രങ്ങളിലൊന്നായി മാറിയിരുന്നു. ആര്യയ്ക്ക് ശേഷവും നിരവധി ശ്രദ്ധേയ ചിത്രങ്ങള്‍ അല്ലു തന്റെ കരിയറില്‍ ചെയ്തിരുന്നു. തെലുങ്കിലെ സ്റ്റൈലിഷ് താരമായാണ് അല്ലു അറിയപ്പെടുന്നത്.

allu arjun

അല്ലുവിന്റെതായി തിയ്യേറ്ററുകളിലെത്തിയ പുതിയ ചിത്രമാണ് നാ പേര് സൂര്യ നാ ഇല്ലു ഇന്ത്യ. അല്ലുവിന്റെ പതിവ് ചിത്രങ്ങള്‍ പോലെ ഇതും ഒരു മാസ് എന്റര്‍ടെയ്‌നറായിട്ടാണ് ഒരുക്കിയിരിക്കുന്നത്. മലയാളി താരം അനു ഇമ്മാനുവലാണ് ചിത്രത്തില്‍ അല്ലുവിന്റെ നായികയായി എത്തുന്നത്. തമിഴ് സൂപ്പര്‍ താരങ്ങളായ അര്‍ജുനും ശരത്കുമാറും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ടീസറുകള്‍ക്കും പാട്ടുകള്‍ക്കും മികച്ച സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. ചിത്രത്തില്‍ ആര്‍മി ഓഫീസറായിട്ടാണ് അല്ലു എത്തുന്നത്. മെയ് നാലിന് തിയ്യേറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. എല്ലാ തരം പ്രേക്ഷകര്‍ക്കും ഇഷ്ടപ്പെടുന്ന രീതിയിലുളള മികച്ചൊരു എന്റര്‍ടെയ്‌നറാണ് അല്ലുവിന്റെ പുതിയ ചിത്രമെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്.

തെലുങ്കിലെന്ന പോലെ കേരളത്തിലും തമിഴ് നാട്ടിലും ചിത്രം ഒരേസമയം പ്രദര്‍ശനത്തിനെത്തിയിരുന്നു. എല്ലാ തിയ്യേറ്ററുകളിലും മികച്ച സ്വീകരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. സിനിമ വിജയകരമായി മുന്നേറുന്നതിനിടെ റിലീസ് ദിവസം അല്ലു ആരാധകര്‍ ചെയ്ത പ്രവൃത്തി കണ്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ചെന്നൈയിലുളള അല്ലുവിന്റെ ആരാധകര്‍ വിരല്‍ മുറിച്ച് കട്ടൗട്ടില്‍ ചോര ഒഴുക്കിയാണ് ചിത്രത്തിന്റെ റിലീസ് ആഘോഷിച്ചിരുന്നത്. പാല്‍ അഭിഷേകവും മാലയിടലുമൊക്കെ സൂപ്പര്‍ താര ചിത്രങ്ങളുടെ റിലീസിന് ആരാധകര്‍ നടത്താറുണ്ടെങ്കിലും ഇത് കുറച്ച് കൂടിപ്പോയെന്നാണ് സമൂഹമാധ്യമങ്ങളില്‍ എല്ലാവരും അഭിപ്രായപ്പെടുന്നത്. വിരല്‍ മുറിച്ച് ജയ് ബണ്ണി ജയ്ജയ് ബണ്ണി എന്ന മുദ്രാവാക്യം വിളിച്ചാണ് അല്ലു ചിത്രത്തിന്റെ റിലീസ് ആരാധകര്‍ ആഘോഷിച്ചിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X