അല്ലു അര്‍ജുന്‍റെ ഹ്രസ്വചിത്രം 'ഐ ആം ദാറ്റ് ചെയ്ഞ്ച്' വൈറലാവുന്നു
അനീതികള്‍, അതിക്രമങ്ങള്‍, അഴിമതികള്‍ നമുക്കെന്നും പരാതിയാണ്.ഒരു മാററം നാമെല്ലാം ആഗ്രഹിയ്ക്കുന്നുണ്ട്. മാറ്റം അത് തുടങ്ങേണ്ടത് നമ്മളില്‍ നിന്നു തന്നെയാണ്. നമ്മിലൂടെ മാത്രമേ സമൂഹത്തെ മാറ്റാന്‍ സാധിയ്ക്കൂ എന്ന ഉത്തമ ബോധ്യമാണ് ഓരോ മനുഷ്യനും വേണ്ടത്. തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ അല്ലു അര്‍ജുന്‍ നിര്‍മ്മിയ്ക്കുകയും അഭിനയിക്കുകയും ചെയ്ത 'ഐ ആം ദാറ്റ് ചെയ്ഞ്ച്' എന്ന ഹ്രസ്വ ചിത്രമാണ് യൂ ട്യൂബില്‍ തംരഗമാകുന്നത്.
മാറ്റം നമ്മിലൂടെയാണ് സാധ്യമാകുന്നതെന്ന സന്ദേശം നല്‍കുന്ന മൂന്ന് മിനിട്ട് ദൈര്‍ഘ്യമുള്ള ഈ ഹ്രസ്വ ചിത്രം ഓഗസ്റ്റ് 14 നാണ് യൂ ട്യൂബില്‍ അപ്ലോഡ് ചെയ്തിരിയ്ക്കുന്നത്. സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായാണ് ഒരു സന്ദേശമെന്ന നിലയില്‍ ഇത്തരമൊരു വീഡിയോ അല്ലു യൂ ട്യൂബില്‍ പോസ്റ്റ് ചെയ്തത്.

അല്ലു അര്‍ജുന്‍ സൂപ്പര്‍ താരമായി തന്നെയാണ് ചിത്രത്തില്‍ വേഷമിട്ടിരിയ്ക്കുന്നത്. സുകുമാര്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. അമല്‍ റാത്തോഡ് ക്യാമറയും, പ്രവിന്‍ പുഡി ചിത്രസംയോജനവും നിര്‍മ്മിച്ചിരിയ്ക്കുന്ന ചിത്രത്തിന് സംഗീതം നല്‍കിയിരിയ്ക്കുന്നത് സായ് കാര്‍ത്തിക് ആണ്. രണ്ട് ലക്ഷത്തോളം പേര്‍ വീഡിയോ യൂട്യൂബില്‍ കണ്ട് കഴിഞ്ഞു.
<center><iframe width="100%" height="338" src="//www.youtube.com/embed/ZkbQcayOsc0" frameborder="0" allowfullscreen></iframe></center>


Click it and Unblock the Notifications











