അല്ലുവിനെ മല്ലുക്കാര്‍ക്ക് വേണ്ടയോ?
അല്ലു അര്‍ജുനനെ മലയാളി യുവാക്കള്‍ക്കു മടുത്തോ.. അല്ലു അര്‍ജുനന്റെ ഒരു ചിത്രം റിലീസ് ചെയ്താല്‍ കുറഞ്ഞത് രണ്ടാഴ്ചയെങ്കിലും കേരളത്തില്‍ കളിക്കാറുണ്ടായിരുന്നു. എന്നാല്‍ പുതിയ ചിത്രമായ സണ്‍ ഓഫ് സത്യമൂര്‍ത്തി ഒരു ചലനവും ഉണ്ടാക്കാതെ കേരളത്തിലെ തിയറ്റര്‍ വിട്ടു.
ആള്‍ തെലുങ്ക് നടനാണെങ്കിലും കേരളത്തില്‍ പൃഥ്വിരാജിനും നിവിന്‍ പോളിക്കുമുള്ള സ്ഥാനമാണ് അല്ലുവിനുള്ളത്. അല്ലു അര്‍ജുനന്‍ എന്നതിനു പകരം മല്ലു അര്‍ജുനന്‍ എന്നുവരെ വിളിക്കാറുണ്ടായിരുന്നു. ഖാദര്‍ ഹസന്‍ എന്ന നിര്‍മാതാവായിരുന്നു അല്ലുവിന്റെ ചിത്രങ്ങളൊക്കെ കേരളത്തില്‍ റിലീസ് ചെയ്തുകൊണ്ടിരുന്നത്. ആദ്യകാലത്തെ ചിത്രങ്ങളൊക്കെ ഇവിടുത്തെ വന്‍ ഹിറ്റുകളായിരുന്നു. നൃത്തം, ആക്ഷന്‍, സംഗീതം എന്നിവയില്‍ ഒരു മലയാള ചിത്രത്തിനും അല്ലു ചിത്രത്തിന്റെ ഏഴയലത്ത് എത്താന്‍ കഴിയാറില്ലായിരുന്നു.

എന്നാല്‍ അടുത്തിടെയായി അല്ലുവിന്റെ ചിത്രമൊന്നും വേണ്ടത്ര ശ്രദ്ധിക്കപെടുന്നില്ല. പുതിയ ചിത്രമായ സണ്‍ ഓഫ് സത്യമൂര്‍ത്തിയുടെ പ്രചാരണാര്‍ഥം അല്ലുവും സംവിധായകന്‍ ത്രിവിക്രം ശ്രീനിവാസുമൊക്കെ കേരളത്തില്‍ എത്തിയിരുന്നു. ഇവിടുത്തെ മാധ്യമങ്ങള്‍ ആവശ്യത്തിലേറെ പ്രചാരണം നല്‍കിയിട്ടും ചിത്രം തിയറ്ററില്‍ കാര്യമായ ചലനമൊന്നും ഉണ്ടാക്കിയില്ല.
പ്രകാശ് രാജ്, ഉപേന്ദ്ര, നിത്യാ മേനോന്‍, സാമന്ത, സ്‌നേഹ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍.
തെലുങ്കില്‍ വന്‍ ഹിറ്റായിരുന്നു ചിത്രം. ഏപ്രിലിലാണ് അവിടെ റിലീസ ്‌ചെയ്തത്. എന്നാല്‍ കേരളത്തിലും തമിഴ്‌നാട്ടിലും ചിത്രം ശ്രദ്ധിക്കപ്പെട്ടില്ല.
സാമന്തയുടെ ഗ്ലാമര്‍ പ്രദര്‍ശനമൊന്നും ചിത്രത്തെ സഹായിച്ചില്ല. പതിവുപോലെയുള്ള വേഷം തന്നെയാണ് അല്ലു ചെയ്തത്. എല്ലാവരെയും സഹായിക്കാന്‍ മനസ്സുള്ളവന്‍, നൃത്തം ചെയ്യുന്ന, സംഘട്ടനംചെയ്യുന്ന സകല കലാ വല്ലഭന്‍. പക്ഷേ, ഇവിടെ അതിലും വലിയ സകല കലാ വല്ലഭന്‍മാര്‍ വിലസുമ്പോള്‍ അന്യനാട്ടിലെ ഒരുത്തന്‍ കയറി തിളങ്ങണ്ട എന്നായിരിക്കും മലയാളി പ്രേക്ഷകരുടെ മനസ്സിലിരുപ്പ്.


Click it and Unblock the Notifications