അനു ഇമ്മാനുവല്‍ തന്നോട് ആവശ്യപ്പെട്ടത് ഇതിന്: വെളിപ്പെടുത്തലുമായി അല്ലു അര്‍ജുന്‍

By Midhun

കമല്‍ സംവിധാനം ചെയ്ത സ്വപ്‌നസഞ്ചാരി എന്ന മലയാള ചിത്രത്തിലൂടെ സിനിമയിലെത്തിയ താരമാണ് അനു ഇമ്മാനുവല്‍. ജയറാം നായകനായി എത്തിയ ചിത്രത്തില്‍ സംവൃത സുനിലായിരുന്നു നായികാ വേഷത്തിലെത്തിയിരുന്നത്. ചിത്രത്തില്‍ ജയറാമിന്റെ മകളുടെ വേഷത്തിലാണ് അനു എത്തിയിരുന്നത്. സ്വപ്‌നസഞ്ചാരിയ്ക്കു ശേഷം സിനിമയില്‍ നിന്ന് ഇടവേളയെടുത്ത അനു എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ആക്ഷന്‍ഹീറോ ബിജു എന്ന ചിത്രത്തിലൂടെയാണ് തിരിച്ചെത്തിയിരുന്നത്. ചിത്രത്തില്‍ നിവിന്‍പോളിയുടെ നായികയായി ശ്രദ്ധേയ പ്രകടനമാണ് അനു നടത്തിയിരുന്നത്. ആക്ഷന്‍ ഹീറോ ബിജുവിനു ശേഷം മലയാളത്തില്‍ നിന്ന് പോയ അനു പിന്നീട് തിളങ്ങിയത് തെലുങ്ക് സിനിമാ ലോകത്തായിരുന്നു.

തെലുങ്കില്‍ നാനിയുടെ നായികയായി മജ്‌നു എന്ന ചിത്രത്തിലാണ് അനു അഭിനയിച്ചിരുന്നത്. ചിത്രത്തില്‍ കിരണ്‍മയി എന്ന കഥാപാത്രമായി ശ്രദ്ധേയ പ്രകടനമായിരുന്നു അനു നടത്തിയിരുന്നത്. മജ്‌നുവിന് ശേഷവും അനുവിന്റെതായി നിരവധി ചിത്രങ്ങള്‍ തെലുങ്കില്‍ പുറത്തിറങ്ങിയിരുന്നു. ഇതില്‍ തെലുങ്കിലെ സൂപ്പര്‍താരം പവന്‍ കല്ല്യാണിനൊപ്പമുളള ചിത്രമാണ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നത്. പവന്‍ കല്ല്യാണ്‍ നായകനായ അഗ്ന്യാതവാസി എന്ന ചിത്രത്തില്‍ കീര്‍ത്തി സൂരേഷിനൊപ്പം അനുവും നായികാ വേഷത്തിലെത്തിയിരുന്നു. ഈ ചിത്രത്തിനു പുറമേ ഗോപീചന്ദിന്റെ ഓക്‌സിജന്‍ എന്ന ചിത്രത്തിലും അനു അഭിനയിച്ചിരുന്നു. ഇതിനിടെ തമിഴിലും അഭിനയിച്ച അനു വിശാലിന്റെ നായികയായി തുപ്പരിവാലന്‍ എന്ന ചിത്രത്തിലും എത്തിയിരുന്നു.

allu arjun-anu emmanuel

അനുവിന്റെ പുതിയ തെലുങ്ക് ചിത്രം സൂപ്പര്‍താരം അല്ലു അര്‍ജുവിനൊപ്പമാണ്. നാ പേരു സൂര്യ നാ ഇല്ലു ഇന്ത്യ എന്ന അല്ലുവിന്റെ പുതിയ ചിത്രത്തിലാണ് അനു നായികയാവുന്നത്. വകന്തം വംശി സംവിധാനം ചെയ്യുന്ന ചിത്രത്തിന്ററെതായി നേരത്തെ പോസ്റ്ററുകളും ടീസറുകളും സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. തെലുങ്കിനു പുറമേ അല്ലുവിന് ഏറെ ആരാധകരുളള മലയാളത്തിലും ചിത്രം മൊഴിമാറ്റി പ്രദര്‍ശിപ്പിക്കുന്നുണ്ട്. അടുത്തിടെയാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായിരുന്നത്. ചിത്രീകരണത്തിനിടെ അനു അല്ലു അര്‍ജുനോട് ആവശ്യപ്പെട്ടൊരു കാര്യം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. അല്ലു തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചിരിക്കുന്നത്. ചിത്രീകരണ സമയത്ത് ഒപ്പം നിന്നൊരു സെല്‍ഫിയെടുക്കാമോ എന്നായിരുന്നു അനു ആവശ്യപ്പെട്ടതെന്ന് അല്ലു വെളിപ്പെടുത്തി. അനുവിനോപ്പമുളള സെല്‍ഫിയും ഇതോടൊപ്പം അല്ലു പോസ്റ്റ് ചെയ്തിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X