കാസ്റ്റിംഗ് കൗച്ച് വിവാദത്തില്‍ പവന്‍ കല്ല്യാണിനെ ന്യായീകരിച്ച് അല്ലു അര്‍ജുന്‍! കാണൂ

By Midhun

കാസ്റ്റിങ് കൗച്ചുമായി ബന്ധപ്പെട്ട് തെലുങ്ക് സിനിമാ മേഖലില്‍ അടുത്തിടെ നിരവധി വിവാദങ്ങളായിരുന്നു ഉണ്ടായിരുന്നത്. നടി ശ്രീറെഡ്ഡി തുടങ്ങിവെച്ച പ്രതിഷേധം മാധ്യമങ്ങളും സിനിമാ മേഖലയിലുളളവരും ഒന്നടങ്കം ഏറ്റെടുത്തിരുന്നു. സിനിമയില്‍ അവസരങ്ങള്‍ കൂടൂതലായി വാഗ്ദാനം ചെയ്ത് തന്നെ ലൈംഗികമായി ചൂഷണം ചെയ്യുന്നുവെന്നായിരുന്നു ശ്രീറെഡ്ഡി പറഞ്ഞിരുന്നത്. പൊതു നിരത്തില്‍ വസ്ത്രമഴിച്ചായിരുന്നു കാസ്റ്റിംഗ് കൗച്ചിനെതിരെ നടി പ്രതിഷേധവുമായി എത്തിയിരുന്നത്.

ശ്രീറെഡ്ഡിയെ പിന്തുണച്ച് തെലുങ്കിലെ സൂപ്പര്‍താരം പവന്‍ കല്ല്യാണായിരുന്നു ആദ്യം രംഗത്തെത്തിയിരുന്നത്. എന്നാല്‍ പിന്നീട് നിലപാട് മാറ്റിയ താരം ചാനലുകള്‍ക്ക് മുന്നിലല്ല അതിവൈകാരികമാകേണ്ടതെന്നും നിയമത്തിന്റെ വഴി തേടുകയാണ് വേണ്ടതെന്നും ശ്രീറെഡ്ഡിയോട് പറഞ്ഞിരുന്നു. എന്നാല്‍ പവന്‍ കല്ല്യാണ്‍ പറഞ്ഞതിനെ വിമര്‍ശിച്ച് ശ്രീറെഡ്ഡി രംഗത്തെത്തിയിരുന്നു. മൂന്ന് വിവാഹം കഴിച്ച നിങ്ങള്‍ക്ക് സ്ത്രീകളോട് ഒട്ടും ബഹുമാനമില്ലെന്നും നിങ്ങളെ അണ്ണാ എന്നു വിളിച്ചതില്‍ ഇപ്പോള്‍ ഖേദിക്കുന്നുവെന്നും പറഞ്ഞായിരുന്നു നടി എത്തിയിരുന്നത്. എന്നാല്‍ പവന്‍ കല്ല്യാണിനെ അനുകൂലിച്ച് നടന്‍ അല്ലു അര്‍ജുന്‍ രംഗത്തെത്തിയിരുന്നു

കാസ്റ്റിംഗ് കൗച്ച് വിവാദം

കാസ്റ്റിംഗ് കൗച്ച് വിവാദം

സിനിമാ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടായിരുന്നു കാസ്റ്റിംഗ് കൗച്ചിനെതിരെ വ്യത്യസ്ഥ പ്രതിഷേധവുമായി ശ്രീറെഡ്ഡി രംഗത്തെത്തിയിരുന്നത്. ടെലിവിഷനില്‍ നിന്ന് സിനിമയിലെത്തിയ നടിക്ക് നേരിടേണ്ടി വന്നതും മറ്റുളളവര്‍ നേരിട്ടതുമായ ദുരനുഭവങ്ങളെക്കുറിച്ചായിരുന്നു ശ്രീറെഡ്ഡി പ്രതിഷേധത്തിനിടയില്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നത്. സിനിമയില്‍ കാസ്റ്റിംഗ് കൗച്ച് ഇല്ലെന്നു കരുതിയവരെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടായിരുന്നു ശ്രീറെഡ്ഡി പ്രതിഷേധവുമായി എത്തിയിരുന്നത്.

നടിയുടെ പ്രതിഷേധം

നടിയുടെ പ്രതിഷേധം

തെലുങ്ക് ഫിലിം ചേംബറിന് മുന്നിലായിരുന്നു നടി പ്രതിഷേധവുമായി എത്തിയിരുന്നത്. ഫിലിം ചേംബറിനു മുന്നില്‍ ടൊപ് ലെസ് ആയാണ് ശ്രീറെഡ്ഡി കാസ്റ്റിംഗ് കൗച്ചിനെതിരെ തുറന്നടിച്ചിരുന്നത്. മാധ്യമങ്ങളെ ഒന്നടങ്കം വിളിച്ചു കൂട്ടിയതിനു ശേഷമായിരുന്നു നടിയുടെ പ്രതിഷേധം നടന്നിരുന്നത്. മാധ്യമങ്ങള്‍ വലിയ രീതിയിലായിരുന്നു നടിയുടെ പ്രതിഷേധത്തിന് പ്രാധാന്യം കൊടുത്തിരുന്നത്. എല്ലാ ചാനലുകളിലും ഈ വിഷയത്തെ മുന്‍നിര്‍ത്തിയായിരുന്നു ചര്‍ച്ചകള്‍ നടന്നിരുന്നത്. നടിയുടെ പ്രതിഷേധത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേരാണ് രംഗത്തെത്തിയിരുന്നത്. ചിലര്‍ പ്രശസ്തിക്കു വേണ്ടിയാണ് ശ്രീറെഡ്ഡി പ്രതിഷേധവുമായി എത്തിയതെന്ന് തുറന്നടിച്ചിരുന്നു. എന്നാല്‍ സംവിധായകനായ രംഗോപാല്‍ വര്‍മ്മയടക്കമുളളവര്‍ നടിയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു

പവന്‍ കല്ല്യാണ്‍ പറഞ്ഞത്

പവന്‍ കല്ല്യാണ്‍ പറഞ്ഞത്

കാസ്റ്റിംഗ് കൗച്ച് വിവാദത്തില്‍ ശ്രീറെഡ്ഡിയെ പിന്തുണച്ച് ആദ്യം രംഗത്തെത്തിയിരുന്നത് തെലുങ്കിലെ സൂപ്പര്‍താരം പവന്‍ കല്ല്യാണായിരുന്നു. നടിയുടെ പ്രതിഷേധത്തിന് പിന്തുണയുമായെത്തിയ പവന്‍ കല്ല്യാണ്‍ പിന്നീട് തന്റെ നിലപാട് മാറ്റി രംഗത്തെത്തിയിരുന്നു. ചാനലുകള്‍ക്ക് മുന്നില്‍ സങ്കടപ്പെട്ടിട്ട് കാര്യമില്ലെന്നും ഈ വിഷയത്തില്‍ നിയമസഹായം തേടുകയാണ് വേണ്ടതെന്നും നടിയെ അറിയിച്ചിരുന്നു. എന്നാല്‍ പവന്‍ കല്ല്യാണിനെ വിമര്‍ശിച്ച് ശ്രീറെഡ്ഡി രംഗത്തെത്തിയിരുന്നു. നിങ്ങളെ അണ്ണാ എന്ന് വിളിച്ചതില്‍ ഇപ്പോള്‍ ഖേദിക്കുന്നുവെന്നും മൂന്ന് വിവാഹം കഴിച്ച നിങ്ങള്‍ക്ക് സ്ത്രീകളോട് ഒട്ടും ബഹുമാനമില്ലെന്നും ശ്രീറെഡ്ഡി പറഞ്ഞു.

പവന്‍ കല്ല്യാണിനെ ന്യായീകരിച്ച് അല്ലു അര്‍ജുന്‍

പവന്‍ കല്ല്യാണിനെ ന്യായീകരിച്ച് അല്ലു അര്‍ജുന്‍

കാസ്റ്റിംഗ് കൗച്ച് വിവാദത്തില്‍ പവന്‍ കല്ല്യാണിനു നേരെ നടക്കുന്ന വ്യക്തിഹത്യക്കെതിരെ അല്ലു അര്‍ജുന്‍ രംഗത്ത് എത്തിയിരിക്കുകയാണ്. പവന്‍ കല്ല്യാണിനു നേരെ നടക്കുന്ന വ്യക്തിഹത്യ വിഷമമുണ്ടാക്കുന്നുവെന്നും ആഡംബരജീവിതത്തില്‍ നിന്ന് മാറി നാടിനെ സേവിക്കാനെത്തിയ അദ്ദേഹത്തിനു നേരെ ഇത്തരത്തില്‍ സമീപിക്കരുതെന്നും അല്ലു പറഞ്ഞു. രാഷ്ട്രീയത്തില്‍ ഇത്തരം ആക്രമണങ്ങള്‍ സാധാരണമാണെങ്കിലും സിനിമാ രംഗത്തു നിന്നും അദ്ദേഹത്തിനെതിരെ ഒരാള്‍ സംസാരിച്ചത് ശരിയായില്ലെന്നും അല്ലു പറഞ്ഞു. ചാനലുകള്‍ റേറ്റിംഗ് കൂട്ടാന്‍ വേണ്ടിയാണ് ഇത്തരം വ്യക്തിഹത്യകള്‍ നടത്തുന്നത്. പവന്‍ കല്ല്യാണിനെതിരെ പറഞ്ഞ ആളെയും അവരെ കൊണ്ട് പറയിപ്പിച്ച ആളെയും താന്‍ ശക്തമായി എതിര്‍ക്കുന്നു. ഇത്തരം രീതികള്‍ ആവര്‍ത്തിക്കരുതെന്നും ഇനി ഒരാള്‍ക്കു നേരെയും ഇങ്ങനെ ചെയ്യരുതെന്നും അല്ലു പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X