അല്ലു അര്‍ജുന്‍ അച്ഛനായി; കുട്ടി ആണ്‍
ആര്യ, കൃഷ്ണ, ബണ്ണി തുടങ്ങി നിരവധി തെലുങ്ക് ചിത്രങ്ങള്‍ മൊഴിമാറ്റം നടത്തിയതിലൂടെ മലയാളത്തിലും ഒത്തിരി ആരാധകരുള്ള നടനാണ് അല്ലു അര്‍ജുന്‍. ഈ ഏപ്രില്‍ എട്ടിന് 31 വയസ്സ് തികയുന്ന അല്ലു അര്‍ജുനും യഥാര്‍ത്ഥ ജീവിതത്തില്‍ ഒരു അച്ഛനായി.
വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടരയ്ക്ക് അല്ലുവിന്റെ ഭാര്യ സ്‌നേഹ റെഡ്ഡി ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കി. 'ആണ്‍ കുഞ്ഞ് പിറന്നു, അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു'വെന്ന് അല്ലു ഫേസ്ബുക്കിലൂടെ ആരാധകരെ അറിയിച്ചു.

അല്ലു അര്‍ജുന്‍ അച്ഛനായി; കുട്ടി ആണ്‍
2011 മെയ് മാസത്തിലാണ് അല്ലു അര്‍ജുനും സ്‌നേഹ റെഡ്ഡിയും വിവാഹിരാകുന്നത്.

അല്ലു അര്‍ജുന്‍ അച്ഛനായി; കുട്ടി ആണ്‍
താനൊരു അച്ഛനായ വാര്‍ത്ത ഫേസ്ബുക്കിലൂടെയാണ് ആല്ലു ആരാധകരെ അറിയിച്ചത്. ആണ്‍ കുഞ്ഞ് പിറന്നു. അമ്മയ്ക്കും കുഞ്ഞിനും സുഖം. പ്രാര്‍ത്ഥനകള്‍ക്ക് നന്ദി എന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്

അല്ലു അര്‍ജുന്‍ അച്ഛനായി; കുട്ടി ആണ്‍
പതിവ് താരങ്ങള്‍ നേരിടുന്നതുപോലെ അല്ലുവിനെ കുറിച്ചും ഗോസിപ്പുകള്‍ പരന്നിരുന്നു. അക്കൂട്ടത്തില്‍ അല്ലുവും സ്‌നേഹയും വേര്‍പിരിയുന്നു എന്നവരെ പ്രചരിപ്പിച്ചവരുണ്ട്.

അല്ലു അര്‍ജുന്‍ അച്ഛനായി; കുട്ടി ആണ്‍
ഏപ്രില്‍ എട്ടിനാണ് അല്ലുവിന്റെ ജന്മ ദിനം. ഏപ്രില്‍ നാലിന് മകന്റെയും. അച്ഛനും മകനും തമ്മില്‍ നാല് ദിവസത്തെ വ്യത്യാസം മാത്രം

അല്ലു അര്‍ജുന്‍ അച്ഛനായി; കുട്ടി ആണ്‍
മലയാളത്തില്‍ ഏറെ ആരാധകരുള്ള തെന്നിന്ത്യന്‍ താരങ്ങളിലൊരാളാണ് അല്ലു. സ്‌നേഹം കൊണ്ട് മല്ലു അര്‍ജുന്‍ എന്നാണ് കേരളത്തില്‍ അല്ലുവിനുള്ള വിളിപ്പേര്

അല്ലു അര്‍ജുന്‍ അച്ഛനായി; കുട്ടി ആണ്‍
കൃഷ്ണ, ആര്യ, ബണ്ണി, ബന്ദ്രിനാഥ് തുടങ്ങി ആര്യയുടെ മിക്ക തെലുങ്ക് ചിത്രങ്ങളും മൊഴിമാറ്റം നടത്തി മലയാളക്കരയിലെത്തിയപ്പോഴൊക്കെ നല്ല സ്വീകാര്യത ലഭിച്ചിട്ടുണ്ട്. തെലുങ്ക്, കന്നട നടന്മാരെയൊന്നും അധികം ആരാധിക്കാത്ത മലയാളികള്‍ക്ക് പ്രിയപ്പെട്ടവനാണ് ആ വകയില്‍ അല്ലു


Click it and Unblock the Notifications