കലിപ്പ് മൂഡില്‍ ചാക്കോച്ചന്‍! പുതിയ ചിത്രം അളള് രാമേന്ദ്രന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്!
കുഞ്ചാക്കോ ബോബന്‍ നായക വേഷത്തില്‍ എത്തുന്ന എറ്റവും പുതിയ ചിത്രമാണ് അളള് രാമേന്ദ്രന്‍. നവാഗതനായ ബിലഹരിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. ദുല്‍ഖര്‍ സല്‍മാനായിരുന്നു ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് സിനിമാ പ്രേമികള്‍ക്കായി പങ്കുവെച്ചിരുന്നത്.
ഫസ്റ്റ്‌ലുക്കില്‍ വേറിട്ടൊരു ഗെറ്റപ്പിലാണ് ചാക്കോച്ചനെ കാണിച്ചിരിക്കുന്നത്. അപര്‍ണ ബാലമുരളിയും ചാന്ദ്‌നി ശ്രീധറുമാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. ചിത്രത്തില്‍ ഇരട്ടവേഷത്തിലാണ് ചാക്കോച്ചന്‍ എത്തുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ആഷിഖ് ഉസ്മാന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ കൃഷ്ണശങ്കറും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ജിംഷി ഖാലിദ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് ഷാന്‍ റഹ്മാന്‍ സംഗീതമൊരുക്കുന്നു. സെന്‍ട്രല്‍ പിക്‌ചേഴ്‌സാണ് ചിത്രം തിയ്യേറ്ററുകളില്‍ എത്തിക്കുന്നത്. ഹരീഷ് കണാരന്‍,കൃഷ്ണപ്രഭ,കൃഷ്ണ ശങ്കര്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു.
അടുത്ത വര്‍ഷം ജനുവരിയില്‍ സിനിമ തിയ്യേറ്ററുകളിലേക്ക് എത്തുമെന്നാണ് അറിയുന്നത്. ജോണി ജോണി യെസ് അപ്പ ആയിരുന്നു ചാക്കോച്ചന്റെതായി ഒടുവില്‍ തിയ്യേറ്ററുകളിലെത്തിയ ചിത്രം. ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന തട്ടുംപുറത്ത് അച്യൂതനാണ് ചാക്കോച്ചന്റെതായി ക്രിസ്മസ് റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം.


Click it and Unblock the Notifications











