മേലേ കാവില്‍...! വിനീത് ശ്രീനിവാസന്റെ ആലാപനത്തില്‍ അള്ള് രാമേന്ദ്രനിലെ അടിപൊളി ഗാനം! കാണൂ

By Midhun Raj

കുഞ്ചാക്കോ ബോബന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് അള്ള് രാമേന്ദ്രന്‍. ഫെബ്രുവരി ആദ്യ വാരമാണ് സിനിമ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ചാക്കോച്ചന്‍ മാസ് പരിവേഷമുളള കഥാപാത്രമായി എത്തുന്ന സിനിമ ബിലഹരിയാണ് സംവിധാനം ചെയ്തിരിക്കുന്നത്. ചാന്ദ്‌നി ശ്രീധറും അപര്‍ണ ബാലമുരളിയുമാണ് സിനിമയിലെ നായികമാര്‍.

കൃഷ്ണ ശങ്കറും ചിത്രത്തില്‍ ഒരു പ്രാധാന്യമുളള കഥാപാത്രമായി എത്തുന്നു. സിനിമയിലെ പുതിയൊരു പാട്ടിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. മേലെ കാവില്‍ എന്നു തുടങ്ങുന്ന വിനീത് ശ്രീനിവാസന്‍ പാടിയ പാട്ടാണ് പുറത്തിറങ്ങിയിരിക്കുന്നത്. ഷാന്‍ റഹ്മാനാണ് ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കുന്നത്.

allu ramendran

ഹരീഷ് കണാരന്‍, ശ്രീനാഥ് ഭാസി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. അനുരാഗ കരിക്കിന്‍ വെള്ളത്തിനു വേണ്ടി ക്യാമറ ചലിപ്പിച്ച ജിംഷി ഖാലിദാണ് സിനിമയുടെ ചായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. കുഞ്ചാക്കോ ബോബന്‍ ഇതുവരെ ചെയ്ത വേഷങ്ങളില്‍നിന്നും തീര്‍ത്തും വ്യത്യസ്തമായ ഒരു കഥാപാത്രമായിരിക്കും ചിത്രത്തിലേതെന്നും അറിയുന്നു.

ചെറിയ ബഡ്ജറ്റില്‍ ഒരുക്കിയ പോരാട്ടം എന്ന ചിത്രത്തിലൂടെ വാര്‍ത്തകളില്‍ ഇടംപിടിച്ച സംവിധായകന്‍ ബിലഹരിയുടെ രണ്ടാമത്തെ ചിത്രമാണ് അളള് രാമേന്ദ്രന്‍. സെന്‍ട്രല്‍ പിക്‌ചേഴ്‌സാണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X