അള്ള് രാമേന്ദ്രനായി ചാക്കോച്ചന്റെ വരവ്! ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി! റിലീസ് ഉടന്‍
കുഞ്ചാക്കോ ബോബന്റെതായി അണിയറയില്‍ ഒരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് അള്ള് രാമേന്ദ്രന്‍. ബിലഹരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന്‍ ചിത്രം നിര്‍മ്മിക്കുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായതായുളള റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്.
അപര്‍ണ ബാലമുരളിയും ചാന്ദ്‌നി ശ്രീധറുമാണ് സിനിമയില്‍ നായികാ വേഷത്തില്‍ എത്തുന്നത്. സെന്‍ട്രല്‍ പിക്‌ചേഴ്‌സാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്. കൃഷ്ണ ശങ്കര്‍,ഹരീഷ് കണാരന്‍,ശ്രീനാഥ് ഭാസി,തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ബികെ ഹരിനാരായണന്റെ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍ ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നു.

അനുരാഗ കരിക്കിന്‍ വെള്ളത്തിനു വേണ്ടി ക്യാമറ ചലിപ്പിച്ച ജിംഷി ഖാലിദാണ് സിനിമയുടെ ചായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ചെറിയ ബഡ്ജറ്റില്‍ ഒരുക്കിയ പോരാട്ടം എന്ന ചിത്രത്തിലൂടെ വാര്‍ത്തകളില്‍ ഇടംപിടിച്ച സംവിധായകന്‍ ബിലഹരിയുടെ രണ്ടാമത്തെ ചിത്രമാണ് അളള് രാമേന്ദ്രന്‍.
അതേസമയം തട്ടുംപുറത്ത് അച്യുതനാണ് കുഞ്ചാക്കോ ബോബന്റെതായി റീലിസിങ്ങിനൊരുങ്ങുന്ന പുതിയ ചിത്രം. ലാല്‍ജോസ് സംവിധാനം ചെയ്യുന്ന സിനിമ ക്രിസ്മസിനാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ചിത്രത്തിന്റെ ടീസര്‍ നേരത്തെ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു.


Click it and Unblock the Notifications











