പ്രണയ ജോഡികളായി കൃഷ്ണശങ്കറും അപര്‍ണ ബാലമുരളിയും! അളള് രാമേന്ദ്രനിലെ മനോഹര ഗാനം കാണാം
കുഞ്ചാക്കോ ബോബന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് അളള് രാമേന്ദ്രന്‍. ചാക്കോച്ചന്‍ വേറിട്ടൊരു ഗെറ്റപ്പിലത്തുന്ന സിനിമ കൂടിയാണിത്. കൃഷ്ണശങ്കര്‍,അപര്‍ണ ബാലമുരളി,ചാന്ദ്‌നി ശ്രീധര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. സിനിമയിലെ ആദ്യ ഗാനം സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു.
ഷാന്‍ റഹ്മാന്‍ സംഗീതം നല്‍കിയ ചിത്രത്തിലെ ഒരു പ്രണയ ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. ആരും കാണാതെ എന്നു തുടങ്ങുന്ന പാട്ട് അദീഫ് മുഹമ്മദാണ് പാടിയിരിക്കുന്നത്. ബിലഹരി സംവിധാനം ചെയ്യുന്ന അള്ള് രാമേന്ദ്രന്‍ അവസാന ഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണുളളത്. ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന്‍ ചിത്രം നിര്‍മ്മിക്കുന്നു.

സെന്‍ട്രല്‍ പിക്ചേഴ്സാണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്.ഹരീഷ് കണാരന്‍, ശ്രീനാഥ് ഭാസി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. അനുരാഗ കരിക്കിന്‍ വെള്ളത്തിനു വേണ്ടി ക്യാമറ ചലിപ്പിച്ച ജിംഷി ഖാലിദാണ് സിനിമയുടെ ചായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.
ചെറിയ ബഡ്ജറ്റില്‍ ഒരുക്കിയ പോരാട്ടം എന്ന ചിത്രത്തിലൂടെ വാര്‍ത്തകളില്‍ ഇടംപിടിച്ച സംവിധായകന്‍ ബിലഹരിയുടെ രണ്ടാമത്തെ ചിത്രമാണ് അളള് രാമേന്ദ്രന്‍. കുഞ്ചാക്കോ ബോബന്‍ ഇതുവരെ ചെയ്ത വേഷങ്ങളില്‍നിന്നും തീര്‍ത്തും വ്യത്യസ്തമായ ഒരു കഥാപാത്രമായിരിക്കും ചിത്രത്തിലേതെന്നും അറിയുന്നു.


Click it and Unblock the Notifications











