twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഹിന്ദിയില്‍ 'ഷട്ടര്‍' തുറക്കുന്നു

    By Aswathi
    |

    മലയാളത്തില്‍ ഏറെ നിരൂപക പ്രശംസ നേടിയ 'ഷട്ടര്‍' എന്ന ചിത്രം ഹിന്ദിയിലേക്ക്. മലയാളത്തിലും തമിഴിലും ഒരേ സമയം പ്രദര്‍ശനത്തിനെത്തിയ നേരം ഒരുക്കിയ അല്‍ഫോന്‍സ് പുത്രനാണ് ഷട്ടറിന്റെ ഹിന്ദി പതിപ്പ് എടുക്കുന്നത്. എന്നാല്‍ ഒരിക്കലും ഷട്ടറിന്റെ ഫോട്ടോസ്റ്റാറ്റ് പതിപ്പായിരിക്കില്ല ഹിന്ദിയിലെത്തുമ്പോഴെന്ന് അല്‍ഫോന്‍സ് തീര്‍ത്തു പറയുന്നു.

    ഷട്ടര്‍ എന്ന് തന്നെയായിരിക്കും ഹിന്ദിയും ചിത്രത്തിന് പേര്‍ നല്‍കുന്നത്. തന്റെ നേരം എന്ന ചിത്രത്തിന്റെ പിന്നിലെ സാങ്കേതിക പ്രവര്‍ത്തകര്‍ തന്നെയായിരിക്കും ഹിന്ദി ഷട്ടറിനു പിന്നിലുമെന്ന് അല്‍ഫോന്‍സ് പറഞ്ഞു. താരങ്ങളെ തീരുമാനിച്ചിട്ടില്ലെന്നും വൈകാതെ തീരുമാനിക്കുമെന്നും സംവിധായകന്‍ അറിയിച്ചു.

    Shutter

    അടുത്തിടെ കണ്ട ചിത്രങ്ങളില്‍ തന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ച ചിത്രമാണ് ഷട്ടര്‍ എന്നും ജീവനുള്ള സ്‌ക്രിപ്റ്റാണ് ഷട്ടറിനെ പ്രിയപ്പെട്ടതാക്കിയതെന്നും അല്‍ഫോണ്‍സ് പറയുന്നു. ഷട്ടറിന്റെ ചിത്രീകരണം ഹിന്ദിയില്‍ പൂര്‍ത്തിയായതിനു ശേഷം മാത്രമെ നേരം ഹിന്ദിയില്‍ എടുക്കൂ.

    ജോയി മാത്യു സംവിധാനം ചെയ്ത ഷട്ടറില്‍ ലാലാണ് മുഖ്യ വേഷം കൈകാര്യം ചെയ്തത്. കോഴിക്കോടന്‍ സംഭാഷണം കൊണ്ട് കോഴിക്കോട്ടുകാരുടെ നന്മതുറന്നു കാണിച്ച ചിത്രം കൂടിയാണ് ഷട്ടര്‍

    English summary
    Director Alphonse Putharen is all set to debut in Bollywood. He will supposedly be adapting Joy Mathew's 2012 Malayalam movie, Shutter for his maiden Hindi project.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X