നിവിന്‍ ജാഡയില്ലാത്ത നടന്‍: സായി പല്ലവി

By Aswathi

പ്രേമം കണ്ടവര്‍ക്കൊക്കെ ഇപ്പോള്‍ പ്രേമം ചിത്രത്തിലെ മലരിനോടാണ്. പ്രേമം എന്ന ടീമിനൊപ്പം ജോലി ചെയ്യാന്‍ സാധിച്ച സന്തോഷത്തിലാണ് മലരായി എത്തിയയ സായി പല്ലവി. മലരെന്ന കഥാപാത്രത്തിന് പ്രേക്ഷകര്‍ പകര്‍ന്നു നല്‍കിയ സ്‌നേഹത്തിന് മുന്നില്‍ തനിക്ക് വാക്കുകളില്ലെന്ന് സായി പറയുന്നു. അതിനുള്ള നന്ദി സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രനുള്ളതാണെന്ന് സായി പറയുന്നു

ചിത്രത്തില്‍ ഒപ്പം പ്രവര്‍ത്തിച്ച എല്ലാവരെയും കുറിച്ചും സായിക്ക് നല്ല അഭിപ്രായമാണ്. പ്രേമം ടീം തനിക്ക് കുടുംബത്തെ പോലെയാണെന്നാണ് സായി പറയുന്നത്. നിവിന്‍ പോളി കേരളത്തിലെ യങ് സ്റ്റാറാണെന്ന് ചിത്രത്തിന്റെ റിലീസിങ് ദിവസമാണത്രെ നടിതിരിച്ചറിഞ്ഞത്. ജാഡകളൊന്നും ഇല്ലാത്ത നടനാണ് നിവിനെന്ന് സായി പല്ലവി പറയുന്നു. തുടര്‍ന്ന് വായിക്കൂ...

അല്‍ഫോണ്‍സ് നല്ല മനുഷ്യന്‍

നിവിന്‍ ജാഡയില്ലാത്ത നടന്‍

സിനിമ റിലീസായതിനു ശേഷം എനിക്ക് ഒരുപാട് അഭിനന്ദന സന്ദേശങ്ങള്‍ വരുന്നുണ്ട്. അതിന്റെ ഫുള്‍ ക്രെഡിറ്റും അല്‍ഫോണ്‍സ് എന്ന സംവിധായകനാണ്. അല്‍ഫോണ്‍സിനൊപ്പം സിനിമ ചെയ്യാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. ദീര്‍ഘവീക്ഷണമുള്ള ഒരു സംവിധായകനാണ് അദ്ദേഹം, നാളെയുടെ പ്രതീക്ഷയാണ്. നല്ലൊരു കലാകാരനും ഒപ്പം നല്ലൊരു മനുഷ്യസ്‌നേഹിയും കൂടിയാണ് അല്‍ഫോണ്‍സ്.

നിവിന്‍ ജാഡയില്ലാത്ത നടന്‍

നിവിന്‍ ജാഡയില്ലാത്ത നടന്‍

നിവിന്‍ പോളി സീനിയര്‍ താരത്തിന്റെ ജാഡകളൊന്നും ഇല്ലാതെയാണ് സെറ്റില്‍ എന്നോട് ഇടപ്പെട്ടിരുന്നത്. റീലിസിങ് ദിവസമാണ് അദ്ദേഹം കേരളത്തിലെ ഒരു ഫ്രീക്കി സൂപ്പര്‍ സ്റ്റാറാണെന്ന് ഞാന്‍ തിരിച്ചറിയുന്നത്.

ചിത്രത്തിന്റെ ക്യാമറമാന്‍

നിവിന്‍ ജാഡയില്ലാത്ത നടന്‍

ആനന്ദ് വളരെ ടാലന്റുള്ള ക്യാമറമാനാണ്. അവന്റെ കണ്ണികളിലൂടെ ലോകത്തെ കാണാന്‍ കഴിഞ്ഞിരുന്നെങ്കിലെന്നു ഞാന്‍ ആഗ്രഹിച്ചു പോകുന്നു. ചിത്രത്തിന്റെ ഓരോ ഫ്രെയിമുകളും അത്ര മനോഹരമായിട്ടാണ് അവന്‍ ഒപ്പിയെടുത്തിരിക്കുന്നത്.

എല്ലാവരും വിനയമുള്ളവര്‍

നിവിന്‍ ജാഡയില്ലാത്ത നടന്‍

രാജേഷ്, ശബരീഷ്, കൃഷ്ണ ശങ്കര്‍, വിനയ്, സൗബിന്‍ ഇവരെല്ലാം വളരെ വിനയത്തോടെയാണ് എന്നോട് പേരുമാറിയത്, സ്‌ക്രീനില്‍ അവീസ്മരണീയ പ്രകടനവും. പ്രേമം ടീമിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഒരുപാട് അഭിമാനവും സന്തോഷവുമുണ്ട്.

 അന്‍വര്‍ ഇക്കയോട് നന്ദി

നിവിന്‍ ജാഡയില്ലാത്ത നടന്‍

അന്‍വര്‍ ഇക്ക (അന്‍വര്‍ റഷീദ്)യോടും ഒരുപാട് നന്ദിയുണ്ട്. ഇത്രയും പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കാന്‍ അദ്ദേഹം കാണിച്ച ധൈര്യത്തിനൊരു സല്യൂട്ട്. ചിത്രീകരണം മുതല്‍ റിലീസിങ് വരെ ഓരോ ഘട്ടത്തിലും നിശബ്ദ സാന്നിധ്യമായി വളരെ ക്ഷമയോടെ ഞങ്ങള്‍ക്കൊപ്പം അദ്ദേഹം ഉണ്ടായിരുന്നു.

പ്രേക്ഷകര്‍ക്ക് നന്ദി

നിവിന്‍ ജാഡയില്ലാത്ത നടന്‍

മലരെന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകര്‍ പകര്‍ന്നു നല്‍കുന്ന സ്‌നേഹത്തിനു മുന്നില്‍ എനിക്ക് വാക്കുകളില്ല. എത്ര നന്ദി പറ!ഞ്ഞാലും പോരാതെ വരും. മലരായി അഭിനയിച്ചു തുടങ്ങുമ്പോള്‍ എനിക്ക് ടെന്‍ഷന്‍ ഉണ്ടായിരുന്നു. അല്‍ഫോണ്‍സാണ് ധൈര്യം നല്‍കിയത്. മലരായി അഭിനയിക്കേണ്ട, ബിഹേവ് ചെയ്താല്‍ മതിയെന്നു പറയുമായിരുന്നു. എന്നെ പ്രേക്ഷകര്‍ ഇത്രയുമധികം സ്‌നേഹിക്കുന്നുണ്ടെങ്കിലും അതിന്റെ ക്രെഡിറ്റ് സംവിധായകന് അവകാശപ്പെട്ടതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X