»   » അല്‍ഫോന്‍സ് പുത്രന് വധു അലീന മേരി

അല്‍ഫോന്‍സ് പുത്രന് വധു അലീന മേരി

Posted By: AkhilaKS
Subscribe to Filmibeat Malayalam

പ്രേമത്തിന്റെ സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍ വിവാഹിതനാകുന്നു. നിര്‍മ്മാതാവ് ആല്‍വിന്‍ ആന്റണിയുടെ മകള്‍ അലീന മേരി ആന്റണിയാണ് വധു. ഓഗസ്റ്റ് 22 നാണ് വിവാഹം.

അലീന ഉപരി പഠനത്തിനായി ചെന്നൈയിലാണ്. ചെന്നൈയില്‍ വച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. അതിന് ശേഷം വീട്ടുകാര്‍ തമ്മില്‍ വിവാഹം ആലോചിച്ച് തീരുമാനിക്കുകയായിരുന്നു. ഓഗസ്റ്റ് 17ന് കൊച്ചിയില്‍ വച്ച് വിവാഹ നിശ്ചയം നടക്കും.

alphonseputharen

നേരം പ്രേമം സിനിമകളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ അല്‍ഫോന്‍സ് പുത്രന്‍ എര്‍ണ്ണാകുളം ജില്ലയിലെ ആലുവയിലാണ് ജനിച്ചത്. ചെന്നൈയിലെ എസ് എ ഇ കോളേജില്‍ നിന്നാണ് അല്‍ഫോന്‍സ് സിനിനമ പഠനം പൂര്‍ത്തിയാക്കിയത്.

കുട്ടിക്കാലത്തെ തുടങ്ങിയ അല്‍ഫോന്‍സ് പുത്രന്റെ സിനിമയോടുള്ള അഭിനവേശം, നേരം ദി എയ്ഞ്ചല്‍ എന്നീ ഹ്രസ്വ ചിത്രങ്ങളിലൂടെയാണ് സിനിമ ലോകത്ത് എത്തിക്കുന്നത്. ഹ്രസ്വ ചിത്രങ്ങള്‍ കൂടാതെ മ്യൂസിക്കല്‍ ആല്‍ബങ്ങളും അല്‍ഫോന്‍സ് ചെയ്തിട്ടുണ്ട്. പുതിയതായി റിലീസ് ചെയ്ത പ്രേമം എന്ന ചിത്രം അല്‍ഫോന്‍സ് പുത്രന്റെ രണ്ടാമത്തെ ചിത്രമാണ്.

English summary
Director of recent viral hit in Malayalam 'Premam' Alfonse Puthran marriage on auguest 22.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam