അന്‍വറിനോട് ഈ ചതി വേണ്ടായിരുന്നു; അല്‍ഫോന്‍സ് പുത്രന്‍
പൈറസി വിഷയത്തല്‍ സിനിമാ സംഘടനകള്‍ പിന്തുണച്ചില്ലന്ന് ആരോപിച്ച് സിനിമാ സംഘടനകളില്‍ നിന്ന് രാജിവെച്ച അന്‍വര്‍ റഷീദിനെ പിന്തുണച്ച് സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍ രംഗത്ത്. രാജമാണിക്യം, ഛോട്ടാ മുബൈ,ഉസ്താദ് ഹോട്ടല്‍, ലണ്ടന്‍ ബ്രിഡ്ജ്, പ്രൊഡക്ഷനില്‍ ചെയ്ത ബാംഗ്ലൂര്‍ ഡെയ്‌സ്, പ്രേമം എന്നീ ചിത്രങ്ങള്‍ ചെയ്ത അന്‍വറിനോട് ഈ ചതി വേണ്ടായിരുന്നു എന്ന് അല്‍ഫോന്‍സ് പുത്രന്‍. സംഘടനകള്‍ സമിതിയെ സംരക്ഷിക്കാനുള്ളതാണെന്നും അല്‍ഫോന്‍സ് പുത്രന്‍ തന്റെ ഫേസ്ബുക്കില്‍ കുറിച്ചു
അന്‍വര്‍ റഷീദ് നിര്‍മ്മിച്ച നിവിന്‍ പോളി ചിത്രമായ പ്രേമത്തേിന്റെ സെന്‍സര്‍ പതിപ്പ് ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്നാണ് ചലച്ചിത്ര രംഗത്തെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയില്‍ നിന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ നിന്നും രാജി വെച്ചത്.

ചലച്ചിത്ര സംഘടനകളെ കൊണ്ട് മലയാള സിനിമയ്ക്ക് യാതൊരു പ്രയോജനമില്ലന്നും ഇനി മുതല്‍ സംഘടനകളുടെ പിന്തുണയില്ലാതെ താന്‍ സിനിമ നിര്‍മ്മിക്കുമെന്നും അന്‍വര്‍ റഷീദ് പറഞ്ഞിരുന്നു.
കാനഡയില്‍ നിന്നാണ് സിനിമയുടെ പ്രിന്റ് ഇന്റര്‍നെറ്റില്‍ അപ് ലോഡ് ചെയ്തത് എന്ന് പോലീസിന്റെ സൈബര്‍ സെല്‍ കണ്ടത്തിയിട്ടുണ്ട്. സംഭവത്തെ കുറിച്ച് കേസെടുത്ത് അന്വേഷണം നടത്തുമെന്ന് സൈബര്‍ സെല്‍ അറിയിച്ചിട്ടുണ്ട്.


Click it and Unblock the Notifications











