»   »  പ്രേമം മാത്രമല്ല, അല്‍ ഫോണ്‍സ് പുത്രന്‍ തൊട്ടാല്‍ വാഴക്കുലയും ഹിറ്റാണ്

പ്രേമം മാത്രമല്ല, അല്‍ ഫോണ്‍സ് പുത്രന്‍ തൊട്ടാല്‍ വാഴക്കുലയും ഹിറ്റാണ്

Posted By: Rohini
Subscribe to Filmibeat Malayalam

പ്രേമം എന്ന ചിത്രം കേരളക്കര കടന്നും മഹാ വിജയമായി തീര്‍ന്നത് അല്‍ഫോണ്‍സ് പുത്രന്‍ എന്ന സംവിധായകന്റെ മിടുക്ക് കൊണ്ടാണ്. സമീപകാലത്തൊന്നും സംഭവിയ്ക്കാത്ത മഹാവിജയമായി പ്രേമം മാറി.

പ്രേമം മാത്രമല്ല, അല്‍ഫോണ്‍സ് പുത്രന്‍ തൊട്ടാല്‍ വാഴക്കുലയും വമ്പന്‍ ഹിറ്റാകും. അതിന് തെളിവാണ് ചുവടെ കാണുന്ന ചിത്രം. അല്‍ഫോണ്‍സിന്റെ ആലപ്പുഴയിലെ വീട്ടുമുറ്റത്ത് കുലച്ച കൂറ്റന്‍ വാഴക്കുലയാണിത്.

 alphonse-puthran

നഗരത്തിലെ പത്ത് സെന്റ് സ്ഥലത്താണ് അല്‍ഫോണ്‍സ് പുത്രനും കുടുംബവും താമസിയ്ക്കുന്നത്. അമ്മ ഡെയ്‌സിയും പിതാവ് പുത്രന്‍ പോളും മകന് പിന്തുണയുമായി കൃഷിയിലുണ്ട്. ഒഴിവു ദിവസങ്ങളില്‍ അല്‍ഫോണ്‍സ് പൂര്‍ണമായും കൃഷിക്കായി ഇറങ്ങും

വാഴ മാത്രമല്ല, മാവും പ്ലാവും സപ്പോര്‍ട്ടയും റമ്പൂട്ടാനും മുല്ലയും റോസും മാങ്കോസ്റ്റിനുമൊക്കെ അല്‍ഫോണ്‍സിന്റെ കൃഷിത്തോട്ടത്തിലുണ്ട്. ചാണകപ്പൊടിയും ചാരവും വിലകൊടുത്ത് വാങ്ങിയാണ് വളമായി ഉപയോഗിക്കുന്നത്.

English summary
Alphonse Puthran is a hit maker not only films but also farming

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam