അല്‍ഫോന്‍സിന് വേണ്ടത് മലയാളമറിയുന്ന നായികയെ

By Lakshmi

നാട്ടില്‍ക്കൂടി പച്ചമലയാളവും പറഞ്ഞ് നടന്നവരാണെങ്കിലും രണ്ട് സിനിമകളില്‍ അഭിനയിച്ച് കഴിഞ്ഞാല്‍പ്പിന്നെ ഇംഗ്ലീഷ് മാതൃഭാഷയ്ക്ക് തുല്യമാക്കി മലയാളം മലയാളമല്ലതാക്കി ഇംഗ്ലീഷിനിടെ തിരുകിക്കയറ്റി സംസാരിക്കുന്ന നായികമാരാണ് നമുക്കുള്ളവരില്‍ പലരും. ചാനല്‍ അഭിമുഖങ്ങളില്‍ ഇവര്‍ പറയുന്ന മലയാളം കേട്ട് തലപെരുത്തുപോകാത്ത പ്രേക്ഷകരുണ്ടാകില്ല. കോട്ടയത്തും കൊച്ചിയിലുമെല്ലാം ഇങ്ങനെയാണോ മലയാളം പറയുന്നതെന്ന് ആരും അതിശയിച്ചുപോകും ചില പുത്തന്‍ നായികമാരുടെ ഭാഷ കേട്ടാല്‍.

എന്തായാലും സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍ പറയുന്നത് തന്റെ ചിത്രത്തിലേയ്ക്ക് ഇത്തരത്തില്‍ മലയാളം കുരച്ച് കുരച്ച് പറയുന്ന നായിക വേണ്ടെന്നാണ്. പുതിയ ചിത്രമായ പ്രേമത്തിലേയ്ക്ക് ഒരു നായികയെക്കിട്ടനായി അല്‍ഫോന്‍സ് ഫേസ്ബുക്ക് സ്റ്റാറ്റസായി ഒരു പരസ്യമിട്ടിരിക്കുകയാണ്.

Alphonse Puthran

പുതിയ ഫീച്ചര്‍ ഫിലിമിനായി ഒരു നായികയെ വേണം. പതിനാറിനും 25നും ഇടയില്‍ പ്രായമുള്ളവര്‍ പ്രേമംഫിലിം അറ്റ് ജിമെയില്‍ ഡോട്ട് കോമിലേയ്ക്ക് ഫോട്ടോകള്‍ മെയില്‍ ചെയ്യണം. മേക്കപ്പ് ഇട്ട് ഫോട്ടോ അയയ്ക്കരുത്. ഫോട്ടോ ഷോപ്പ് ചെയ്തും ഫോട്ടോ അയയ്ക്കരുത്. മലയാളം അറിയാത്ത പെണ്‍കുട്ടികളെ ഞങ്ങള്‍ക്ക് ആവശ്യമില്ല. അത്ര പരിഷ്‌കാരികളെ ആവശ്യമില്ല- എന്നാണ് പുത്തന്‍ നായികയെ തേടിക്കൊണ്ട് മംഗ്ലീഷ് പറയുന്ന നായികമാര്‍ക്ക് ഒരു തട്ടുകൊടുക്കുന്ന രീതിയില്‍ അല്‍ഫോസ് ഫേസ്ബുക്ക് സ്റ്റാറ്റസ് ഇട്ടിരിക്കുന്നത്.

എന്തായാലും അല്‍ഫോന്‍സിന്റെ ഫേസ്ബുക്ക് ആരാധകര്‍ക്കെല്ലാം ഈ പരസ്യ സ്റ്റാസ് നന്നേ പിടിച്ചമട്ടാണ്. എന്തായാലും അന്യഭാഷാ നടിമാരെ തേടിപ്പോകുന്ന സംവിധായകരില്‍ നിന്നും വ്യത്യസ്തനായി തന്റെ നായിക നന്നായി മലയാളം പറയണമെന്ന അല്‍ഫോന്‍സ് പുത്രന്റെ നിലപാടിന് ലൈക്കുകള്‍ ഏറെ വീണുകഴിഞ്ഞു.

നേരമെന്ന ആദ്യ ചിത്രം വന്‍ഹിറ്റാക്കി മാറ്റിയ അല്‍ഫോന്‍സ് പ്രേമം എന്ന പുതിയ ചിത്രം പ്രഖ്യാപിച്ചത് ഇതിനകം തന്നെ വലിയ വാര്‍ത്തയായിട്ടുണ്ട്. നേരം പോലെ തന്നെ സൂപ്പര്‍ഹിറ്റാകും പ്രേമവും എന്ന് പ്രതീക്ഷിയ്ക്കാം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X