ലാലേട്ടനെ നായകനാക്കിയുളള ഫാന്‍ബോയ് ചിത്രം! ഉഗ്രനൊരു തിരക്കഥ കൈയ്യിലുണ്ടെന്ന് അല്‍ഫോണ്‍സ് പുത്രന്‍

By Midhun Raj

പ്രേമം എന്ന ചിത്രത്തിലൂടെ തെന്നിന്ത്യയില്‍ ഒന്നടങ്കം തരംഗമായി മാറിയ സംവിധായകനാണ് അല്‍ഫോണ്‍സ് പുത്രന്‍. നിവിന്‍ പോളി നായകനായ സിനിമയുടെ വിജയം സംവിധായകന്റെ കരിയറില്‍ വലിയ വഴിത്തിരിവായിരുന്നു. കേരളത്തിലെന്ന പോലെ തമിഴ്‌നാട്ടിലെ പ്രേക്ഷകരും സിനിമ ഏറ്റെടുത്തിരുന്നു. നേരം എന്ന ആദ്യ ചിത്രത്തിന് പിന്നാലെയാണ് അല്‍ഫോണ്‍സ് പുത്രന്‍ പ്രേമം എടുത്തത്.

Recommended Video

Alphonse Puthran Expresses His Desire To Work With Mohanlal | FilmiBeat Malayalam

alphons-puthren

അടുത്തിടെയായിരുന്നു പ്രേമത്തിന്റെ അഞ്ചാം വാര്‍ഷികം അണിയറക്കാര്‍ ആഘോഷിച്ചത്. 2015 മേയ് 29നായിരുന്നു ചിത്രം പുറത്തിറങ്ങിയിരുന്നത്. പ്രേമത്തിന് ശേഷമുളള അടുത്ത ചിത്രം എപ്പോഴാണെന്ന് സിനിമാ പ്രേമികളെല്ലാം അല്‍ഫോണ്‍സിനോട് നിരന്തരം ചോദിക്കുന്നൊരു ചോദ്യമാണ്. പ്രേമം കഴിഞ്ഞ് അഞ്ച് വര്‍ഷം ഇന്‍ഡസ്ട്രിയില്‍ നിന്നും വിട്ടുനിന്നിരുന്നു താരം.

അതേസമയം പ്രേമത്തിന് ശേഷമുളള ഈ അഞ്ച് വര്‍ഷക്കാലം താന്‍ പുതിയൊരു സിനിമയ്ക്കായുളള ഒരുക്കത്തിലായിരുന്നു എന്ന് സംവിധായകന്‍ പറഞ്ഞിരുന്നു. ഒരു മ്യൂസിക്ക് ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തിനായി താന്‍ ഇപ്പോള്‍ സംഗീതം പഠിച്ചുകൊണ്ടിരിക്കുകയാണെന്നും സംവിധായകന്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ ദ ക്യൂവിന് നല്‍കിയ അഭിമുഖത്തില്‍ ലാലേട്ടന് വേണ്ടി ഒരു ഫാന്‍ ബോയ് ചിത്രം മനസില്‍ ഉണ്ടെന്നും അല്‍ഫോണ്‍സ് വെളിപ്പെടുത്തിയിരിക്കുകയാണ്.

നേരത്തെ മോഹന്‍ലാല്‍ ചിത്രങ്ങളായ ഒപ്പത്തിന്റെയും മരക്കാര്‍ അറബിക്കടലിന്റെയും ട്രെയിലറുകള്‍ എഡിറ്റ് ചെയ്തത് അല്‍ഫോണ്‍സ് പുത്രനായിരുന്നു. മോഹന്‍ലാലിനെയും മമ്മൂട്ടിയെയുമൊക്കെ നായകന്മാരാക്കുമ്പോള്‍ അവര്‍ക്ക് വേണ്ടി ഞാനും മാറേണ്ടതുണ്ട് എന്ന് സംവിധായകന്‍ പറയുന്നു. കാര്‍ത്തിക്ക് സുബ്ബരാജ് പേട്ടയില്‍ ഒരുക്കിയത് ഒരു ഫാന്‍ബോയ് ചിത്രമാണെങ്കില്‍ താന്‍ ലാലേട്ടനെ വെച്ച് ഒരു അന്യായ ഫാന്‍ ബോയ് ചിത്രമാണ് പദ്ധതിയിട്ടിരിക്കുന്നത്.

പേട്ട പോലെയുളള ഒരു ക്യാന്‍വാസിലായിരിക്കുമോ അതെന്ന് അറിയില്ലെന്നും അല്‍ഫോണ്‍സ് പറഞ്ഞു. എപ്പോഴെങ്കിലും നടക്കുമെന്ന് പ്രതീക്ഷയുളള ഉഗ്രനൊരു കഥയുണ്ട് മനസ്സില്‍. ലാലേട്ടന് വേണ്ടി ഒരു തിരക്കഥ ഒരു വശത്ത് കൂടി എഴുതുന്നുണ്ട്. നേരത്തിനെയും പ്രേമത്തിനേക്കാളും മുകളിലൊരു സിനിമയൊരുക്കണമെന്നാണ് ആഗ്രഹമെന്നും അല്‍ഫോണ്‍സ് പുത്രന്‍ അഭിമുഖത്തില്‍ പറഞ്ഞു.

Read more about: alphons puthren
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X