കുഞ്ഞതിഥി എത്തിയതിന്റെ സന്തോഷത്തില്‍ അല്‍ഫോന്‍സ് പുത്രന്‍! കുഞ്ഞുവാവയുടെ ഫോട്ടോയും പുറത്തുവിട്ടു!
നിവിന്‍ പോളിയും നസ്രിയയും നായികനായകന്‍മാരായെത്തിയ നേരമെന്ന ദ്വിഭാഷ ചിത്രത്തിലൂടെയാണ് അല്‍ഫോന്‍സ് പുത്രനെന്ന സംവിധായകന്‍ മലയാളത്തില്‍ തുടക്കം കുറിച്ചത്. ന്യൂജന്‍ തലമുറയ്ക്ക് വേണ്ട എല്ലാ ചേരുവകളും ഈ ചിത്രത്തിലുണ്ടായിരുന്നു. മലയാളികള്‍ മാത്രമല്ല തമിഴകവും ഈ ചിത്രത്തെ ഏറ്റെടുത്തിരുന്നു. ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷക ശ്രദ്ധ നേടാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അദ്ദേഹം അടുത്ത സിനിമയുമായെത്തിയത്. അതാവട്ടെ മലയാളത്തിലെ മികച്ച പ്രണയചിത്രങ്ങളിലൊന്നായി മാറുകയും ചെയ്തിരുന്നു. സായ് പല്ലവിയും മഡോണയുമൊക്കെ അരങ്ങേറിയ പ്രേമത്തെ അത്ര പെട്ടെന്ന് മാറ്റി നിര്‍ത്താന്‍ മലയാളികള്‍ക്ക് കഴിയില്ലല്ലോ, കുടുംബത്തില്‍ പുതുതായെത്തിയ അതിഥിയെക്കുറിച്ചുള്ള സന്തോഷവാര്‍ത്തയുമായാണ് ഇപ്പോള്‍ സംവിധായകനെത്തിയിട്ടുള്ളത്.
മകന് പിന്നാലെ മകളുമെത്തിയതിന്റെ സന്തോഷത്തിലാണ് കുടുംബമെന്ന് സംവിധായകന്‍ പറയുന്നു. നോര്‍മ്മല്‍ ഡെലിവറിയായിരുന്നുവെന്നും അമ്മയും കുട്ടിയും സുഖമായിരിക്കുന്നുവെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്. നിരവധി പേരാണ് താരകുടുംബത്തിന് ആശംസ നേര്‍ന്ന് രംഗത്തെത്തിയിട്ടുള്ളത്. എന്നാല്‍ ഇതിനിടയില്‍ അദ്ദേഹത്തിന്റെ വാക്കുകളെ വളച്ചൊടിച്ചവരും കുറവല്ല. പ്രകൃതിയുടെ അനുഗ്രഹമെന്ന് പറയാനാവില്ലെന്നും ദൈവത്തിന്റെ അനുഗ്രഹമാണ് ഇതെന്നുമാണ് വിമര്‍ശകര്‍ അദ്ദേഹത്തോട് പറഞ്ഞിട്ടുള്ളത്.

2015 ആഗസ്റ്റ് 22നായിരുന്നു അല്‍ഫോന്‍സിന്റെ ജീവിതത്തിലേക്ക് ആലീനയെത്തിയത്. കാത്തിരിപ്പിനൊടുവില്‍ 2017 ഒക്ടോബറിലാണ് ഇവരുടെ ജീവിതത്തിലേക്ക് ഏതനെത്തിയത്. മമ്മൂട്ടിയും നസ്രിയയും കുഞ്ചാക്കോ ബോബനുമുള്‍പ്പടെ സിനിമയിലെ നിരവധി പേരായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്. മാമോദീസ ചടങ്ങിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. അല്‍ഫോന്‍സ് പുത്രന്റ പോസ്റ്റ് കാണാം.


Click it and Unblock the Notifications











