»   » മോഹന്‍ലാലിന് വേണ്ടി അല്‍ഫോണ്‍സ് പുത്രന്‍ പ്രിയദര്‍ശനൊപ്പം കൈ കോര്‍ക്കുന്നു!!

മോഹന്‍ലാലിന് വേണ്ടി അല്‍ഫോണ്‍സ് പുത്രന്‍ പ്രിയദര്‍ശനൊപ്പം കൈ കോര്‍ക്കുന്നു!!

Written By:
Subscribe to Filmibeat Malayalam

കഴിഞ്ഞ വര്‍ഷത്തെ ബ്ലോക്ബസ്റ്റര്‍ ഹിറ്റ് ചിത്രമായ പ്രേമം ഒരുക്കിയ അല്‍ഫോണ്‍സ് പുത്രന്‍ മോഹന്‍ലാലിനൊപ്പം കൈ കോര്‍ക്കുന്നു. അമിത പ്രതീക്ഷയൊന്നും വേണ്ട, അല്‍ഫോണ്‍സ് മോഹന്‍ലാല്‍ ചിത്രം സംവിധാനം ചെയ്യുകയല്ല!!

അഭിനയിക്കാന്‍ ഏറ്റവും സുഖം ശോഭനയ്‌ക്കൊപ്പം, ഇഷ്ടനടി മഞ്ജു; മോഹന്‍ലാലും നായികമാരും


ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ഒപ്പം എന്ന ചിത്രത്തിന്റെ ട്രെയിലര്‍ എഡിറ്റ് ചെയ്യുന്നത് അല്‍ഫോണ്‍സ് പുത്രനാണ്. ഒപ്പത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. അല്‍ഫോണ്‍സ് എഡിറ്റ് ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലര്‍ രജനികാന്തിന്റെ കപാലിയ്‌ക്കൊപ്പം റിലീസ് ചെയ്യും.


alphonse-puthran-oppam

സംവിധായകന്‍ എന്നതിന് പുറമെ നല്ലൊരു എഡിറ്റര്‍ കൂടെയായ അല്‍ഫോണ്‍സ് പുത്രനാണ് തട്ടത്തിന്‍ മറയത്ത് എന്ന ചിത്രത്തിന്റെ ട്രെയിലറും എഡിറ്റ് ചെയ്തത്. എന്നാല്‍ അല്‍ഫോണ്‍സിന്റെ പ്രേമം എന്ന ചിത്രത്തിന് ട്രെയിലറുണ്ടായിരുന്നില്ല. പ്രേമം സിനിമ പൂര്‍ണമായും എഡിറ്റ് ചെയ്തത് അല്‍ഫോണ്‍സ് തന്നെയാണ്.


പ്രേമം എന്ന ചിത്രം കണ്ട പ്രിയദര്‍ശന്‍ അല്‍ഫോണ്‍സിനെ അപ്പോള്‍ തന്നെ പ്രശംസിച്ചിരുന്നു. അധികം വൈകാതെയുള്ള ഈ കൂടിച്ചേരല്‍ പ്രേക്ഷകര്‍ക്ക് പ്രതീക്ഷ നല്‍കുന്നു. എംഎസ് അയ്യപ്പന്‍ നായരാണ് ഒപ്പം എന്ന ചിത്രത്തിന്റെ എഡിറ്റിങ് നിര്‍വ്വഹിയ്ക്കുന്നത്. ചിത്രം ഈ ഓണത്തിന് തിയേറ്ററുകളിലെത്തും.


പ്രിയദര്‍ശനും മോഹന്‍ലാലും ഒന്നിന്നിയ്ക്കുന്ന ചിത്രത്തിന്റെ ചെറിയൊരു ഭാഗമാകാന്‍ കഴിഞ്ഞ സന്തോഷത്തിലാണ് അല്‍ഫോണ്‍സ് പുത്രന്‍. നിലവില്‍ അടുത്ത ചിത്രത്തിന്റെ തിരക്കഥാ രചനയുടെ തിരക്കിലാണ് അല്‍ഫോണ്‍സ്. ചിത്രത്തില്‍ മമ്മൂട്ടിയാണ് നായകന്‍ എന്ന് കേള്‍ക്കുന്നു.

English summary
Alphonse Puthren, the Premam director has been roped in to edit the official trailer of Oppam, the upcoming Mohanlal-Priyadarshan movie. Priyadarshan announced the news through his official Facebook page recently.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X