അല്‍ഫോണ്‍സ് പുത്രന്റെ ഭാര്യ ആരെന്നറിയുമോ?
പ്രേമം സിനിമയുടെ സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍ വിവാഹം കഴിക്കുന്നത് ആരെയന്നെല്ലേ- നിര്‍മാതാവായ ആല്‍വിന്‍ ആന്റണിയുടെ മകള്‍ അലീന മേരി ആന്റണിയെ. അടുത്തമാസമാണ് അല്‍ഫോണ്‍സ് പുത്രന്റെയും അലീനയുടെയും വിവാഹം.
പ്രേമം എന്ന സിനിമയുടെ വന്‍ വിജയവും തുടര്‍ന്നുള്ള വ്യാജ കോപ്പിയും പൊലീസ് അന്വേഷണവുമെല്ലാമായി അല്‍ഫോണ്‍സ് പുത്രന്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. ആലുവ സ്വദേശിയായ പുത്രന്‍ പോളിന്റെയും ഡെയ്‌സി ചാക്കോയുടെയും മകനാണ് അല്‍ഫോണ്‍സ്. നേരം ആയിരുന്നു ആദ്യ ചിത്രം. ചിത്രത്തിലെ നായകന്‍ നിവിന്‍ പോളിയുടെ കോളേജ് മേറ്റ് ആണ് അല്‍ഫോണ്‍സ് പുത്രന്‍. സിനിമയോടുള്ള അടങ്ങാത്ത അഭിനിവേശമാണ് ആരുടെയും കൂടെ നില്‍ക്കാതെ തന്നെ സ്വന്തമായി സിനിമയൊരുക്കാന്‍ അല്‍ഫോണ്‍സിനെ പ്രേരിപ്പിച്ചത്.

നേരം ഒരേസമയം തമിഴിലും മലയാളത്തിലും വന്‍ ഹിറ്റായതോടെ അല്‍ഫോണ്‍സിന്റെ നല്ലകാലവും തുടങ്ങി. ഏറെ ഹോം വര്‍ക്ക് ചെയ്ത ശേഷമാണ് രണ്ടാമത്തെ ചിത്രമായ പ്രേമം ഒരുക്കിയത്. അതിനും അല്‍ഫോണ്‍സിന്റെ തന്നെയായിരുന്നു കഥയും തിരക്കഥയും. നിവിന്‍പോളിയെ സൂപ്പര്‍സ്റ്റാര്‍ പദവിയിലേക്ക് ഉയര്‍ത്തുന്ന രീതിയിലുള്ള വിജയമാണ് പ്രേമം നേടിയത്. ചിത്രം തിയറ്ററില്‍ നല്ലരീതിയില്‍ ഓടിക്കൊണ്ടിരിക്കുമ്പോഴാണ് ഇന്റര്‍നെറ്റില്‍ വ്യാജന്‍ ഇറങ്ങിയത്.
തുടര്‍ന്ന് നിര്‍മാതാവ് അന്‍വര്‍ റഷീദ് വ്യാജനെതിരെ പരസ്യമായി ഇറങ്ങിയതോടെ മലയാള സിനിമാരംഗത്തു തന്നെ വന്‍ വിവാദത്തിനു തുടക്കമിട്ടു. അതോടെ അല്‍ഫോണ്‍സ് പുത്രന്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നു. ഇതിനിടെയായിരുന്നു വിവാഹകാര്യം തീരുമാനമായത്. അല്‍ഫോണ്‍സിന്റെ സുഹൃത്ത് ജൂഡ് ആന്റണി സംവിധാനം ചെയ്ത ഓം ശാന്തി ഓശാനയുടെ നിര്‍മാതാവ് ആല്‍വിന്‍ ആന്റണിയായിരുന്നു. ഇപ്പോള്‍ ചിത്രീകരണം നടക്കുന്ന അമര്‍ അക്ബര്‍ ആന്റണിയുടെ നിര്‍മാണ പങ്കാളികൂടിയാണ്.


Click it and Unblock the Notifications