»   » അല്‍ഫോണ്‍സ് പുത്രന്റെ 'പുതുമയേതും ഇല്ലാതെ മൂന്നാമത് തിറൈയ് പട'ത്തിന്റെ വിശേഷം അറിയണോ ??

അല്‍ഫോണ്‍സ് പുത്രന്റെ 'പുതുമയേതും ഇല്ലാതെ മൂന്നാമത് തിറൈയ് പട'ത്തിന്റെ വിശേഷം അറിയണോ ??

Posted By:
Subscribe to Filmibeat Malayalam

'പുതുമയേതും ഇല്ലാതെ മൂന്നാമത് തിറൈയ് പടം ആരംഭിക്ക പോരേന്‍' സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍ താന്‍ പുതിയ സിനിമ ചെയ്യാന്‍ പോവുന്നതിനെക്കുറിച്ച് പറയുകയാണ്.

രണ്ട് സിനിമകളെ മലയാളത്തില്‍ ചെയ്തിട്ടുള്ളു. എന്നാല്‍ അല്‍ഫോണ്‍സ് സിനിമ ചെയ്യുന്നതിനായി മലയാളികള്‍ കാത്തിരിക്കും കാരണം സംവിധായകന്‍ ചെയ്ത രണ്ടു സിനിമകളും കേരളത്തില്‍ തരംഗമായിരുന്നു. പ്രേമം, നേരം എന്നീ രണ്ടു ചിത്രങ്ങള്‍ക്ക് ശേഷം മൂന്നാമത് പുതിയൊരു സിനിമ എടുക്കുന്നതിന്റെ ഒരുക്കത്തിലാണ് അല്‍ഫോണ്‍സ്.

മലയാളികളെ നിരാശരാക്കി തമിഴിലേക്ക്

മലയാളികളെ തെല്ലു നിരാശയിലാഴ്ത്തി ഇത്തവണ തമിഴ് സിനിമയാണ് അല്‍ഫോണ്‍സ് ഒരുക്കുന്നത്. തന്റെ പുതിയ സിനിമയിലേക്ക് ഒരു നായികയെ വേണം എന്നു പറഞ്ഞുകൊണ്ട് ഫേസ്ബുക്കിലിട്ട പോസറ്റിലാണ് പുതിയ സിനിമയെക്കുറിച്ച് സംവിധായകന്‍ സംസാരിച്ചത്.

ഒരു നായികയെ വേണമെന്ന് സംവിധായകന്‍

പുതുമുഖങ്ങളെ തന്റെ സിനിമയിലേക്ക് കൊണ്ടുവരാന്‍ ഇഷ്ടപെടുന്നയാളാണ് അല്‍ഫോണ്‍സ് പുത്രന്‍. തന്റെ അടുത്ത സിനിമയിലേക്കും അങ്ങനെ ഒരു നടിയെ വേണം. 16- നും 26 നുമിടയില്‍ പ്രായമുള്ള, അഭിനയിക്കാന്‍ മാത്രം അറിഞ്ഞാല്‍ പോരാ പാട്ടു പാടാന്‍ കൂടി അറിയുന്ന ഒരു പെണ്‍കുട്ടിയെയാണ് സംവിധായകന് വേണ്ടത്. കാര്‍ണാടിക് സംഗീതം അറിയുന്നയാളാണെങ്കില്‍ അതീവ സന്തോഷമാണെന്നും അല്‍ഫോണ്‍സ് പറയുന്നു.

രണ്ടു സഹസംവിധായകര്‍ കൂടി വേണം

സിനിമയിലേക്കായി രണ്ടു സഹസംവിധായകരെ കൂടി തേടുകയാണ്. തമിഴ് നന്നായി അറിയുന്ന ഒരാണിനെയും ഒരു പെണ്ണിനെയുമാണ് വേണ്ടത്. ഇപ്പോള്‍ ഞാന്‍ എഴുതുന്ന തമിഴും ഇംഗ്ലീഷും മനസിലാക്കുന്ന ആളുകളായിരിക്കണം. അതു മാത്രമെ ഞാന്‍ തേടുന്ന യോഗ്യതയെന്നാണ് സംവിധായകന്‍ പറയുന്നത്.

സിനിമയെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ പിന്നീട് പറയാം

സിനിമയെക്കുറിച്ചുള്ള കാര്യങ്ങള്‍ പിന്നീട് പറയാമെന്നാണ് അല്‍ഫോണ്‍സ് പറയുന്നത്. പുതിയ സിനിമ തമിഴാണെന്ന് മാത്രം സംവിധായകന്‍ പറയുന്നു.

ഫോട്ടോ മാത്രം അയച്ചാല്‍ പോരാ

പ്രത്യേകം നോട്ട് ചെയ്യേണ്ട കാര്യമായി പറഞ്ഞിരിക്കുന്നത് ഫോട്ടോ മാത്രം അയച്ചാല്‍ പോരാ. കാരണം പാട്ടു പാടുന്നത് അപ്പോള്‍ മനസിലാക്കാന്‍ പറ്റില്ല അത് ഓര്‍മയില്‍ ഉണ്ടായിരിക്കണമെന്നും ഫോട്ടോഷോപ്പ് ഉപയോഗിക്കരുതെന്നും ഞങ്ങളും സിനിമയില്‍ തന്നെയാണുള്ളതെന്ന് ഓര്‍ക്കണമെന്നും ഞങ്ങള്‍ക്കും സോഫ്റ്റ് വെയറുകള്‍ അറിയാമെന്നും അല്‍ഫോണ്‍സ് സൂചിപ്പിച്ചിട്ടുണ്ട്.

തമിഴിലെ പോസ്റ്റ്

തമിഴിലെ വരികള്‍ തംഗ്ലീഷ് ആക്കിയാണ് കൊടുത്തിരിക്കുന്നത്. ഒപ്പം ഇംഗ്ലീഷിലും താരം പോസ്റ്റ് എഴുത്തിയിട്ടുണ്ട്. മറുപടിക്കായി താരം കാത്തിരിക്കുകയാണ്.

നിരാശയിലാക്കിയവരുടെ കമന്റുകള്‍

അല്‍ഫോണ്‍സ് പുത്രന്റെ സിനിമക്കായി കാത്തിരുന്ന മലയാളികള്‍ നിരാശ രേഖപ്പെടുത്തി സംവിധായകന്റെ പോസ്റ്റിന് താഴെ കമന്റ് ഇട്ടിരിക്കുകയാണ്.

English summary
Alphonse Puthren looking for a girl who knows to sing and act

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam