മമ്മൂട്ടിയോട് കഥ പറഞ്ഞു, അദ്ദേഹം സമ്മതിച്ചെന്ന് അല്‍ഫോണ്‍സ് പുത്രന്‍, അടിപൊളിയെന്ന് ആരാധകര്‍
മലയാളികളുടെ പ്രിയപ്പെട്ട അഭിനേതാവാണ് മമ്മൂട്ടി. മലയാളത്തിന്റെ മെഗാസ്റ്റാറായാണ് അദ്ദേഹത്തെ വിശേഷിപ്പിക്കാറുള്ളത്. അഭിഭാഷകനായി ജോലി ചെയ്തുവരുന്നതിനിടയിലായിരുന്നു മമ്മൂട്ടി സിനിമയിലേക്ക് എത്തിയത്. തുടക്കത്തിലെ കഷ്ടപ്പാടുകളെക്കുറിച്ചെല്ലാം താരം വാചാലനാവാറുണ്ട്. വില്ലത്തരത്തില്‍ തുടങ്ങി മലയാളത്തിന്റെ എല്ലാമെല്ലാമായി മാറുകയായിരുന്നു താരം. എല്ലാതരം കഥാപാത്രങ്ങളും തന്നില്‍ ഭദ്രമാണെന്ന് മെഗാസ്റ്റാര്‍ തെളിയിച്ചിരുന്നു.
പുതുമുഖമെന്നോ പരിചയ സമ്പന്നനെന്നോ വ്യത്യാസമില്ലാതെയാണ് അദ്ദേഹം സിനിമകള്‍ സ്വീകരിക്കാറുള്ളത്. ബിലാല്‍ ഉള്‍പ്പടെ നിരവധി സിനിമകളാണ് മെഗാസ്റ്റാറിന്റേതായി ഒരുങ്ങുന്നത്. പ്രഖ്യാപനം മുതലേ തന്നെ അദ്ദേഹത്തിന്റെ സിനിമകള്‍ വാര്‍ത്തകളില്‍ ഇടം പിടിക്കാറുമുണ്ട്. ഇടയ്ക്കിടയ്ക്ക മേക്കോവറുമായും താരമെത്താറുണ്ട്. അമ്മയുടെ ആസ്ഥാനമന്ദിരം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴുള്ള ചിത്രങ്ങളും വീഡിയോയുമായിരുന്നു കഴിഞ്ഞ ദിവസം വൈവറലായി മാറിയത്.
മമ്മൂട്ടിയെ നായകനാക്കി സിനിമ ഒരുക്കുന്നതിനെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് അല്‍ഫോണ്‍സ് പുത്രന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഇതേക്കുറിച്ച് പറഞ്ഞത്. മമ്മൂട്ടിയുടെ ചിത്രം പങ്കുവെച്ചതിന് കീഴിലായാണ് ഒരാള്‍ ഇതേക്കുറിച്ച് ചോദിച്ചത്.

പുത്രേട്ട ഈ ചുള്ളനെ വെച്ചൊരു പടം പിടിച്ചൂടെ' എന്നായിരുന്നു മനു പ്രശോഭ് എന്നയാള്‍ കമന്റിട്ടത്.ഇതിന് മറുപടിയായി 'ഒരു കഥ പറഞ്ഞ് വെച്ചിട്ടുണ്ട്. മമ്മൂക്കയും സമ്മതിച്ചു. എല്ലാത്തിനും നേരമുണ്ടല്ലോ അതുകൊണ്ട് കാത്തിരിക്കുന്നു. എല്ലാം ഭംഗിയായി വന്നാല്‍ നല്ല ഒരു സിനിമ ഞാന്‍ ചെയ്യാന്‍ നോക്കാം' എന്ന് അല്‍ഫോണ്‍സ് കമന്റിട്ടു. ഇതോടെ ആരാധകരും സന്തോഷത്തിലാണ്.
കമന്‍റിന്‍റെ സ്ക്രീന്‍ ഷോട്ട് സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.മോഹന്‍ലാലിന് വേണ്ടിയുള്ള ചിത്രത്തിന്റെ തിരക്കഥയുടെ പണിപ്പുരയിലാണ് താനെന്ന് നേരത്തെ അല്‍ഫോണ്‍സ് പറഞ്ഞിരുന്നു. കാര്‍ത്തിക് സുബരാജ് പേട്ടയില്‍ ഒരുക്കിയത് ഒരു ഫാന്‍ ബോയ് ചിത്രമാണെങ്കില്‍ താന്‍ ലാലേട്ടനെ വെച്ച് ഒരു അന്യായ ഫാന്‍ ബോയ് ചിത്രമാണ് പദ്ധതിയിട്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയായാണ് മമ്മൂട്ടി ചിത്രത്തെക്കുറിച്ച് പറഞ്ഞിട്ടുള്ളത്.


Click it and Unblock the Notifications











