»   » എന്റെ പട്ടിണിയും വിഷമവും മാറ്റിയ ദൈവം; വിനീതിന് അല്‍ഫോണ്‍സിന്റെ വികാരഭരിതമായ പിറന്നാള്‍ ആശംസ

എന്റെ പട്ടിണിയും വിഷമവും മാറ്റിയ ദൈവം; വിനീതിന് അല്‍ഫോണ്‍സിന്റെ വികാരഭരിതമായ പിറന്നാള്‍ ആശംസ

Posted By: Rohini
Subscribe to Filmibeat Malayalam

മലയാളത്തിന്റെ സകലകലാ വല്ലഭന്‍ വിനീത് ശ്രീനിവാസന്റെ പിറന്നാളാണ് ഇന്ന് (ഒക്ടോബര്‍ 1). നിവിന്‍ പോളി, അല്‍ഫോണ്‍സ് പുത്രന്‍, അജു വര്‍ഗ്ഗീസ്, ഷാന്‍ റഹ്മാന്‍ തുടങ്ങിയവരുടെയൊക്കെ സിനിമാ ജീവിതത്തില്‍ ഒഴിച്ചുകൂടാന്‍ കഴിയാത്ത ആളാണ് വിനീത്. താരത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പലരും രംഗത്തെത്തി.

ഫസ്റ്റ് ഹാഫ് കുറച്ചു കൂടി നന്നാക്കണമെന്ന് ദുല്‍ഖര്‍,മലര്‍വാടിക്ക് മുമ്പ് സംഭവിച്ചത്, വിനീത് പറയുന്നു

അതില്‍ അല്‍ഫോണ്‍സ് പുത്രന്റെ പിറന്നാള്‍ ആശംസ അല്പം വികാരഭരിതമായിരുന്നു. അല്‍ഫോണ്‍സ് ഉള്‍പ്പടെ വിനീതിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ട ചില പോസ്റ്റുകള്‍ നോക്കാം

പുത്രന്‍ പറയുന്നു

ചെന്നൈയില്‍ ഭക്ഷണം കഴിക്കാനും സിനിമയ്ക്ക് പോകാനും ആഗ്രഹിക്കുമ്പോള്‍ ദൈവത്തെ പോലെ ഇടയ്ക്ക് പ്രത്യക്ഷപ്പെട്ട് എന്റെ പട്ടിണിയും വിഷമങ്ങളും മാറ്റി. എനിക്ക് ആശ്വാസമായിരുന്നു നീയെന്ന കൂട്ടുകാരന്‍, നന്ദി പറഞ്ഞാല്‍ തീരൂല്ല വിനീതേ. എന്ന് പറഞ്ഞുകൊണ്ടാണ് അല്‍ഫോണ്‍സ് പുത്രന്റെ പിറന്നാള്‍ ആശംസ

നിവിന്‍ പോളി

ചിലര്‍ നമ്മുടെ ജീവിതത്തില്‍ എന്നും പ്രചോദനമായിരിക്കും. അവര്‍ക്കൊപ്പമുള്ള യാത്ര സൗഹൃദതത്തിന്റെയും സുരക്ഷിതത്വത്തിന്റേതുമായിരിക്കും. തന്റെ ജീവിതത്തില്‍ അങ്ങനെ ഒരാളാണ് വിനീത് ശ്രീനിവാസന്‍ എന്ന് നിവിന്‍ പോളി പറയുന്നു.

അജു വര്‍ഗ്ഗീസ്

വിനീത് ശ്രീനിവാസന്റെ സിനിമകളിലെ നന്മയെ കളിയാക്കുന്നവര്‍ക്ക് മറുപടി നല്‍കിക്കൊണ്ടാണ് അജു വര്‍ഗ്ഗീസിന്റെ പിറന്നാള്‍ ആശംസ പോസ്റ്റ്.

ഷാന്‍ റഹ്മാന്‍

ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം വരെയുള്ള ഒരുമിച്ചുള്ള യാത്രയെയും തങ്ങളുടെ സൗഹൃദത്തെയും കുറിച്ച് ഓര്‍മിപ്പിച്ചുകൊണ്ടാണ് ഷാന്‍ റഹ്മാന്റെ പിറന്നാള്‍ ആശംസ.

English summary
Alphonse Puthren's emotional birthday wishes to Vineeth Sreenivasan

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X