»   » മമ്മൂട്ടിയെ അതിഥിയായി കൊണ്ടുവരും, മോഹന്‍ലാലിനെ നായകനാക്കും, പ്രേമം സംവിധായകന്റെ അടുത്ത ചിത്രം

മമ്മൂട്ടിയെ അതിഥിയായി കൊണ്ടുവരും, മോഹന്‍ലാലിനെ നായകനാക്കും, പ്രേമം സംവിധായകന്റെ അടുത്ത ചിത്രം

Posted By: Rohini
Subscribe to Filmibeat Malayalam

നേരം, പ്രേമം എന്നീ ചിത്രങ്ങളിലൂടെ തന്നെ തമിഴ് - മലയാള സിനിമാ ലോകത്തിന്റെ മനം കവര്‍ന്ന സംവിധായകനാണ് അല്‍ഫോണ്‍സ് പുത്രന്‍. പ്രേമത്തിന് ശേഷം ഏത് സിനിമ എന്ന് ആരാധകര്‍ ചോദിക്കാന്‍ തുടങ്ങിയിട്ട് നാളുകുറച്ചായി.

'ധനുഷുമായുള്ള ബന്ധം' നാണക്കേടുണ്ടാക്കി, വിവാഹമോചനത്തിന്റെ കാരണത്തെ കുറിച്ച് അമല പോള്‍

അതിനിടയില്‍ കരണ്‍ ജോഹറിനൊപ്പം അല്‍ഫോണ്‍സ് ബോളിവുഡിലേക്ക് പോകുന്നു എന്നും വാര്‍ത്തകള്‍ പ്രചരിച്ചു. എന്നാല്‍ അല്‍ഫോണ്‍സ് എങ്ങും പോകുന്നില്ല, ഇവിടെ തന്നെയുണ്ട്.

അടുത്ത ചിത്രം

തമിഴിലും മലയാളത്തിലുമായിട്ടാണ് അല്‍ഫോണ്‍സ് തന്റെ ആദ്യ ചിത്രം ഒരുക്കിയത്. അതിന് ശേഷം മലയാളത്തില്‍ പ്രേമം ചെയ്ത് തമിഴിലും ഹിറ്റാക്കി. അടുത്ത ചിത്രം പൂര്‍ണമായും തമിഴിലാണ് സംവിധാനം ചെയ്യുന്നത്.

മമ്മൂട്ടി അതിഥിയാകുന്നു

പ്രേമം തമിഴില്‍ ഹിറ്റാക്കിയത് പോലെ, ഇപ്പോള്‍ ചെയ്യാന്‍ പോകുന്ന തമിഴ് ചിത്രം മലയാളത്തില്‍ ഹിറ്റാക്കാനുള്ള പൊടിക്കൈകളും അല്‍ഫോണ്‍സ് ചെയ്യുന്നുണ്ട്. ഈ തമിഴ് ചിത്രത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി അതിഥി താരമായി എത്തും.

അത് കഴിഞ്ഞ് ലാല്‍

മമ്മൂട്ടി അതിഥി താരമായി എത്തുന്ന തമിഴ് ചിത്രത്തിന് ശേഷം അല്‍ഫോണ്‍സ് മോഹന്‍ലാലിനൊപ്പം ഒരു മലയാള സിനിമയാണ് പദ്ധതിയിട്ടിരിയ്ക്കുന്നത്. നേരത്തെ മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഒപ്പം എന്ന ചിത്രത്തിന്റെ ട്രെയിലര്‍ എഡിറ്റ് ചെയ്തത് അല്‍ഫോണ്‍സാണ്.

ചിമ്പുവിനെ നായകനാക്കുന്ന ചിത്രം

നേരം, പ്രേമം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം തമിഴ്, മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളിയി അല്‍ഫോണ്‍സ് ഒരു ചിത്രം സംവിധാനം ചെയ്യുന്നതായ വാര്‍ത്തകളുണ്ടായിരുന്നു. ചിമ്പു ചിത്രത്തില്‍ നായകന്‍ ആകുമെന്നാണ് കേട്ടിരുന്നത്. എന്നാല്‍ അതെല്ലാം ഗോസിപ്പില്‍ മുങ്ങിപ്പോയി.

English summary
After the industry hit Premam, director Alphonse Puthren's next film would be in Tamil, Megastar Mammootty doing a cameo appearance in the film. After that he is planning a film with the complete actor Mohanlal.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam