»   » അല്‍ഫോണ്‍സ് പുത്രന്റെ കുഞ്ഞിനെ കൈയ്യിലെടുത്ത് നില്‍ക്കുന്ന മമ്മൂട്ടിയുടെ മുഖത്തെ ആ ചിരി ഒന്ന് നോക്കൂ

അല്‍ഫോണ്‍സ് പുത്രന്റെ കുഞ്ഞിനെ കൈയ്യിലെടുത്ത് നില്‍ക്കുന്ന മമ്മൂട്ടിയുടെ മുഖത്തെ ആ ചിരി ഒന്ന് നോക്കൂ

Posted By: Rohini
Subscribe to Filmibeat Malayalam

നേരം, പ്രേമം എന്നീ രണ്ട് ചിത്രങ്ങള്‍ മാത്രമേ അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്തിട്ടുള്ളൂ. എന്നിരുന്നാലും മലയാളത്തിലും തമിഴിലുമെല്ലാം നല്ല പിടിപാടുണ്ട്. അതുകൊണ്ട് തന്നെ അല്‍ഫോണ്‍സിന്റെ ജീവിതത്തില്‍ എന്ത് വിശേഷമുണ്ടായാലും സിനിമാ സുഹൃത്തുക്കളുണ്ടാവും.

മമ്മൂട്ടിയെ അതിഥിയായി കൊണ്ടുവരും, മോഹന്‍ലാലിനെ നായകനാക്കും, പ്രേമം സംവിധായകന്റെ അടുത്ത ചിത്രം

കഴിഞ്ഞ ദിവസം നടന്ന അല്‍ഫോണ്‍സ് പുത്രന്റെ കുഞ്ഞിന്റെ മാമോദീസ ചടങ്ങ് തീര്‍ത്തും താര സമ്പന്നമായിരുന്നു. മെഗാസ്റ്റാര്‍ മമ്മൂട്ടി ഉള്‍പ്പെടയുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഫോട്ടോകള്‍ കാണാം

ഫോട്ടോ കടപ്പാട്; മനു മുളന്തുരുത്തി

മമ്മൂട്ടി

കുഞ്ഞിനെ കൈയ്യിലെടുത്ത മമ്മൂട്ടിയുടെ മുഖത്തെ ചിരി കണ്ടോ. അല്‍ഫോണ്‍സ് അടുത്തതായി സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തില്‍ മമ്മൂട്ടി അതിഥി താരമായി എത്തുന്നുണ്ട് എന്ന് വാര്‍ത്തകളുണ്ട്.

കട്ടപ്പന ടീം

അല്‍ഫോണ്‍സ് പുത്രനും ഭാര്യയ്ക്കുമൊപ്പം നാദിര്‍ഷയും സലിം കുമാറും ബേബി മീനാക്ഷിയും

നസ്‌റിയ നസീം

മാമോദീസ ചടങ്ങിന് എത്തി. അല്‍ഫോണ്‍സിന്റെ യുവ് എന്ന ആദ്യ ആല്‍ബത്തിലെയും നേരം എന്ന ആദ്യ ചിത്രത്തിലെയും നായികയാണ് നസ്‌റിയ

കുഞ്ചാക്കോ ബോബന്‍

കുഞ്ചാക്കോ ബോബന്‍ മാമോദീസ ചടങ്ങിന് വന്നപ്പോള്‍

അഞ്ജലി

നടി അഞ്ജലി അനീഷ് ഉപാസനയും ചടങ്ങില്‍ പങ്കെടുത്തു

അലീനയ്‌ക്കൊപ്പം

അല്‍ഫോണ്‍സ് പുത്രന്റെ ഭാര്യ അലീന അല്‍ഫോണ്‍സ്. 2015 അഗസ്റ്റ് 22 നാണ് അലീനയുടെയും അല്‍ഫോണ്‍സിന്റെയും വിവാഹം നടന്നത്

ഏതന്റെ വരവ്

ഒക്ടോബര്‍ അഞ്ചിനാണ് അലീനയുടെയും അല്‍ഫോണ്‍സിന്റെയും ജീവിതത്തിലേക്ക് ഏതന്‍ കടന്നു വന്നത്.

മാമോദീസ ചടങ്ങ്

മാമോദീസ ചടങ്ങില്‍ നിന്ന് ഒരു ചിത്രം. അല്‍ഫോണ്‍സിന്റെയും അലീനയുടെയും കുടുംബവും. മനോഹരമായി അലങ്കരിച്ച വേദി ചടങ്ങിന് പ്രത്യേക നിറവും ഭംഗിയും നല്‍കി

60526
English summary
Alphonse Puthren's son Baptism photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam