അലിക്വി പദംസിയുടെ വിടവാങ്ങല്‍ ഇന്ത്യന്‍ പരസ്യമേഖലയ്ക്ക് തീരാനഷ്ടം! സിനിമാരംഗത്തും തിളങ്ങിയ പ്രതിഭ
അലിക്വി പദംസിയുടെ വിടവാങ്ങല്‍ ഇന്ത്യന്‍ പരസ്യമേഖലയ്ക്ക് തീരാനഷ്ടം തന്നെയാണ്. ഇന്ത്യയിലെ പരസ്യചിത്ര മേഖലയുടെ പിതാവെന്നായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്. 90 വയസായിരുന്നു. പരസ്യ സംവിധായകന്‍ എന്നതിലുപരി നടനും നിര്‍മ്മാതാവുമായിരുന്നു അലിക്വി പദംസി. കാമസൂത്ര മുതല്‍ ഹമാരാ ബജാജ്,ലിറിള്‍ പെണ്‍കുട്ടി വരെ അവതരിപ്പിച്ച രാജ്യത്തെ മുതിര്‍ന്ന പരസ്യചിത്ര നിര്‍മ്മാതാവായിരുന്നു ആദ്ദേഹം.
സര്‍ഫ് എക്‌സല്‍,എംആര്‍എഫ് തുടങ്ങിയവയും പദംസിയുടെ പരസ്യങ്ങളായിരുന്നു. റിച്ചാര്‍ഡ് അറ്റന്‍ ബറോ സംവിധാനം ചെയ്ത ഗാന്ധിയില്‍ മുഹമ്മദ് അലി ജിന്നയായി വേഷമിട്ടത് ഇദ്ദേഹമായിരുന്നു. രാജ്യത്തെ പരസ്യ മേഖലയില്‍ വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ടതും അലിക്വി പദംസി ആയിരുന്നു. പദംസിയുടെ ലിന്‍ഡാസ് ഇന്ത്യ ഒരു കാലത്ത് രാജ്യത്തെ എറ്റവും വലിയ പരസ്യ ഏജന്‍സിയായിരുന്നു.

ദ അഡ്വര്‍ട്ടൈസിങ് മാന്‍ ഓഫ് ദ സെഞ്ച്വറി എന്ന ഓമനപ്പേരിലായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്. നാടകരംഗത്തും പദംസി സജീവമായിരുന്നു. എവിറ്റ. ജീസസ്, ക്രൈസ്റ്റ് സൂപ്പര്‍സ്റ്റാര്‍,ബ്രോക്കണ്‍ ഇമേജസ് തുടങ്ങിയ തിയ്യേറ്റര്‍ പ്രൊഡക്ഷനുകള്‍ ഇന്ത്യയില്‍ നിര്‍മ്മിച്ചത് അലിക്വി പദംസി ആയിരുന്നു. നാടകരംഗത്തിന് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് സംഗീത നാടക അക്കാദമി അദ്ദേഹത്തെ ടാഗോര്‍ രത്‌ന പുരസ്‌കാരം നല്‍കി ആദരിക്കുകയും ചെയ്തിരുന്നു.
2000ല്‍ രാജ്യ പദംസിയെ പദ്മശ്രീ നല്‍കി ആദരിക്കുകയും ചെയ്തു. ഗുജറാത്തിലെ ഖോജ മുസ്ലീം കുടുംബത്തിലാണ് ജനനം. അതിസമ്പന്നനായിരുന്നു ബിസിനസുകാരനായ പിതാവ്. പത്തു കെട്ടിടങ്ങളുടെ ഉടമയായ അദ്ദേഹത്തിന് സ്വന്തമായി ഫര്‍ണിച്ചര്‍ ഗ്ലാസ് കടകളും ഉണ്ടായിരുന്നു മുംബൈ സേന്റ് സേവിയേഴ്‌സ് കോളേജില്‍ നിന്നുമായിരുന്നു പദംസി വിദ്യാഭ്യാസം നേടിയിരുന്നത്.


Click it and Unblock the Notifications