മമ്മൂട്ടിയെ വിളിച്ചത് അന്നാണ്! 100 രൂപയില്‍ത്തുടങ്ങിയ ബന്ധമാണ്! ഗൗരവമൊക്കെ പുറത്തേയുള്ളൂ!

മലയാളത്തിന്റെ സ്വന്തം താരങ്ങളിലൊരാളാണ് മമ്മൂട്ടി. വക്കീലായി ജോലി ചെയ്തുവരുന്നതിനിടയിലായിരുന്നു അദ്ദേഹം സിനിമയില്‍ തുടക്കം കുറിച്ചത്. അഭിനയമാണ് തന്റെ തട്ടകമെന്ന് മനസ്സിലാക്കിയതോടെയാണ് അദ്ദേഹം സിനിമയില്‍ ഉറച്ചുനില്‍ക്കാന്‍ തീരുമാനിച്ചത്. കരിയറിലെ ആദ്യകാലത്ത് അത്ര നല്ല അനുഭവങ്ങളായിരുന്നില്ലെങ്കിലും വീഴ്ചകളില്‍ നിന്നെല്ലാം പ്രചോദനം ഉള്‍ക്കൊണ്ട് മുന്നേറുകയായിരുന്നു അദ്ദേഹം.

പുറമേ കാണുമ്പോള്‍ ഗൗരവപ്രകൃതക്കാരനും ജാഡയുമൊക്കെയായാണ് വിലയിരുത്തുന്നതെങ്കിലും യഥാര്‍ത്ഥത്തില്‍ അദ്ദേഹം അങ്ങനെയല്ലെന്ന് വ്യക്തമാക്കി എത്തിയിരിക്കുകയാണ് എഎം ആരിഫ് എംഎല്‍എ. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു അദ്ദേഹം വിശേഷങ്ങള്‍ പങ്കുവെച്ചത്.

മമ്മൂട്ടിയുമായുള്ള സൗഹൃദം

ബന്ധങ്ങള്‍ക്ക് അതീവ പ്രാധാന്യം നല്‍കുന്ന വ്യക്തികളിലൊരാളാണ് മമ്മൂട്ടി. സിനിമയില്‍ മാത്രമല്ല മറ്റ് പല മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുമായും അടുത്ത ബന്ധം സൂക്ഷിക്കുന്നുണ്ട് മെഗാസ്റ്റാര്‍. പുറമേ വിശേഷിപ്പിക്കുന്നത് പോലെ അത്ര പരുക്കനല്ല അദ്ദേഹമെന്ന് പലരും സാക്ഷ്യപ്പെടുത്തിയിരുന്നു. ഒപ്പമുള്ളവരെയും പരിഗണിക്കുന്ന തരത്തിലാണ് അദ്ദേഹത്തിന്റെ നിലപാടുകള്‍. മമ്മൂട്ടിയുമായുള്ള സൗഹൃദത്തെക്കുറിച്ച് തുറന്നുപറഞ്ഞ് എത്തിയിരിക്കുകയാണ് എഎം ആരിഫ് എംപി. സൗഹൃദ ദിനത്തിന് മുന്നോടിയായാണ് അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് വാചാലനായത്.

100 രൂപയില്‍ത്തുടങ്ങിയ ബന്ധം

മുന്‍പൊരിക്കല്‍ മമ്മൂട്ടി അഭിനയിച്ചുകൊണ്ടിരിക്കുന്ന സിനിമയുടെ ലൊക്കേഷനിലേക്ക് പിരിവിനായി പോയിരുന്നു എഎം ആരിഫ്. കോളേജ് മാഗസിനായി 100 രൂപയായിരുന്നു അദ്ദേഹം നല്‍കിയത്. അന്ന് അദ്ദേഹത്തോട് നന്ദി പറഞ്ഞ് ഇറങ്ങിയപ്പോള്‍ മുതല്‍ തുടങ്ങിയ സൗഹൃദമാണ് ഇവരുടേത്. അന്ന് മാഗസിനായിരുന്നുവെങ്കില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം അന്നത്തെ മാഗസിന്‍ എഡിറ്ററുടെ പുസത്കത്തിന് അവതാരക എഴുതി പ്രകാശനം ചെയ്തത് മമ്മൂട്ടിയായിരുന്നു.

ആദ്യമായി വിളിച്ചത്

2006 ലെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനിടയിലായിരുന്നു ആദ്യമായി എഎം ആരിഫ് മമ്മൂട്ടിയെ വിളിച്ചത്. അരൂര്‍ മണ്ഡലത്തെയായിരുന്നു അദ്ദേഹം പ്രതിനിധാനം ചെയ്തത്. അന്നത്തെ എതിര്‍സ്ഥാനാര്‍ത്ഥി കെആര്‍ ഗൗരിയമ്മയായിരുന്നു. ആ മണ്ഡലത്തില്‍ ഉള്‍പ്പെടുന്നതാണ് മമ്മൂട്ടിയുടെ ഉമ്മയുടെ വീട്. ആ വീട്ടിലെ അംഗങ്ങളുടെ വോട്ട് ഉറപ്പാക്കുന്നതിന് വേണ്ടിയായിരുന്നു അദ്ദേഹത്തെ വിളിച്ചത്. എംഎല്‍എ ആയതിന് ശേഷമാണ് അദ്ദേഹം തന്നെ പരിഗണിച്ച് തുടങ്ങിയതെന്നും ആരിഫ് എംപി ഓര്‍ത്തെടുക്കുന്നു.

ഒരുമിച്ച് പോവാറുണ്ട്

ഇതിന് ശേഷമാണ് അദ്ദേഹത്തോട് കൂടുതല്‍ അടുത്തത്. സ്മാര്‍ട്ട് ക്ലാസ് റൂം പദ്ധതി ഉദ്ഘാടനം ചെയ്തത് അദ്ദേഹമായിരുന്നു. ആ സൗഹൃദം പിന്നീട് ശക്തമാവുകയായിരുന്നു. അദ്ദേഹത്തിന്റെ സിനിമയുടെ ചിത്രീകരണം അടുത്ത് വെച്ചാണ് നടക്കുന്നതെങ്കില്‍ അവിടേക്ക് പോവാറുണ്ട്. അദ്ദേഹത്തിനൊപ്പം പള്ളിയിലേക്കും പോവാറുണ്ടെന്നും എംപി പറയുന്നു.

പരിപാടികളില്‍ പങ്കെടുക്കാറുണ്ട്

തന്റെ മണ്ഡലത്തിലെ പൊതുപരിപാടികള്‍ക്കായി അദ്ദേഹം എത്താറുണ്ട്. ഒരുപക്ഷേ അദ്ദേഹം ഇത്രയധികം പൊതുപരിപാടികളില്‍ പങ്കെടുത്തത് തന്റെ മണ്ഡലത്തില്‍ മാത്രമായിരിക്കുമെന്നും ആരിഫ് പറയുന്നു. പോയവര്‍ഷം ഏപ്രിലില്‍ താന്‍ സ്വന്തമായി പുസ്തകം ഇറക്കിയപ്പോള്‍ അതിന്് പിന്നിലും മമ്മൂട്ടിയുടെ സാന്നിധ്യമുണ്ടായിരുന്നു. അദ്ദേഹത്തിന്‍രെ വീട്ടില്‍ വെച്ചായിരുന്നു പുസ്തകം പ്രകാശനം ചെയ്തത്. അദ്ദേഹത്തിന്‍രെ അധ്യാപകനായ പ്രൊഫസര്‍ എം കെ സാനുവിനായിരുന്നു പുസ്തകം കൈമാറിയത്. ആ പുസതകത്തിന് അവതാരിക എഴുതിയത് മമ്മൂട്ടിയായിരുന്നു.

സിനിമയിലേക്കുള്ള ക്ഷണം

മമ്മൂട്ടിയുടെ സിനിമകളെല്ലാം വിടാതെ കാണാറുണ്ട് താനെന്നും ആരിഫ് പറയുന്നു. പിറന്നാള്‍ ദിനത്തില്‍ ആശംസയും നേരാറുണ്ട്. രാഷ്ട്രീയത്തിലല്ല സിനിമയില്‍ വരേണ്ട ആളാണ് ആരിഫ് എന്ന് മമ്മൂട്ടി പറയാറുണ്ടെങ്കിലും ശ്രദ്ധിച്ച് മതി ആ വരവെന്ന ഉപദേശവും അദ്ദേഹം നല്‍കാറുണ്ട്. സിനിമയിലേക്ക് ക്ഷണം ലഭിച്ചിരുന്നുവെങ്കിലും സ്‌നേഹപൂര്‍വ്വം അദ്ദേഹം അത് നിരസിക്കുകയായിരുന്നു. മമ്മൂക്ക രാഷ്ട്രീയത്തിലേക്ക് വന്നാല്‍ ഞങ്ങളുടെ കാര്യമൊക്കെ കഷ്ടത്തിലാവുമെന്ന് ആരിഫും തിരിച്ച് തമാശയാക്കാറുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X