ദുല്‍ഖര്‍ സല്‍മാന്‍റെ ചുരുളന്‍ മുടി കണ്ട് അമാല്‍ സൂഫിയ പറഞ്ഞത്? മറിയത്തിന്‍റെ അത്ര പോരെന്ന് നസ്രിയ

മമ്മൂട്ടിക്ക് പിന്നാലെയായാണ് ദുല്‍ഖര്‍ സല്‍മാന്‍ സിനിമയിലേക്ക് എത്തിയത്. തുടക്കത്തില്‍ താരപുത്രന്റെ ഇമേജിലായിരുന്നുവെങ്കിലും അത് ഭേദിച്ച് നീങ്ങുകയായിരുന്നു താരം പിന്നീട്. തെന്നിന്ത്യന്‍ ഭാഷകളിലെല്ലാമായി തിളങ്ങി നില്‍ക്കുകയാണ് താരം. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ദുല്‍ഖര്‍. പോസ്റ്റ് ചെയ്യുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുമുണ്ട്. ചുരുണ്ട മുടിയിഴകളുമായുള്ള ചിത്രങ്ങളാണ് താരം കുറച്ച് മുന്‍പ് പോസ്റ്റ് ചെയ്തത്. തനിക്കും ചുരുണ്ട മുടി വന്നല്ലോയെന്നായിരുന്നു ദുല്‍ഖര്‍ പറഞ്ഞത്.

ടൊവിനോ തോമസ്, സൗബിന്‍ ഷാഹിര്‍, നസ്രിയ നസീം, അനുപമ പരമേശ്വരന്‍, അന്‍സണ്‍ പോള്‍ തുടങ്ങി നിരവധി പേരാണ് ചിത്രത്തിന് കീഴില്‍ കമന്റുകളുമായെത്തിയത്. മറിയത്തിന്റെ അത്രേം പോരെന്ന കമന്റുമായാണ് നസ്രിയ എത്തിയത്. ദുല്‍ഖറും അത് ശരിവെക്കുകയായിരുന്നു. എന്നാണ് പോണി ടെയിലിലുള്ള ചിത്രവുമായെത്തുകയെന്നായിരുന്നു വിക്രം പ്രഭു ചോദിച്ചത്. മറിയത്തിന്റെ കുസൃതികളെക്കുറിച്ച് പറഞ്ഞ് ഇടയ്ക്ക് ദുല്‍ഖര്‍ എത്തിയിരുന്നു. നെയില്‍ പോളിഷും ടാറ്റുവുമൊക്കെ മകളുടെ പണിയാണെന്നായിരുന്നു താരം പറഞ്ഞത്.

ദുല്‍ഖറിന്റെ പ്രിയ പത്‌നിയായ അമാല്‍ സൂഫിയയും മേക്കോവറിനെക്കുറിച്ച് പറഞ്ഞെത്തിയിട്ടുണ്ട്. താരം തന്നെയായിരുന്നു ഇന്‍സ്റ്റഗ്രാമിലൂടെ ഭാര്യയുടെ പ്രതികരണത്തെക്കുറിച്ച് പറഞ്ഞത്. ക്യൂട്ടാണ് നിങ്ങളെന്നായിരുന്നു അമാല്‍ പറഞ്ഞത്. ഭാര്യയും പുതിയ ലുക്കിന് അപ്രൂവല്‍ തന്നുവെന്നായിരുന്നു ദുല്‍ഖര്‍ പറഞ്ഞത്. സിനിമയിലെത്തുന്നതിന് മുന്‍പ് തന്നെ ദുല്‍ഖറിന്റെ ജീവിതത്തിലേക്ക് അമാല്‍ എത്തിയിരുന്നു. കരിയറിലും വ്യക്തി ജീവിതത്തിലുമെല്ലാം ശക്തമായ പിന്തുണയാണ് അമാല്‍ നല്‍കുന്നതെന്നും താരം പറഞ്ഞിരുന്നു.

DQ

പ്രണയവിവാഹമായിരുന്നു ദുല്‍ഖറിന്റേത്. ഇരുകുടുംബങ്ങളും ആലോചിച്ചുറപ്പിച്ച വിവാഹമായിരുന്നു. പഠനം പൂര്‍ത്തിയാക്കി നാട്ടിലേക്ക് തിരിച്ചെത്തിയതിന് ശേഷമായിരുന്നു വീട്ടുകാര്‍ വിവാഹം ആലോചിച്ച് തുടങ്ങിയത്. കുടുംബത്തിലെല്ലാവരും തനിക്കായി പെണ്ണാലോചിക്കുന്ന തിരക്കിലായിരുന്നു. അങ്ങനെയാണ് അമാലിനെ കണ്ടെത്തിയതും തന്റെ ജൂനിയറായി പഠിച്ച കുട്ടിയാണെന്ന് മനസ്സിലാക്കിയതുമെന്നും താരം പറഞ്ഞിരുന്നു.

2017 ലായിരുന്നു ദുല്‍ഖറിനും അമാലിനും ഇടയിലേക്ക് കുഞ്ഞുമറിയം എത്തിയത്. മറിയം വന്നതോടെ ജീവിതം മാറി മറിഞ്ഞുവെന്നും ലൊക്കേഷനില്‍ നിന്നും എത്രയും പെട്ടെന്ന് വീട്ടിലെത്തണേയെന്നാണ് ഇപ്പോള്‍ ആഗ്രഹിക്കാറുള്ളതെന്നും താരം പറഞ്ഞിരുന്നു. മറിയം വന്നതോടെ വാപ്പച്ചിക്കും പുറത്ത് പോവാന്‍ മടിയാണ്. ലോക് ഡൗണ്‍ സമയത്ത് അദ്ദേഹം ഗേറ്റിന് പുറത്ത് പോലും പോയിട്ടില്ലെന്നും ദുല്‍ഖര്‍ സാക്ഷ്യപ്പെടുത്തിയിരുന്നു. ഇതിന് ശേഷമായാണ് കിടിലന്‍ ലുക്കിലുള്ള ചിത്രങ്ങളുമായി മമ്മൂട്ടി എത്തിയത്. വാപ്പച്ചിയുടെ ഗ്ലാമറിനെക്കുറിച്ച് കേള്‍ക്കുമ്പോള്‍ അഭിമാനമാണ് തോന്നാറുള്ളതെന്നായിരുന്നു താരം പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X