5 മാസം മുമ്പേ തീരുമാനിച്ച പേരാണ് സിഎെഎ, ഡിക്യു ചിത്രത്തിന്റെ സസ്‌പെന്‍സ് പൊളിച്ച് അമല്‍ നീരദ്
അമേരിക്കന്‍ ചാരസംഘടനയുമായി ചിത്രത്തിന് യാതൊരു ബന്ധവുമില്ല അങ്ങനൊന്നും തെറ്റിദ്ധരിച്ച് സിനിമ കാണാന്‍ പോയേക്കല്ലേ.
ദുല്‍ഖര്‍ സല്‍മാന്‍ ആരാധകരുടെ നീണ്ട കാത്തിരിപ്പിനൊടുവിലാണ് അമല്‍ നീരദ് തന്റെ ചിത്രത്തിന്റെ പേരു പുറത്തുവിട്ടത്. അമേരിക്കന്‍ ചാരസംഘടനയാണ് സി ഐഎയെങ്കിലും കോമ്രേഡ് ഇന്‍ അമേരിക്ക എന്നാണ് അമലും കൂട്ടരും നല്‍കിയിരിക്കുന്നത്. അമേരിക്കന്‍ ചാരസംഘടനയുമായി ചിത്രത്തിന് യാതൊരു ബന്ധവുമില്ല അങ്ങനൊന്നും തെറ്റിദ്ധരിച്ച് സിനിമ കാണാന്‍ പോയേക്കല്ലേ.
പാലായില്‍ നിന്നും അമേരിക്കയിലെത്തിയ അജി മാത്യുവിന്റെ ജീവിത കഥയാണ് കോമ്രേഡ് ഇന്‍ അമേരിക്ക. പ്രശസ്ത ഛായാഗ്രാഹകനായ സികെ മുരളീധരന്റെ മകള്‍ കാര്‍ത്തികയാണ് ചിത്രത്തിലെ നായിക. അമല്‍ നീരദ് ദുല്‍ഖര്‍ ചിത്രം അനൗണ്‍സ് ചെയ്തതു മുതല്‍ ആരാധകര്‍ കാത്തിരിപ്പിലാണ്. ചിത്രത്തിന്റെ ഓരോ അപ്‌ഡേഷനും വേണ്ടി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.

അഞ്ചു മാസം മുന്‍പേ പേര് തീരുമാനിച്ചിരുന്നു
പുതിയ ചിത്രത്തിന്റെ പേര് നേരത്തെ തന്നെ പുറത്തുവിടാറുള്ള സംവിധായകനാണ് അമല്‍ നീരദ്. മറ്റു ചിത്രങ്ങളുടെ പേരുകളെല്ലാം അപ്പോള്‍ത്തന്നെ പുറത്തുവിട്ടിരുന്നു. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അമല്‍ നീരദ് മനസ്സു തുറന്നത്.

ഇത്തവണ അതു വേണ്ടെന്ന് തീരുമാനിച്ചിരുന്നു
സാധാരണയായി എന്റെ സിനിമകളുടെപേര് ആദ്യം തന്നെ അനൗണ്‍സ് ചെയ്യാറുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ ആ പതിവു വേണ്ടെന്ന് തുടക്കത്തിലേ തീരുമാനിച്ചിരുന്നു. അഞ്ചു മാനം മുന്‍പ് പേരു തീരുമാനിച്ചിരുന്നുവെന്നും സംവിധായകന്‍ പറഞ്ഞു.

പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടക്കുന്നു
കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നു തുടങ്ങിയ ഷൂട്ടിങ്ങ് അമേരിക്കയിലും മെക്‌സിക്കോയിലുമായാണ് പൂര്‍ത്തിയാക്കിയത്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.

കിടു ലുക്കില്‍ ഡിക്യു
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. കിടു ലുക്കിലുള്ള ഡിക്യുവിനെയാണ് ചിത്രത്തില്‍ കാണുന്നത്. പോസ്റ്റര്‍ ഇതിനോടകം തന്നെ നവമാധ്യമങ്ങളിലൂടെ വൈറലായിട്ടുണ്ട്.


Click it and Unblock the Notifications











