Just In
- 17 min ago
ടൊവിനോയും കീര്‍ത്തി സുരേഷും ഒന്നിക്കുന്നു, 'വാശി' ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ട് മോഹന്‍ലാല്‍
- 1 hr ago
അമ്പിളി ദേവിക്കും ആദിത്യനും രണ്ടാം വിവാഹ വാര്‍ഷികം, കുടുംബത്തിനൊപ്പമുളള പുതിയ ചിത്രവുമായി നടന്
- 1 hr ago
ദിലീപിന്റെ നിര്‍ബന്ധം കൊണ്ട് മാത്രം ചെയ്തതാണ്; കരിയറില്‍ ബ്രേക്ക് സംഭവിച്ച സിനിമയെ കുറിച്ച് ഹരിശ്രീ അശോകന്
- 1 hr ago
മമ്മൂട്ടിയുടെ ക്രോണിക് ബാച്ചിലറില്‍ അഭിനയിക്കാനായില്ലെന്ന് നമിത, അതേക്കുറിച്ച് ഇപ്പോഴും സങ്കടമുണ്ട്
Don't Miss!
- News
മുൻ ബിഗ്ബോസ് താരത്തെ മരിച്ച നിലയിൽ കണ്ടെത്തി: വിഷാദം മരണത്തിലേക്ക് നയിച്ചെന്ന് സൂചന!!
- Travel
കാടറിഞ്ഞ് പുഴയറിഞ്ഞ് കയറാം.. കിടിലന്‍ ഇക്കോ ടൂറിസം പാക്കേജുകളുമായി ആറളം
- Automobiles
പൂര്‍ണ ചാര്‍ജില്‍ 250 കിലോമീറ്റര്‍ ശ്രേണി; പരിചയപ്പെടാം, മാരുതി ഡിസയര്‍ ഇലക്ട്രിക്കിനെ
- Finance
സെൻസെക്സ് 500 പോയിന്റ് ഇടിഞ്ഞു, ഫാർമ ഓഹരികൾക്ക് നേട്ടം
- Sports
ടീമില്‍ പൂജാരയ്ക്ക് 'പഠിക്കുന്നത്' ഇദ്ദേഹം; ഇന്ത്യയുടെ ഫീല്‍ഡിങ് പരിശീലകന് വെളിപ്പെടുത്തുന്നു
- Lifestyle
പഴത്തിലെ സ്റ്റിക്കറില്‍ അപകടം ഒളിഞ്ഞിരിക്കുന്നു; അറിയാം ഇതെല്ലാം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ബിലാലിന് മുന്‍പ് മറ്റൊരു സിനിമ ഇല്ലെന്ന് അമല്‍ നീരദ്, കാരണം വെളിപ്പെടുത്തി സംവിധായകന്
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ എറ്റവും പുതിയ ചിത്രമായ ബിലാലിനായി വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മമ്മൂക്ക ബിലാല്‍ ജോണ്‍ കുരിശ്ശിങ്കലായി വീണ്ടും എത്തുന്നത്. അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ മുന്‍പ് ആരംഭിച്ചിരുന്നു. കോവിഡ് വ്യാപനത്തെ തുടര്‍ന്നാണ് സിനിമയുടെ ചിത്രീകരണം വൈകിയത്. അതേസമയം ബിലാലിന് മുന്‍പ് മമ്മൂട്ടിയും അമല്‍ നീരദും മറ്റൊരു ചിത്രത്തിനായി ഒന്നിക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ സോഷ്യല്‍ മീഡിയയിലുണ്ടായിരുന്നു.
എന്നാല്‍ ഇപ്പോള്‍ അങ്ങനെയൊന്ന് തീരുമാനിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സംവിധായകന്. പാന്‍ഡെമിക്ക് അനിശ്ചിതത്വത്തിന്റെ കാലമാണ്, അതിനാല്‍ ഫ്യൂച്ചറിലെ പദ്ധതികളെ കുറിച്ച് തീരുമാനിച്ചിട്ടില്ല. കോവിഡ് സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ആരുടെയും ജീവന് അപകടത്തിലാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അമല്‍ നീരദ് പറഞ്ഞു. അടുത്തിടെ ബിലാലിന്റെ പ്രെീപ്രൊഡക്ഷന് ജോലികള്‍ പൂര്‍ത്തിയായതായി നടി മംമ്താ മോഹന്‍ദാസും പറഞ്ഞിരുന്നു.
മമ്മൂക്കയ്ക്കൊപ്പം ആദ്യ ഭാഗത്തിലെ മിക്ക താരങ്ങളും രണ്ടാം ഭാഗത്തിലും എത്തുന്നുണ്ട്. ഇന്നസെന്റ്, വിജയരാഘവന്, ജോയ് മാത്യൂ, പ്രകാശ് രാജ്, വിനായകന്, ചെമ്പന്‍ വിനോദ്, ലെന തുടങ്ങിയവരാണ് രണ്ടാം ഭാഗത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ബിലാലിന്റെ നാലാമത്തെ സഹോദരനായി ആരാവും എത്തുകയെന്ന് ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഇതിനായി ദുല്‍ഖര്‍ സല്മാന്, ഫഹദ് ഫാസില്‍ ഉള്‍പ്പെടെയുളള താരങ്ങളുടെ പേരുകള്‍ ഉയര്‍ന്നു കേട്ടിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ അണിയറ പ്രവര്‍ത്തകരുടെ ഭാഗത്തുനിന്നും ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇതുവരെയുണ്ടായിട്ടില്ല.
രണ്ട് വര്‍ഷം മുന്‍പാണ് സംവിധായകന് അമല്‍ നീരദ് ബിഗ്ബിയുടെ രണ്ടാം ഭാഗമായ ബിലാല്‍ പ്രഖ്യാപിച്ചത്. തുടര്‍ന്ന് പ്രീപ്രൊഡക്ഷന് ജോലികള്‍ തീര്‍ത്ത് 2020 മാര്‍ച്ച് 26 ന് ആയിരുന്നു ചിത്രം തുടങ്ങാന്‍ തീരുമാനിച്ചത്. എന്നാല്‍ ആദ്യ ഷെഡ്യൂള്‍ തുടങ്ങാന്‍ ദിവസങ്ങള്‍ ബാക്കിനില്‍ക്കെ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുകയായിരുന്നു.