»   » കുഞ്ഞാലി മരയ്ക്കാർ സംവിധാനം ചെയ്യുന്നത് അമൽ നീരദ് അല്ല! തുറന്നടിച്ച് താരം!!!

കുഞ്ഞാലി മരയ്ക്കാർ സംവിധാനം ചെയ്യുന്നത് അമൽ നീരദ് അല്ല! തുറന്നടിച്ച് താരം!!!

Posted By: Teresa John
Subscribe to Filmibeat Malayalam

മമ്മുട്ടിയെ നായകനാക്കി നിർമ്മിക്കാൻ പോവുന്ന സിനിയമാണ് കുഞ്ഞാലി മരയ്ക്കാർ. സിനിമ നിർമ്മിക്കാൻ പോവുകയാണെന്ന വാർത്തകൾ വന്നപ്പോൾ പറഞ്ഞിരുന്നത് ചിത്രം സംവിധാനം ചെയ്യാൻ പോവുന്നത് അമൽ നീരദ് ആണെന്നായിരുന്നു. എന്നാൽ താൻ ആ ചിത്രം സംവിധാനം ചെയ്യുന്നില്ലെന്ന് അമൽ നീരദ് തുറന്ന് പറഞ്ഞിരിക്കുകയാണ്. ഇങ്ങനെ ഒരു സിനിമ ചെയ്യുന്നതിനെ കുറിച്ച് തനിക്ക് ഒരു അറിവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

നിവിൻ പോളിയുടെ നായിക ഡോക്ടറാണ്! ഹൗസ് സർജൻസി കുഴപ്പത്തിലായ കാര്യം നടി പറയുന്നതിങ്ങനെ!!'

ആഗസ്റ്റ് സിനിമാസ് കുഞ്ഞാലി മരയ്ക്കർ നിർമ്മിക്കാൻ പോവുകയാണെന്നുള്ള റിപ്പോർട്ടുകൾ അതിനിടയിൽ വന്നിരുന്നു. ശങ്കർ രാമകൃഷ്ണനാണ് ചിത്രത്തിന് വേണ്ടി കഥയൊരുക്കിയിരിക്കുന്നത്. മമ്മുട്ടിയുടെ പിറന്നാൾ ദിനമായ സെപ്റ്റംബർ 7 ന് സിനിമയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വിടുമെന്നാണ് പറയുന്നത്.

 amal-neerad

നിലവില്‍ അൻവർ റഷീദ് സംവിധാനം ചെയ്യുന്ന ട്രാൻസ് എന്ന സിനിമയിലാണ് അമൽ നീരദ് പ്രവര്‍ത്തിക്കുന്നത്. ചിത്രത്തിൽ ഫഹദ് ഫാസിലാണ് നായകനായി ഭിനയിക്കുന്നത്. ഒപ്പം വിനായകൻ, സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ചെമ്പൻ വിനോദ്, എന്നിവർക്കൊപ്പം സംവിധായകൻ അൽഫോൺസ് പുത്രനും അഭിനയിക്കുന്നുണ്ട്.

അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം അൻവർ റഷീദ് സംവിധാനം ചെയ്യുന്ന സിനിമ എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടിയാണ് ചിത്രത്തിന് പശ്ചാതല സംഗീതമൊരുക്കുന്നത്.

English summary
Amal Neerad denies rumours of directing Kunjali Marikkar

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam