»   » പാലാക്കാരന്‍ അജി ജോണായി ഡിക്യു, അമല്‍ നീരദ് ചിത്രത്തിലെ കൂടുതല്‍ വിശേഷങ്ങള്‍

പാലാക്കാരന്‍ അജി ജോണായി ഡിക്യു, അമല്‍ നീരദ് ചിത്രത്തിലെ കൂടുതല്‍ വിശേഷങ്ങള്‍

Posted By: Nihara
Subscribe to Filmibeat Malayalam

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദുല്‍ഖര്‍ അമല്‍ നീരദ് ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടു. ചിത്രം അൗണ്‍സ് ചെയ്തതുമുതല്‍ ദുല്‍ഖറിന്റെ ആരാധകര്‍ ആകാംക്ഷയിലാണ്. പാലാക്കാരനായ അജി ജോര്‍ജായാണ് ദുല്‍ഖര്‍ വേഷമിടുന്നത്.

പാലായില്‍ വെച്ച് കണ്ടുമുട്ടുന്ന ഒരു പെണ്‍കുട്ടിയുമായി അജി പ്രണയത്തിലാവുന്നു. ഇവരുടെ പ്രണയത്തിനിടയില്‍ സംഭവിക്കുന്ന കാര്യങ്ങളാണ് ചിത്രത്തിന്റെ ഗതി നിര്‍ണ്ണയിക്കുന്നത്. മുന്നിലുള്ള തടസ്സങ്ങളെല്ലാം അതി ജീവിച്ച് ഇവര്‍ ഒരുമിക്കുന്നതെങ്ങനെയെന്ന കഥയാണ് ചിത്രം പറയുന്നത്. പ്രശസ്ത ഛായാഗ്രാഹകന്‍ സികെ മുരളീധരന്റെ മകള്‍ കാര്‍ത്തികയാണ് ചിത്രത്തിലെ നായിക.

അമല്‍ നീരദ്-ദുല്‍ഖര്‍ കൂട്ടുകെട്ട്

തൊട്ടതെല്ലാം പൊന്നാക്കുന്ന യുവനായകന്‍ ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി അമല്‍ നീരദ് ഒരുക്കുന്ന ചിത്രം മാര്‍ച്ചില്‍ തിയേറ്ററുകളിലെത്തും. ആദ്യ സിനിമയായ സെക്കന്‍ഡ് ഷോ മുതല്‍ ഓരോ സിനിമയിലും മെച്ചപ്പെട്ടു വരുന്ന ദുല്‍ഖറിലെ നടന് പൂര്‍ണ്ണത എത്തിയത് ഇപ്പോഴാണ്. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കൂട്ടുകെട്ടാണ് അമല്‍-ദുല്‍ഖര്‍.

പ്രതീക്ഷയോടെ ഡിക്യു ആരാധകര്‍

ചെയ്യുന്നതെല്ലാം ഒന്നിനൊന്ന് മികച്ചു നില്‍ക്കുന്ന സിനിമകള്‍. അഭിനയം തുടങ്ങിയിട്ട് 4 വര്‍ഷം തികയുന്നതിനിടയില്‍ ഒട്ടേറെ വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങള്‍ ചെയ്ത ദുല്‍ഖര്‍ ആണ് ഇപ്പോള്‍ യൂത്ത് ഐക്കണ്‍. വെറൈറ്റി ചിത്രം ചെയ്യുന്ന സംവിധായകനൊപ്പം വെറൈറ്റി ലുക്കിലുമാണ് ദുല്‍ഖര്‍ പ്രത്യക്ഷപ്പെടുന്നത്.

വെറൈറ്റി ലുക്കുമായി പുതിയ ചിത്രത്തില്‍

ഇയ്യോബിന്റെ പുസ്തകത്തിന് ശേഷം അമല്‍ ഒരുക്കുന്ന ചിത്രം മാര്‍ച്ചില്‍ തിയേറ്ററുകളിലെത്തുമെന്ന വിവരമാണ് ഇപ്പോള്‍ ലഭിച്ചിട്ടുള്ളത്. പിറന്നാള്‍ ദിനത്തില്‍ ചിത്രത്തിന്റെ പോസ്റ്റര്‍ ദുല്‍ഖര്‍ ഫേസ് ബുക്കില്‍ ഷെയര്‍ ചെയ്തിരുന്നു. ചിത്രം പുറത്തിറങ്ങുന്നതിന് മുന്‍പ് തന്നെ താരപുത്രന്റെ ലുക്ക് ചര്‍ച്ചയായിട്ടുണ്ട്. അമല്‍ നീരദ് തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്.

പേര് തീരുമാനിച്ചിട്ടില്ല

ദുല്‍ഖര്‍ നായകനാകുന്ന അമല്‍ നീരദ് ചിത്രത്തിന് ഇതുവരെയും പേരിട്ടിട്ടില്ല. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ കോട്ടയത്ത് പൂര്‍ത്തിയായിരുന്നു. പാവാടയുടെ തിരക്കഥാകൃത്തായ ഷിബിന്‍ ഫ്രാന്‍സിസാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അമല്‍ നീരദിന്റെ അസോസിയേറ്റായ രണദിവെയാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ദുല്‍ഖറിന്റെ നായികയാവുന്നത് കാര്‍ത്തിക മുരളീധരനാണ്.

ആദ്യപകുതിയില്‍ സാധാരണക്കാരന്‍

പാലായില്‍ ജനിച്ച് വളര്‍ന്ന അജിമാത്യുവായാണ് ഡിക്യു ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. എന്നാല്‍ സെക്കന്‍ഡ് ഹാഫില്‍ അജി മാത്യുവിന്റെ മേക്ക് ഓവറുണ്ടെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടുള്ളത്.

English summary
This is the second time Dulquer Salmaan joins hands with Amal Neerad. Before it was for Kullante Bharya they were work together.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam