ആ കുഞ്ഞാലിമരയ്ക്കാര്‍ എന്റെയല്ല: അമല്‍ നീരദ്
മമ്മൂട്ടി ചരിത്ര പുരുഷന്മാരുടെ വേഷത്തിലെത്തുന്നത് പ്രേക്ഷകരില്‍ ഏറെ പ്രതീക്ഷകളുളവാക്കുന്ന കാര്യമാണ്. അങ്ങനെ പഴശ്ശിരാജയ്ക്ക് ശേഷം മമ്മൂട്ടി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന കുഞ്ഞാലി മരയ്ക്കാര്‍ എന്ന ചിത്രത്തിലൂടെ വീണ്ടും അത്തരത്തിലിള്ള ഒരു വേഷഷത്തില്‍ എത്തുന്നു എന്ന് വാര്‍ത്തകളുണ്ടായിരുന്നു. അമല്‍ നീരദിന്റേത് എന്ന പേരിലുള്ള ഫേസ്ബുക്ക് പേജാണ് ഇതിന് പ്രചാരണം ഏറെ നല്‍കിയത്.
എന്നാല്‍ ചിത്രത്തിന്റെ വിശദീകരണവുമായി സംവിധായകന്‍ അമല്‍ നീരദ് തന്നെ രംഗത്ത് വന്നിരിക്കുകയാണ്. മമ്മൂട്ടിയെയും പൃഥ്വിരാജിനെയും നായകന്മാരാക്കി ത്രിഡിയില്‍ കുഞ്ഞാലിമരയ്ക്കാര്‍ എന്ന ചിത്രം എടുക്കുന്നതായി അമല്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ തനിക്ക് ഫേസ്ബുക്ക്, ട്വിറ്റര്‍ പോലുള്ള സോഷ്യല്‍ മീഡിയയുമായി ബന്ധമില്ലെന്ന് അമല്‍.

സ്വന്തമായി ഒരു ഇ മെയില്‍ ഐഡി മാത്രമെ തനിക്കുള്ളൂ. സോഷ്യന്‍ മീഡിയിലൊന്നും അംഗത്വം എടുത്തിട്ടില്ല. കുഞ്ഞാലിമരയ്ക്കാര്‍ എന്ന ചിത്രം ത്രിഡിയില്‍ പൃഥ്വിയെയും മമ്മൂട്ടിയെയും നായകന്മരാക്കി താന്‍ സംവിധാനം ചെയ്യുന്നു എന്ന വാര്‍ത്ത തികച്ചും വാസ്തവ വിരുദ്ധമാണ്. എന്നാല്‍ കുഞ്ഞാലി മരയ്ക്കാര്‍ എന്ന പേരില്‍ ഒരു ചിത്രം എന്റെ സ്വപ്‌ന പദ്ധതിയുമാണ്. അത് പക്ഷേ ഫേസ്ബുക്കില്‍ പ്രചരിക്കുന്ന തരമല്ല. അമല്‍ നീരദ് വ്യക്തമാക്കി.
സിനിമയുടെ ബാനര്‍, തിരക്കഥ, നിര്‍മാതാവ്, സംഭാഷണം, ക്യാമറ, പ്രധാന ലൊക്കേഷന്‍ തുടങ്ങി ചിത്രം റിലീസ് ചെയ്യുന്നതുവരെയുള്ള വിശദ വിവരങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലുണ്ടായിരുന്നു.


Click it and Unblock the Notifications











