ഇവര്‍ നാലിനെയും അഭിനയിപ്പിച്ച ഒരേഒരു സംവിധായകന്‍

By Aswathi

ഒരു തുടക്കക്കാരനെന്ന പേരൊക്കെ അമല്‍ നീരദില്‍ നിന്ന് എന്നേ അന്യമായിരിക്കുന്നു. എന്ത് പുത്തന്‍ പരീക്ഷണങ്ങള്‍ക്കും തയ്യാറായാണ് ഇപ്പോള്‍ അമല്‍ നീരദ് വെള്ളിത്തിരയില്‍ നിറഞ്ഞു നില്‍ക്കുന്നത്. കാലങ്ങളായി മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന സംവിധായകര്‍ക്ക് കഴിയാത്തതുപോലും അമല്‍ നീരദിന് കഴിഞ്ഞിട്ടുണ്ട്.

മോഹന്‍ലാലിനെയും മമ്മൂട്ടിയെയും നായകന്മാരാക്കി സിനിമയെടുക്കുക എന്ന് പറഞ്ഞാല്‍ തന്നെ മലയാള സിനിമയെ സംബന്ധിച്ച് ഒരു വലിയ കാര്യമാണ്. ഇവരെ മാത്രമല്ല, ഇവരുടെ മക്കളെയും അഭിനയിപ്പിച്ച സംവിധായകനാണ് അമല്‍ നീരദ്.

mammootty-dulquar-pranav-mohanlal

മമ്മൂട്ടിയെ നായകനാക്കി ബിഗ് ബി എന്ന ചിത്രത്തിലൂടെയാണ് അമല്‍ നീരദ് സംവിധാന രംഗത്തെത്തുന്നത്. മോഹന്‍ ലാലിനെ നായകനാക്കി സാഗര്‍ ഏലിയാസ് ജാക്കി എന്ന ചിത്രവും അമല്‍ നീരദ് സംവിധാനം ചെയ്തു.

സാഗര്‍ ഏലിയാസ് ജാക്കി എന്ന ചിത്രത്തില്‍ പ്രണവ് മോഹന്‍ലാലിന് ഒരു അതിഥി വേഷം നല്‍കി താരപുത്രനെ വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തിച്ച സംവിധായകനാണ് അമല്‍. അഞ്ച് സുന്ദരികള്‍ എന്ന അന്തോളജി ചിത്രത്തില്‍, കുള്ളന്റെ ഭാര്യയില്‍ ദുല്‍ഖര്‍ സല്‍മാനെയും നീരദ് അഭിനയിപ്പിച്ചു.

തമ്പി കണ്ണനും മേജര്‍ രവിയും മോഹന്‍ലാലിനെയും മമ്മൂട്ടിയെയും പ്രണവിനെയും വച്ച് സിനിമ ചെയ്തിട്ടുണ്ട്. അന്‍വര്‍ റഷീദ് മമ്മൂട്ടിയെയും മോഹന്‍ലാലിനെയും ദുല്‍ഖര്‍ സല്‍മാനെയും വച്ച് സിനിമ ചെയ്തു. പക്ഷെ ഇവര്‍ നാലിനെയും സംവിധാനം ചെയ്ത ഒരേ ഒരു സംവിധായകന്‍ അമല്‍ നീരദ് മാത്രമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X