അമല്‍ നീരദ് സ്റ്റൈല്‍ മാറ്റുന്നു; ദുല്‍ഖറിലൂടെ

By Aswini

ബിഗ് ബി, ബാച്ചിലര്‍ പാര്‍ട്ടി എന്നീ ചിത്രങ്ങളിലൂടെ മലയാളത്തിന് വ്യത്യസ്തമായ ആക്ഷന്‍ ചിത്രം പരിചയപ്പെടുത്തിയ സംവിധായകനാണ് അമല്‍ നീരദ്. ആ ലെവലില്‍ നിന്നും അമല്‍ ഒന്ന് മാറ്റിപ്പിടിയ്ക്കാന്‍ ശ്രമിയ്ക്കുകയാണ് ഇനി. അതും ദുല്‍ഖര്‍ സല്‍മാനിലൂടെ.

ദുല്‍ഖറിനെ നായകനാക്കി ഒരു ഫീല്‍ ഗുഡ് മൂവിയാണ് അമല്‍ ഉദ്ദേശിച്ചിരിയ്ക്കുന്നത്. തമാശകള്‍ നിറഞ്ഞ കളര്‍ഫുള്‍ ഫിലിം ആയിരിക്കുമത്രെ. എന്നാല്‍ ചിത്രത്തെ കുറിച്ച് കൂടുതലൊന്നും പറയാന്‍ സംവിധായകന്‍ തയ്യാറായില്ല.

ദുല്‍ഖറും അമലും

അമല്‍ നീരദ് സ്റ്റൈല്‍ മാറ്റുന്നു; ദുല്‍ഖറിലൂടെ

അഞ്ച് സുന്ദരികള്‍ എന്ന ആന്തോളജി ചിത്രത്തിലെ കുള്ളന്റെ ഭാര്യയ്ക്ക് വേണ്ടി നേരത്തെ അമലും ദുല്‍ഖറും ഒന്നിച്ചിട്ടുണ്ട്.

ജനുവരിയില്‍ തുടങ്ങും

അമല്‍ നീരദ് സ്റ്റൈല്‍ മാറ്റുന്നു; ദുല്‍ഖറിലൂടെ

പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് 2016 ജനുവരി രണ്ടാം വാരത്തോടെ തുടങ്ങാനാണ് പദ്ധതി

ദുല്‍ഖര്‍ തിരക്കിലാണ്

അമല്‍ നീരദ് സ്റ്റൈല്‍ മാറ്റുന്നു; ദുല്‍ഖറിലൂടെ

രാജീവ് രവി സംവിധാനം ചെയ്യുന്ന ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്റെ സെക്കന്റ് ഷെഡ്യൂള്‍ ഷൂട്ടിങ് തിരക്കിലാണ് ഇപ്പോള്‍ ദുല്‍ഖര്‍ സല്‍മാന്‍

പുതിയ ചിത്രങ്ങള്‍

അമല്‍ നീരദ് സ്റ്റൈല്‍ മാറ്റുന്നു; ദുല്‍ഖറിലൂടെ

സമീര്‍ താഹിര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് അത് കഴിഞ്ഞാല്‍ അഭിനയിക്കുന്നത്. സായി പല്ലവി നായികയായെത്തുന്ന ചിത്രത്തിന്റെ ഷൂട്ടിങ് നവംബറില്‍ ആരംഭിയ്ക്കും

എല്ലാം കൊച്ചിയില്‍

അമല്‍ നീരദ് സ്റ്റൈല്‍ മാറ്റുന്നു; ദുല്‍ഖറിലൂടെ

മുംബൈയിലും കൊച്ചിയിലുമായിട്ടാണ് രാജീവ് രവിയുടെ ചിത്രം ഷൂട്ട് ചെയ്യുന്നത്. സമീര്‍ താഹിറിന്റെ ചിത്രവും അമല്‍ നീരദിന്റെ ചിത്രവും പൂര്‍ണമായും കൊച്ചിയായിരിക്കും എന്നാണ് കേള്‍ക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X